ഏകദേശം മൂന്ന് വർഷം മുൻപ് നടന്ന സംഭവമാണ്. ലക്നൗവിൽ നിന്നും ബാംഗ്ലൂരിലേക്ക് ട്രെയിനിൽ വരുന്ന മൂന്ന് പേർ. സന്ധ്യ, ഗീതു, ഒപ്പം സന്ധ്യയുടെ കുഞ്ഞ് ഖുശിയും. ബാംഗ്ലൂരിൽ ബന്ദാണെന്ന് അറിഞ്ഞിട്ടും മാറ്റിവയ്ക്കാൻ കഴിയാത്ത യാത്രയായതിനാൽ പുറപ്പെട്ടതാണ്. പുലർച്ചെ യശ്വന്ത്പൂർ റെയില്‍വേ സ്റ്റേഷനിൽ വന്നിറങ്ങിയെങ്കിലും എന്തുചെയ്യണമെന്ന് അറിയില്ല. സന്ധ്യയുടെ ഭർത്താവ് രാം മോഹൻ ബെംഗളുരുവിലാണ്. ബൈക്കിന് കൂട്ടാൻ പോകാമെന്ന് വെച്ചാൽ നാല് പേർക്കും ഒരുമിച്ച് വരാൻ സാധിക്കില്ല.
ജയനഗർ സെക്കൻഡ് ബ്ലോക്കിൽ താമസിക്കുന്ന രാം മോഹൻ ഒടുവിൽ കാര്യം തന്‍റെ അയൽവാസിയും കർണ്ണാടകക്കാരനുമായ ആളോട് അവതരിപ്പിച്ചു. ടാക്സി ഡ്രൈവറായ അദ്ദേഹം ഒരു സ്വകാര്യ വാഹനം ഏർപ്പാടു ചെയ്തു. വെള്ള നമ്പർ പ്ലേറ്റുള്ള വാഹനത്തിൽ പ്രത്യേകിച്ച് വഴി തടയലുകളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ റെയിൽവേ സ്റ്റേഷനിൽ പോയി മൂന്നുപേരേയും കൂട്ടി വീട്ടിൽ വരാൻ രാം മോഹന് സാധിച്ചു. ഇത് ഒരുപക്ഷേ, നമ്മളിൽ പലരും ചെയ്തിട്ടുണ്ടാവും. എന്നാൽ എപ്പോഴും നടക്കണമെന്നില്ല.

ടാക്സികളോ സ്വകാര്യ ബസുകളോ ഒന്നും നിരത്തിലിറങ്ങാത്ത ഒരു ബന്ദ് ദിനത്തിൽ ബാംഗ്ലൂരിലെത്തിയാൽ പെട്ടു പോയി എന്നേ പറയാനുള്ളൂ. അത്തരമൊരു ദിവസമാണ് ഇനി വരുന്ന സെപ്റ്റംബർ 11 തിങ്കളാഴ്ച. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും യാത്ര ഒഴിവാക്കാനാകാത്തവർക്കും ബാംഗ്ലൂരിൽ എത്തിയേ തീരു. എന്നാൽ ബെംഗളുരു ബന്ദിൽ എന്തു ചെയ്യും എന്നല്ലേ??
ബെംഗളുരു ബന്ദ്
കർണ്ണാടക സർക്കാർ ജൂൺ 11ന് കൊണ്ടുവന്ന ശക്തി സ്കീമിൽ പ്രതിഷേധിച്ച് 32,000 സ്വകാര്യ ട്രാൻസ്‌പോർട്ടർമാരെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഓഫ് കർണ്ണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷന്‍റെ നേതൃത്വത്തിൽ ആണ് 'ബെംഗളുരു ബന്ദ്' ആഹ്വാനം ചെയ്തിരിക്കുന്നത്. ക്യാബുകളും ഓട്ടോകളും സ്വകാര്യ ബസുകളും ടാക്സികളും പങ്കെടുക്കുന്ന ഈ ബന്ദ് ബെംഗളുരുവിനെ വലിയ രീതിയിൽ ബാധിക്കും.

PC:Mohit Aphale/Unsplash
ബന്ദ് ദിനത്തില്‍ ബെംഗളുരുവിൽ എത്തിയാൽ
സ്വകാര്യ വാഹനങ്ങളും സർക്കാർ ബസുകളും അല്ലാതെ മറ്റൊരു വാഹനങ്ങളും നിരത്തിലിറങ്ങാന്‍ സാധ്യതയില്ലാത്ത ഈ ദിവസം ബാംഗ്ലൂരിലെത്തിയാൽ പെട്ടുപോകുമെന്ന കാര്യത്തിൽ സംശയം വേണ്ട. റെയില്‍വേ സ്റ്റേഷനുകളിൽ നിന്നും ബസ് സ്റ്റാൻഡുകളിൽ നിന്നും ദൂരെ താമസിക്കുന്നവർക്ക് താമസസ്ഥലത്തേയ്ക്കോ അല്ലെങ്കിൽ ഹോട്ടലുകളിലേക്കോ ഒക്കെ എത്തിപ്പെടുവാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഊബറും ഓലയും പോലുള്ള ആപ്പ് ബേസ്ഡ് അഗ്രിഗേറ്ററുകൾ പ്രവർത്തിക്കുമെന്നാണ് വാർത്ത.
മുൻപ് പറഞ്ഞ സംഭവത്തിൽ രാം മോഹന് അയൽക്കാരന്റെ സഹായം കിട്ടിയതു പോലെ എപ്പോഴും സംഭവിക്കണമെന്നില്ല. ബെംഗളുരു ബന്ദിന്‍റെ ദിവസം നിങ്ങൾ ബാംഗ്ലൂരിൽ എത്തുന്നുണ്ടെങ്കിൽ പരിചയക്കാരോടോ സുഹൃത്തുക്കളോടെ നിങ്ങളെ കൂട്ടാൻ വരാനായി പറയാം. അല്ലെങ്കിൽ മറ്റു സ്വകാര്യ വാഹനങ്ങൾ ലഭിക്കുമെങ്കിൽ അങ്ങനെയും പോകാം.
ബിഎംടിസി ബസുകൾ ഓടുമെങ്കിലും സമയവും റൂട്ടും ചെലപ്പോള്‍ പ്രശ്നമായേക്കാം.
ബെംഗളുരു ബന്ദ്- പ്രവര്‍ത്തിക്കുന്നത്/ തുറക്കുന്നത്
അടിയന്തര സേവനങ്ങൾ: ആശുപത്രികൾ, മെഡിക്കൽ സൗകര്യങ്ങൾ, ഫാർമസികൾ തുടങ്ങിയ അടിയന്തര സേവനങ്ങൾ തുറന്നതും ആക്‌സസ് ചെയ്യാവുന്നതുമായിരിക്കണം. മെട്രോ ട്രെയിനുകളും ക്യാബുകളും ആപ്പ് അധിഷ്‌ഠിത അഗ്രഗേറ്റർമാരായ ഊബർ, ഓല എന്നിവ പ്രവർത്തിക്കുന്നു
ഗവൺമെന്റ് ബസുകൾ: സർക്കാർ നടത്തുന്ന പൊതുഗതാഗത സേവനങ്ങൾ സാധാരണപോലെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അവശ്യ സേവനങ്ങൾ: പലചരക്ക് കടകൾ, ബാങ്കുകൾ, എടിഎമ്മുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ തുറന്നിരിക്കാൻ സാധ്യതയുണ്ട്.
ബിസിനസ്സുകൾ: ഓഫീസുകൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ബിസിനസ്സുകളും സ്ഥാപനങ്ങളും അവരുടെ വിവേചനാധികാരത്തിൽ പ്രവർത്തിക്കും.
ബെംഗളുരു ബന്ദ്- പ്രവർത്തിക്കാത്തവ/ അടഞ്ഞുകിടക്കുന്നത്
സ്വകാര്യ ടാക്സികൾ: ആപ്പ് അധിഷ്‌ഠിത ക്യാബ് അഗ്രഗേറ്ററുകൾ ഉൾപ്പെടെയുള്ള സ്വകാര്യ ടാക്സി സേവനങ്ങൾ ബന്ദ് സമയത്ത് ലഭ്യമല്ലെന്ന് പ്രതീക്ഷിക്കുന്നു.
ക്യാബുകൾ: സ്വകാര്യ ടാക്സികൾക്ക് സമാനമായി, സാധാരണ ക്യാബ് സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഓട്ടോകൾ: ബാംഗ്ലൂരിലെ ജനപ്രിയ ഗതാഗത മാർഗമായ ഓട്ടോറിക്ഷകൾ റോഡുകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വകാര്യ ബസുകൾ: ചെറുതും വലുതുമായ ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള സ്വകാര്യ ബസ് സർവീസുകളെ ബന്ദ് ബാധിക്കാൻ സാധ്യതയുണ്ട്. ഗതാഗത സേവനങ്ങൾ: മൊത്തത്തിൽ, ബന്ദ് സമയത്ത് സ്വകാര്യ ഗതാഗത സേവനങ്ങൾ പ്രവർത്തനരഹിതമാകുമെന്ന് പ്രതീക്ഷിക്കുന്നു
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













