Search
  • Follow NativePlanet
Share
» »ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഈസ്റ്റേൺ കണക്റ്റിവിറ്റി ടണൽ; മഹാദേവപുര, വൈറ്റ്ഫീൽഡ് ഭാഗത്തുനിന്ന് എളുപ്പമെത്താം

ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഈസ്റ്റേൺ കണക്റ്റിവിറ്റി ടണൽ; മഹാദേവപുര, വൈറ്റ്ഫീൽഡ് ഭാഗത്തുനിന്ന് എളുപ്പമെത്താം

ബെംഗളൂരു വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ ഏറ്റവും ബുദ്ധിമുട്ട് കിഴക്കൻ ബെംഗളൂരുവിന്‍റെ ഭാഗങ്ങളില്‍ ജീവിക്കുന്നവർക്കാണ്. വളഞ്ഞു ചുറ്റിയുള്ള നീണ്ട യാത്രയും ഉയർന്ന ടാക്സി നിരക്കും പലപ്പോഴും വിമാനയാത്രയേക്കാൾ ക്ഷീണവും ചെലവും സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ. ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമെന്ന നിലയിൽ ബെംഗളൂരു എയർപോർട്ട് യാത്ര കൂടുതൽ സുഗമമാക്കുവാൻ ഒരു പദ്ധതി മുന്നോട്ടു വെച്ചിരിക്കുകയാണ് ബെംഗളൂരു ഇന്‍റർനാഷണല് എയർപോർട്ട് ലിമിറ്റഡ് (BIAL).

ബാംഗ്ലൂരിന്‍റെ കിഴക്കൻ മേഖലയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിന് ഈസ്റ്റേൺ കണക്റ്റിവിറ്റി ടണൽ നിർമ്മിക്കുവാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. മഹാദേവപുര, സർജാപൂർ വൈറ്റ്ഫീൽഡ് തുടങ്ങിയ ബെംഗളൂരുവിന്‍റെ കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് എയർപോർട്ടിലേക്ക് എളുപ്പത്തിൽ എത്തുവാൻ സാധിക്കുന്ന വിധത്തിലാണിത്. ബൃഹത്തായ എയർപോർട്ട് വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ഇത് വരുന്നത്.

ഈസ്റ്റേൺ ബാംഗ്ലൂരിൽ നിന്നുള്ളവർക്ക് വിമാനത്താവളത്തിൽ വേഗത്തിൽ എത്തുന്നത് മാത്രമല്ല, എയർപോർട്ട് യാത്രകളിൽ ഏറ്റവും തിരക് അനുഭവപ്പെടുന്ന ഇടങ്ങളിലൊന്നായ ഹെബ്ബാൾ മേൽപ്പാലത്തിലെ തിരക്ക് കുറയ്ക്കുവാനും ഈസ്റ്റേൺ കണക്റ്റിവിറ്റി ടണൽ സഹായിക്കും. അനുദിനം വളരുന്ന ബെംഗളൂരുവിന്‍റെ വ്യോമയാന മേഘലയുടെ വളർച്ചയെ പിന്തുണയ്ക്കുന്ന 16,500 കോടി രൂപ ചെലവഴിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ (ഇൻഫ്രാസ്ട്രക്ചർ എക്സ്പാൻഷൻ സ്ട്രാറ്റർജി) ഭാഗമായാണ് ഈസ്റ്റേൺ കണക്റ്റിവിറ്റി ടണൽ വരുന്നത്.

ഇപ്പോൾ ബെംഗളൂരു വിമാനത്താവളത്തിലേക്ക് ദേശീയ പാതയിലെ ഹെബ്ബാളിലൂടെ വന്ന് പടിഞ്ഞാറൻ കവാടത്തിലൂടെയാണ് പ്രവേശിക്കുന്നത്. ഇതിനോടൊപ്പം തന്നെ കിഴക്കൻ മേഖലയിൽ നിന്നു വരുന്നവർക്കായി സംസ്ഥാന പാതയിലൂടെ മറ്റൊരു ബദൽ റൂട്ട് നല്കും. അതാണ് ഈസ്റ്റേൺ കണക്റ്റിവിറ്റി ടണൽ. ഇതുവഴി വൈറ്റ്ഫീൽഡ് ഭാഗത്തു നിന്നു വരുന്ന യാത്രക്കാർക്ക് ഏകദേശം 30 മിനിറ്റ് വരെ യാത്രാ സമയം ലാഭിക്കുവാനും സാധിക്കും.

ഇങ്ങനെ, ബെംഗളൂരു വിമാനത്താവളത്തിലേക്ക് പടിഞ്ഞാറൻ കവാടത്തിലൂടെ വരുന്ന യാത്രക്കാരുടെ എണ്ണം കുറയുകയും അത് ഹെബ്ബാൾ മേൽപ്പാലത്തിലെ തിരക്ക് കുറയുന്നതിനും സഹായിക്കും. റിപ്പോർട്ടുകളനുസരിച്ച് എയർപോർട്ടിലേക്കുള്ള ഗതാഗതത്തിന്‍റെ 30% വഴിമാറുമെന്നും ഇത് തിരക്കിനെ നിയന്ത്രിക്കുമെന്നും കരുതുന്നു. 2.5 കിലോമീറ്റർ ദൂരത്തിൽ നാലുവരിപ്പാതയുള്ള ടണൽ ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിന് പദ്ധതിയുടെ വിശദംശങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും മറ്റു നടപടികളൊന്നും തുടങ്ങിയിട്ടില്ല.

ബെംഗളൂരു വിമാനത്താവളത്തിന്‍റെ എയർപോർട്ട് കാമ്പസിൽ രണ്ട് മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കുക, ടാക്സിവേകൾ വികസിപ്പിക്കുക, പുതിയ എയർക്രാഫ്റ്റ് പാർക്കിംഗ് സ്റ്റാൻഡുകൾ, പാർക്കിംഗിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, ടെർമിനൽ 2 വിന്‍റെ ഘട്ടം 2 പൂർത്തീകരിക്കുക, വർദ്ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്കുകളുടേയും ആവശ്യങ്ങൾ നിറവേറ്റുക തുടങ്ങിയവയാണ് ബെംഗളൂരു എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ എക്സ്പാൻഷൻ സ്ട്രാറ്റർജിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സിൽക്ക് ബോർഡ് ജംഗ്ഷനെയും ഹെബ്ബാളിനെയും ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ടണൽ റോഡ് നിർമ്മിക്കുന്ന പദ്ധതിക്കായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രവർത്തിക്കുന്ന സമയത്താണ് ഈ പദ്ധതിയും വരുന്നത്.
ഇത് കൂടാതെ, നഗരത്തിൽ നിന്നുള്ള വിമാനത്താവള യാത്രകൾ എളുപ്പമാക്കുന്നതിനായി ബ്ലൂ ലൈൻ പദ്ധതിയും വരികയാണ്.

കെമ്പഗൗഡ ഇന്‍റനാഷണൽ എയർപോർട്ടിനെ സെൻട്രൽ സിൽക്ക് ബോർഡുമായി ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ അഥവാ എയർപോർട്ട് ലൈൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് നിർമ്മിക്കുന്നത്. 58.19 കിലോമീറ്റര്‌ നീളത്തിലാണ് ബ്ലൂ ലൈൻ വരുന്നത്. ഇതിന്‍റെ പ്രവർത്തനം 2026 ൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രകൾ മാത്രമല്ല, ബാംഗ്ലൂർ നഗരത്തിലെ ഗതാഗതക്കുരുക്കിനും പ്രശ്നങ്ങള്‍ക്കും പരിഹാമാകുമെന്നും ആണ് കരുതുന്നത്. എല്ലായ്പ്പോഴും തിരക്കേറിയ ഹെബ്ബാൾ മേല്പാലത്തിലും തിരക്കു കുറയും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore airport road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+