ക്രിസ്തുമസ് കാലം ബെംഗളൂരുവിലെ ആഘോഷ സമയമാണ്. നാടൊട്ടുക്കും നക്ഷത്രങ്ങളും അലങ്കാരങ്ങളും വിപണികളും രാത്രി ആഘോഷങ്ങളും സജീവമാകുന്ന നേരം. സാന്‍റാക്ലോസും സമ്മാനപ്പൊതികളും ആകാശം മുട്ടുന്ന അതിമനോഹരായ ക്രിസ്മസ് ട്രീകളും റെയിൻഡീറുകളുടെയും ഒക്കെ അതിശയിപ്പിക്കുന്ന കാഴ്ചകൾ നഗരത്തിൽ പല ഭാഗങ്ങളിലായി ഒരുക്കിയിട്ടുണ്ട്. എന്നാൽ കാഴ്ചകൾ മാത്രമല്ലല്ലോ ക്രിസ്തുമസ് ആഘോഷം.. നാവിൽ കപ്പലോടിക്കുന്ന രുചികളും ചേരുമ്പോഴാണ് ക്രിസ്മസ് പൂർണ്ണമാകുന്നത്.
അങ്ങനെ നോക്കിയാൽ നമുക്ക് ഏറ്റവും അടുത്ത് കിടിലൻ ക്രിസ്മസ് ആഘോഷങ്ങളും പരിപാടികളും ബെംഗളൂരുവില് ആണ്. ബാംഗ്ലൂരിലെ പ്രധാന റസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും ക്രിസ്മസിന് മുന്നോടിയായ ക്രിസ്മസ് സ്പെഷ്യൽ ഫൂഡ് ഫെസ്റ്റുകളും ക്രിസ്മസ് ഈവിലും ക്രിസ്മസ് ദിനത്തിലും പ്രത്യേ ബ്രഞ്ചും ഡിന്നറും ഒക്കെ ഒരുക്കിയിട്ടുണ്ട്. പ്ലം കേക്കും, വൈനും ജിഞ്ചർബ്രെഡ് കുക്കീയും ഡിന്നറും ഒക്കെയായി ദിവസങ്ങൾ നീളുന്ന പരിപാടികളാണ്. ഇതാ ഈ ക്രിസ്മസിന് നിങ്ങൾക്ക് ബെംഗളൂരുവിൽ രുചികൾ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ പ്രധാന സ്ഥലങ്ങളും അതിന്‍റെ പ്രത്യേകതകളും നോക്കിയാലോ..

1.ഹയാത്ത് സെൻട്രിക് ഹെബ്ബാൾ
വ്യത്യസ്തമായ രുചികളിലൂടെ ക്രിസ്മസ് ദിനം ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഇടമാണ് ഹെബ്ബാളിലെ ഹയാത്ത് സെൻട്രിക്. വായിൽ കൊതിയൂറുന്ന വിഭവങ്ങളുമായി ഡിസംബർ 25 ന് ഉച്ചയ്ക്ക് 12.00 മുതൽ 3.00 മണി വരെയാണ് ഇവിടുത്തെ ക്രിസ്മസ് ബ്രഞ്ച്. ടർക്കി, പോർക്ക്, പുഡ്ഡിങ്, ക്രിസ്മസ് കേക്ക്, ഹാം എന്നിങ്ങനെ ഒരുപാട് വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ, ഇവിടുത്തെ വൈനുകളുടെ മികച്ച ശേഖരം നിങ്ങൾക്ക് അനുഭവിക്കാം. രണ്ട് പേർക്ക് 2599 രൂപാ മുതലാണ് ക്രിസ്മസ് ബ്രഞ്ച് നിരക്ക് ആരംഭിക്കുന്നത്.
2. ലോയാ, താജ് വെസ്റ്റ് എൻഡ്
പ്രത്യേകം തയ്യാറാക്കിയ 4 - കോഴ്സ് മെനുവാണ് താജ് വെസ്റ്റ് എൻഡിലെ ലോയാ ഒരുക്കിയിരിക്കുന്നത്. എന്നാൽ നിങ്ങൾ വിചാരിക്കുന്ന തരത്തിലുള്ള ഒരു ക്രിസ്മസ് ഡിന്നറല്ല ഇവിടുത്തേത്. നോർത്ത് ഇന്ത്യൻ, കാശ്മീരി, ബിരിയാണി വിഭവങ്ങൾക്കാണ് ലോയ പ്രസിദ്ധമായിരിക്കുന്നത്. കച്ചോരി ചാട്ട്, കുൽഫി, ഗോസ്റ്റ് ചില്ലി മുര്‍ഗി ടിക്കാ, കാംഗ്ര ഗോജിയ ഗോസ്റ്റ് എന്നിങ്ങനെ വ്യത്യസ്തത പരീക്ഷിക്കുവാന് താല്പര്യമുള്ളവർക്ക് പറ്റിയ ഇടമാണ്. ഡിസംബർ 24 മുതൽ 30 വരെ രാവിലെ 10.00 മുതൽ വൈകിട്ട് 9.00 വരെ ഇവിടുത്തെ ക്രിസ്മസ് വൈബ് ആഘോഷിക്കാം. രണ്ട് പേർക്ക് 6000 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.

3. കോർട്ട് യാർഡ് ആൻഡ് ഫെയർഫീൽഡ് ബൈ മാരിയറ്റ്
ക്രിസ്മസ് സ്പെഷ്യൽ വിഭവങ്ങൾ ആസ്വദിച്ച് കഴിക്കുവാനും പുത്തൻ രുചികൾ പരിചയപ്പെടാനും ഒക്കെ ആഗ്രഹിക്കുന്നവർക്ക് കോർട്ട് യാർഡ് ആൻഡ് ഫെയർഫീൽഡ് ബൈ മാരിയറ്റിലേക്ക് വരാം. പ്ലം കേക്ക്, ആപ്പിൾ പൈ, ജിഞ്ചർബ്രെഡ് കുക്കീ തുടങ്ങി പ്രത്യേകം തയ്യാറാക്കിയ മെനുവാണ് ഹോളിഡേ സീസണിലേക്കായി ഇവിടെയുള്ളത്. കൂടാതെ, വൈനുകളുടെ കളക്ഷനും ഇവിടെയുണ്ട്.
ഡിസംബർ 24 ന് വൈകിട്ട് 7.00 മണി മുൽ ക്രിസ്മസ് ഈ വി ഡിന്നർ കോർട്ട് യാർഡ് ആൻഡ് ഫെയർഫീൽഡ് ബൈ മാരിയറ്റിലെ മോമോ കഫേയിലും ഡിസംബർ 25 ന് ഉച്ചയ്ക്ക് 12.30 മുതൽ ക്രിസ്മസ് ബ്രഞ്ച് ബിജിസ് പൂൾസൈഡ് ബാര്‍ ആൻഡ് ഗ്രില്ലിലും വെച്ച് നടക്കും. രണ്ടു പരിപാടികൾക്കും രണ്ടാൾക്ക് 2400 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
4. ജെ ഡബ്ലൂ മാരിയറ്റ് ബെംഗളൂരു പ്രെസ്റ്റീജ് ഗോൾഫ്ഷെയ്ർ റിസോർട്ട് & സ്പാ
ക്രിസ്മസിന്‍റെ ഫെസ്റ്റീവ് സീസൺ അല്പം ആഢംബരത്തിൽ ആഘോഷിക്കുവാൻ താല്പര്യമുള്ളവർക്ക് ജെ ഡബ്ലൂ മാരിയറ്റ് ബെംഗളൂരു പ്രെസ്റ്റീജ് ഗോൾഫ്ഷെയ്ർ റിസോർട്ട് & സ്പാ തിരഞ്ഞെടുക്കാം. ക്രിസ്മസ് കാലത്ത് മുഖം അപ്പാടെ രൂപമാറ്റം വരുത്തുന്ന റസ്റ്റോറന്‍റിൽ അലങ്കാരങ്ങളും ആഘോഷങ്ങളും കാണേണ്ട കാഴ്ച തന്നെയാണ്. ക്രിസ്മസ് ഈവ് ഡിന്നറും ക്രിസ്മസ് ബ്രഞ്ചും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡിസംബർ 24, 25 തിയതികളിൽ ഉച്ചയ്ക്ക് 12.30 മുത്‍ വൈകിട്ട് 4.00 മണി വരെയാണ് സമയം.
നോൺ ആൽക്കഹോളിക് ഡിന്നറിന് ഒരാൾക്ക് 5499 രൂപാ മുതലും ആൽക്കഹോളിക് ഡിന്നറിന് ഒരാൾക്ക് 8000 രൂപാ മുതലും കുട്ടികൾക്കുള്ള കിഡ്സ് ബ്രഞ്ചിന് ഒരാൾക്ക് 2500 രൂപാ മുതലുമാണ് നിരക്ക് തുടങ്ങുന്നത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോംപ്ലിമെന്‍ററി ഭക്ഷണം സൗജന്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












