തലങ്ങും വിലങ്ങും ചീറിപ്പായുന്ന വിമാനങ്ങൾ, ആകാശത്തിലെ അത്ഭുത പ്രകടനങ്ങൾ.. വ്യോമയാന രംഗത്ത് വരാൻപോകുന്ന ടെക്നോളജികളുടെയും മാറ്റങ്ങളുടെയും കാഴ്ചകൾ എന്നിങ്ങനെ ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലേക്ക് ബെംഗളൂരു ഒരുങ്ങുകയാണ്. അതേ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയർ ഷോ ആയ ബെംഗളൂരു എയർ ഷോ 2025 ഫെബ്രുവരിയിൽ നടക്കും.
ബെംഗളൂരു എയർ ഷോയുടെ 15-ാമത് എഡീഷൻ ആയ 'എയ്‌റോ ഇന്ത്യ' യെലഹങ്കയിലെ ഇന്ത്യൻ എയർഫോഴ്‌സ് സ്‌റ്റേഷനിൽ ഫെബ്രുവരി 10 മുതൽ 14 വരെ അഞ്ച് ദിവസങ്ങളിലായാണ് നടക്കുന്നത്. പ്രതിരോധ മന്ത്രാലയം വിവിധ ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്ന എയ്‌റോ ഇന്ത്യ രണ്ട് വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്.

. 'ദ റൺവേ ടു എ ബില്യൺ ഓപ്പർച്യുണിറ്റീസ്' എനന് പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ഷോയിൽ പരിപാടിയിൽ ആഗോള, ഇന്ത്യൻ ബഹിരാകാശ വ്യവസായങ്ങളിലെ പുരോഗതി, പങ്കാളിത്തം വളർത്തൽ, സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കൽ, ആഗോള എയ്‌റോസ്‌പേസ് മൂല്യ ശൃംഖലയിലെ അവസരങ്ങൾ തുറക്കൽ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്.
അമ്പരപ്പിക്കുന്ന എയർ ഡിസ്പ്ലേ മുതൽ സ്റ്റാറ്റിക് പ്രദർശനങ്ങളും എയ്റോ ഇന്ത്യയുടെ ഭാഗമായുണ്ടാകും. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ, ഐഎഎഫ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ബഹിരാകാശ വകുപ്പ്, കേന്ദ്ര സിവിൽ ഏവിയേഷൻ എന്നിവയുൾപ്പെടെ നിരവധി ഏജൻസികളുടെ പങ്കാളിത്തം ഇതിനുണ്ട്.
ത്രസിപ്പിക്കുന്ന പ്രകടനങ്ങളാണ് ഇത്തവണ കാണികൾക്കായി ഒരുക്കിയിരിക്കുന്നത്. ഐഎഎഫിൻ്റെ സുഖോയ് യുദ്ധവിമാനങ്ങൾ, സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം, സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം എന്നിവരുടെ പ്രദർശനങ്ങളും പ്രകടനങ്ങളും ഈ വർഷത്തെ ഷോയുടെ ആകർഷണങ്ങളാണ്. തിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, മന്ഥൻ സ്റ്റാർട്ട്-അപ്പ് ഇവൻ്റ്, എയർ ഷോകൾതുടങ്ങിയവയും ഉണ്ട്.
എയ്‌റോ ഇന്ത്യ 2025 തിയതി
ഫെബ്രുവരി 10 മുതൽ 14 വരെ അഞ്ച് ദിവസങ്ങളിലായാണ് എയ്‌റോ ഇന്ത്യ 2025 നടക്കുന്നത്. ഇതിൽ ഫെബ്രുവരി 10, 11, 12 എന്നീ ആദ്യ മൂന്നു ദിവസങ്ങൾ ബിസിനസ് ദിവസങ്ങളാണ്. വ്യവസായ വിദഗ്ധർ, നയരൂപകർത്താക്കൾ, നിക്ഷേപകർ എന്നിവർക്ക് മാത്രമായി മാറ്റിവെച്ചിരിക്കുന്ന ഈ ദിവസങ്ങളിൽ ബിസിനസ് ചർച്ചകൾക്കാണ് പ്രാധാന്യം.
തുടർന്നുള്ള ഫെബ്രുവരി 13-14 എന്നീ രണ്ട് ദിവസങ്ങളാണ് പൊതുജനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്, യർ ഷോകളും പ്രദർശനങ്ങളും ഈ ദിവസമാണുള്ളത്.
എയ്‌റോ ഇന്ത്യ 2025 ടിക്കറ്റ് നിരക്കും ബുക്കിങും
https://www.aeroindia.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി എയ്‌റോ ഇന്ത്യ 2025 ടിക്കറ്റ് ബുക്ക് ചെയ്യാം. . ജനറൽ, ബിസിനസ്, എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യൻ പൗരന്മാർക്ക് 5000 രൂപയും വിദേശ പൗരന്മാർക്ക് 150 ഡോളറുമാണ് ബിസിനസ് ടിക്കറ്റ് നിരക്ക്. ഇത് ആദ്യ മൂന്നു ദിസങ്ങളിൽ മാത്രമേ ബിസിനസ് ടിക്കറ്റ് ഉപയോഗിക്കാൻ സാധിക്കൂ.
പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കുന്ന ജനറൽ പാസിന് ഇന്ത്യൻ പൗരന്മാർക്ക് 2,500 രൂപയും വിദേശ പൗരന്മാർക്ക് 50 ഡോളറുമാണ്. എക്സിബിഷൻ ഏരിയയിലേക്കും എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയയിലേക്കും ഈ പാസ് എടുത്താൽ പ്രവേശിക്കാം. എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയ മാത്രം സന്ദർശിക്കാവുന്ന എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയ പാസും ലഭിക്കുമെങ്കിലും ബുക്കിങ് ആരംഭിച്ചിട്ടില്ല. . ഇന്ത്യൻ പൗരന്മാർക്ക് 1000 രൂപയും വിദേശ പൗരന്മാർക്ക് 50 ഡോളറുമാണ് എയർ ഡിസ്പ്ലേ വ്യൂയിങ് ഏരിയ പാസ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












