ഡിസംബർ മാസത്തിൽ ബെംഗളൂരു ഒന്നുകൂടി മനോഹരമാകുന്ന സമയമാണ്. തണുപ്പോടെ തുടങ്ങുന്ന നേരം.. ക്രിസ്മസ് അലങ്കാരങ്ങളാണ് എങ്ങും. നക്ഷത്രങ്ങളും മിന്നിത്തെളിയുന്ന ലൈറ്റുകളും ഉയരത്തിലുള്ള ക്രിസ്മസ് ട്രീയും സമ്മാനപ്പൊതികളും ആഘോഷങ്ങളും മാത്രം. നഗരതിന്‍റെ ഏതു ഭാഗത്ത് പോയാലും, പ്രത്യേകിച്ച് മാളുകളില്‍ ഉത്സവമാണ്.ഇത്രയും വലിയ ക്രിസ്മസ് ആഘോഷങ്ങളിൽ കേക്ക് ഇല്ലെങ്കിൽ ഒരു കുറവ് തന്നെയാണ്.
ബെംഗളൂരു കേക്ക് ഷോ നഗരത്തിൽ ഡിസംബർ മാസത്തിൽ ഭക്ഷണ പ്രേമികളുൾപ്പെടെയുള്ളവർ കാത്തിരിക്കുന്ന ദിവസങ്ങളാണ്. പല വലുപ്പത്തിലും രൂപത്തിലും നിറത്തിലും മാത്രമല്ല, നമ്മെ അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള വ്യത്യസ്ത കേക്കുകൾ കേക്ക് ഷോയിൽ അണിനിരക്കും. കണ്ടാൽ കേക്കാണോ എന്നത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള രൂപങ്ങളും അലങ്കാരങ്ങളും കാണിച്ച് അമ്പരപ്പിക്കുന്ന മേള ബാംഗ്ലൂർ ഒരുക്കുന്ന ഡിസംബറിലെ ഏറ്റവും ആകർഷകമായ കാഴ്ചകളാണ്.
ഇത്തവണയും ഏറെ പുതുമകളും പ്രത്യേകതകളുമായി ബെംഗളൂരു കേക്ക് ഷോ തുടങ്ങി. മേളയിൽ വിവിധ തീമുകളുള്ള വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള കേക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സെലിബ്രേഷൻ ഓഫ് ആർട്ട് അഥവാ കലയുടെ ആഘോഷം എന്ന പ്രമേയത്തിലാണ് ഈ കൊല്ലം കേക്ക് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. കേക്കുകളുടെ അത്ഭുത ലോകത്തേയ്ക്ക് സന്ദർശകരെ എത്തിക്കുന്നതാണ് ഇവിടുത്തെ കേക്കുകളുടെ കാഴ്ച. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേക്കിങ് ആൻഡ് കേക്ക് ആർട്സ്, മൈ ബേക്ക് മാർട്ട് എന്നിവ സംയുക്തമായാണ് ഇത്തവണത്തെ കേക്ക് ഷോ ഒരുക്കിയിരിക്കുന്നത്.
കേക്ക് ഷോ ഗോൾഡൻ ജൂബിലി
ഇത്തവണത്തെ കേക്ക് കാഴ്ചകളെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നതിനു മുൻപ് മറ്റൊരു പ്രത്യേകത കൂടി പറയുവാനുണ്ട്. ഈ വർഷം നടക്കുന്നത് അൻപതാമത് ബെംഗളൂരു കേക്ക് ഷോയു ആഅ്. അതായത് സുവർണ്ണ ജൂബിലി ആഘോഷിക്കുകയാണ് ഇത്തവണത്തെ കേക്ക് ഷോ. 21 വ്യത്യസ്ത തര കേക്കുകളണ് ഈ വർഷം പ്രദർശനത്തിനായി സജ്ജമാക്കിയിട്ടുള്ളത്.
രാമക്ഷേത്രം മുതൽ ഡിനോസർ വേൾഡ് വരെ
കലയുടെ ആഘോഷം എന്ന വിഷയത്തെ കേക്കിൽ ഏറ്റവും മനോഹരമായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ് ട്രീ, അയോധ്യയിലെ രാമക്ഷേത്രം, ഡിനോസർ വേൾഡ്, അനിമേഷൻ, മധുബാനി എന്നിവ വരെ കേക്കിൽ രൂപപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്മസ് ട്രീ
20 അടി ഉയരത്തിലുള്ള യഥാർത്ഥ ക്രിസ്മുമസ് ട്രീ തന്നെ നമുക്ക് അത്ഭുതകരമായ കാഴ്ചയാണ്. അപ്പോൾ കേക്കിൽ ഒരു ട്രീ എന്നത് എന്തുരസമായിരിക്കുമല്ലേ. ഇത്തവണ ഷോ സന്ദർശിക്കാനെത്തിയവരെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാഴ്ച ഈ ട്രീയുടെ തന്നെയാണ്. 2.8 ടൺ ഭാരമുണ്ട് ഇതിന്. കൂടാതെ, ക്രിസ്മസ് ട്രീയ്ക്ക് ചുറ്റിലുമായി പായുന്ന ടോയ് ട്രെയിൻ കാഴ്ചയും കാണാം. അറുപതിലധികം ദിവസമെടുത്ത് 11 അംഗങ്ങൾ ചേർന്നാണ് കേക്കിൽ ഈ ക്രിസ്മസ് ട്രീ ഒരുക്കിയിട്ടുള്ളത്.
കേക്കിലെ അയോധ്യ രാമക്ഷേത്രം
2024 ലെ കേക്ക് ഷോയുടെ മറ്റൊരു ആകർഷണം 850 കിലോ കേക്കിൽ തീർത്ത അയോധ്യ രാമക്ഷേത്രമാണ്. ഷുഗർ സിറപ്പില് തീർത്തിരിക്കുന്ന ഈ നിർമ്മിതിയിൽ വളരെ സൂക്ഷമമായ പല കാഴ്ചകളും കാണാം. കൂടാതെ, സിംഹങ്ങൾ, ആന, ഹനുമാന്‍റെ പ്രതിമ തുടങ്ങി അയോധ്യ ക്ഷേത്രത്തിലെ പ്രധാനകാഴ്ചകൾ കേക്കിൽ ഉണ്ട്.
ഡിനോസർ വേൾഡ്
കേക്കിൽ എങ്ങനെ കല കൊണ്ടുവരാം എന്നതിന്‍റെ ഉദാഹരണമാണ് ഇവിടുത്തെ ഡിനോസർ വേൾഡ്. കേക്കിൽ ഒരുക്കിയ ഡിനോസർ, പച്ചപ്പ്,അഗ്നി പർവ്വതങ്ങൾ, ചരിത്രാതീതകാഴ്ചകൾ എന്നിങ്ങനെ ഒരുപാടുണ്ട് ഇവിടെ. ഗ്ലാസ് ഹൗസ് പൂന്തോട്ടം, ബെംഗളൂരുവിന്‍റെ സ്ഥാപകനായ കെംപഗൗഡ തുടങ്ങിയ പല രൂപങ്ങളും കേക്ക് മേളയിൽ കാണാം.
ബെംഗളൂരു കേക്ക് ഷോ 2024 തിയതി, സ്ഥലം
പാലസ് ഗ്രൗണ്ടിൽ ഡിസംബർ 13 ന് ആരംഭിച്ച ഷോ പുതുവത്സര ദിനമായ 2025 ജനുവരി 1 വരെ നീണ്ടു നിൽക്കും. രാവിലെ 10.00 മണി മുതല്‍ രാത്രി 9.00 മണി വരെയാണ് കേക്ക് ഷോ സന്ദർശന സമയം. ക്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













