Search
  • Follow NativePlanet
Share
» »ബെംഗളൂരു യാത്ര: 7 ഇടനാഴികളിലായി 287 കിലോമീറ്റർ ദൂരം, സർക്കുലർ റെയിൽവേ റൂട്ട് നിർണയ സർവേക്ക് അനുമതി

ബെംഗളൂരു യാത്ര: 7 ഇടനാഴികളിലായി 287 കിലോമീറ്റർ ദൂരം, സർക്കുലർ റെയിൽവേ റൂട്ട് നിർണയ സർവേക്ക് അനുമതി

ബെംഗളൂരു നഗരത്തിന്‍റെ തീരാദുരിതമായ ഗതാഗതക്കുരുക്ക് ഓരോ പദ്ധതികൾ വഴി നഗരം അഴിച്ചുതുടങ്ങിയിരിക്കുകയാണ്. ബെംഗളൂരു മെട്രോയുടെ നീട്ടിയ ലൈനുകൾ, ഡബിൾ ഡെക്കർ പാതകള്‍, പുതിയ റൂട്ടുകൾ, തുടങ്ങി ഒരുപാട് പദ്ധതികൾ നഗരത്തില്‍ നിർമ്മാണത്തിലൂടെയും ചര്‍ച്ചകളിലൂടെയും പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന സർക്കുലർ റെയിൽവേ പദ്ധതി മറ്റൊരു ചുവട് വയ്പ്പിലേക്ക് കടന്നിരിക്കുകയാണ്.

ബെംഗളൂരു നഗരത്തെ സമീപത്തെ അഞ്ച് ജില്ലകളുമായി ബന്ധിപ്പിക്കുന്ന സർക്കുലർ റെയിൽവേ പദ്ധതി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്. സമാപത്തെ ഇടങ്ങളിൽ നിന്ന് ബാംഗ്ലൂരിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ഗതാഗതം ഏറ്റവും എളുപ്പമാക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കുലർ റെയിൽവേ പദ്ധതി യുള്ളത്. ഇപ്പോഴിതാ, സർക്കുലർ റെയിൽ പദ്ധതിയുടെ റൂട്ട് നിർണയ സർവേക്ക് റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുകയാണ്.

Bengaluru Circular Railway Project Approval For Final Location Survey

287 കിലോമീറ്റർ ദൈർഘ്യമുള്ള സർക്കുലർ റെയിൽവേ പദ്ധതി ബെംഗളൂരുവിൻ‍റെ റെയിൽ ശേഷി വർധിപ്പിക്കാനും ട്രെയിൻ ഗതാഗതം കുറയ്ക്കാനും ലക്ഷ്യമിടുന്നു. നേരത്തെ, 23,000 കോടി രൂപയുടെ സർക്കുലർ റെയിൽവേ ശൃംഖലയുടെ ഒരു ഇടനാഴിക്കായി ബെംഗളൂരു ഡിവിഷൻ സമർപ്പിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ട് പരിഗണിച്ച റെയിൽവേ ഡിവിഷൻ ഏഴ് ഇടനാഴികളുടെയും അന്തിമ ലൊക്കേഷൻ സർവേ ( ഫൈനൽ ലൊക്കേഷൻ സർവേ- എഫ്എൽഎസ്) പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു . നേരത്തെ, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സർക്കുലർ റെയിൽവേ ഇടനാഴിയുടെ സാധ്യതാപഠനത്തിനായി 7 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.

പദ്ധതികളുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട അവസാന ഘട്ടമാണ് ഫൈനൽ ലൊക്കേഷൻ സർവേ. പ്രോജക്റ്റിന്‍റെ വിന്യാസം, കൃത്യമായ ലൊക്കേഷനുകൾ, ഗ്രേഡുകൾ എന്നിവ അടയാളപ്പെടുത്തി വിശദമായ പ്ലാനുകൾ കൃത്യമായി രൂപപ്പെടുത്തുന്നത് ഈ ഘട്ടത്തിലാണ്. അതിനു ശേഷമാണ് വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നത്.

സർക്കുലർ റെയിൽവേ പദ്ധതി ഇടനാഴികൾ

ദേവനഹള്ളി-ഒദാരഹള്ളി (28.5കിലോമീറ്റർ) ,നിദവന്ദ -ഒദാരഹള്ളി (40.3 കിലോമീറ്റർ), ദേവനഹള്ളി-മാലൂർ (46.5 കിലോമീറ്റർ), മാലൂർ-ഹീലലിഗെ (52 കിലോമീറ്റർ), ഹീലലിഗെ-ഹെജ്ജല (42 കിലോമീറ്റർ), ഹെജ്ജല-സോലൂർ (43.5 കിലോമീറ്റർ), സോലൂർ-നിദവന്ദ (34.2 കിലോമീറ്റർ) എന്നിവയാണ് ഇടനാഴികൾ

ദേവനഹള്ളി ടെർമിനൽ

ബെംഗളൂരു സർക്കുലർ റെയിൽവേ പദ്ധതിയുടെ ഭാഗമായി ദേവനഹള്ളിയിൽ മെഗാ റെയിൽ ടെർമിനൽ സ്ഥാപിക്കും. ഏകദേശം 2,500 കോടി രൂപാ ചെലവ് പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട പദ്ധതി, വിക്സിത് ഭാരത് സംരംഭത്തിന് കീഴിലാണ് ഏറ്റെടുക്കുക. ഇതിൽ 16 പ്ലാറ്റ്ഫോമുകളും 20 സ്റ്റെബ്ലിങ് ലൈനുകളും 10 പിറ്റ് ലൈനുകളുമുണ്ടാകും. ട്രെയിൻ യാത്രക്കാർക്ക് മാത്രമല്ല, വിമാനയാത്രക്കാർക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് പദ്ധതി ക്രമീകരിക്കുന്നത്.

കൂടാതെ ബെംഗളൂരുവിലെ മറ്റു റെയിൽവേ സ്റ്റേഷനുകളായ
കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ, ബെംഗളൂരു കന്റോൺമെന്റ് തുടങ്ങിയവയുടെ തിരക്ക് കുറയ്ക്കുവാനും സഹായിക്കും. സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൽ നിന്ന് 7 കിമീ ദൂരവും ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്ററും അകലെയാണ് നിർദ്ദിഷ്ട ദേവനഹള്ളി മെഗാ റെയിൽ ടെർമിനൽ വരിക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+