ബെംഗളൂരുവിൽ നിന്നുള്ള യാത്രാ പ്ലാനുകളിൽ പലപ്പോഴും ആദ്യം തന്നെ ഇടം പിടിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഹൈദരാബാദ്. ചരിത്രമുറങ്ങുന്ന ചാർമിനാറും സാഹസികത അളക്കുന്ന ഗോൽകോണ്ട കോട്ടയും എത്ര പറഞ്ഞാലും തീരാത്ത കഥകളും രുചികളും നടന്നെത്തേണ്ട വഴികളും പുലരുമ്പോൾ മുതൽ സജീവമാകുന്ന ചന്തകളും ഒക്കെയായി ഒരു വാരാന്ത്യം ചെലവഴിക്കാനുള്ളതെല്ലാം ഹൈദരാബാദിലുണ്ട്. സഞ്ചാരികളുടെ സ്വപ്ന നഗരമായ ഹൈദരാബാദിലേക്ക് ബെംഗളൂരുവിൽ നിന്ന് ഒരു യാത്ര പോയാലോ?
ട്രെയിൻ കയറിയോ അല്ലെങ്കിൽ ബസിലോ ഉള്ള പതിവ് ചെലവ് കുറഞ്ഞ യാത്രകളിൽ നിന്ന് വ്യത്യസ്തമായി ബെംഗളൂരു- ഹൈദരാബാദ് യാത്ര ഒരു റോഡ് ട്രിപ്പായാണ് പരിചയപ്പെടുത്തുന്നത്. സുഹൃത്തുക്കൾക്കൊപ്പമോ വീട്ടുകാർക്കും പ്രിയപ്പെട്ടവർക്കും ഒപ്പമോ ഒരു വാരാന്ത്യമോ അല്ലെങ്കിൽ പെട്ടന്നു കിട്ടുന്ന അവധിയോ ഒക്കെ പ്ലാൻ ചെയ്യുമ്പോൾ എങ്ങനെ നിങ്ങളുടെ വാഹനത്തിൽ ഹൈദരാബാദ് പോകാമെന്ന് നോക്കാം.

ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് സിറ്റിയെന്ന് അഭിമാനിക്കുന്ന ഹൈദരാബാദ് കാഴ്ചകള്‍ എന്തൊക്കെയെന്ന് പറഞ്ഞുതരേണ്ട ആവശ്യേയില്ല. ചാർമിനാറിൽ തുടങ്ങി ഹുസൈൻ സഗർ, ഗോൽകോണ്ട കോട്ട, രാമോജി ഫിലിം സിറ്റി, സലാര്‍ജങ് മ്യൂസിയം എന്നിങ്ങനെ നിർത്തി നിര്‍ത്തി സമയമെടുത്ത് കാണേണ്ട ഒരുപാട് ഇടങ്ങളുണ്ട്. ഒപ്പം രുചിച്ചു അറിയേണ്ട ഒത്തിരി രുചികളും. ഇതെല്ലാം കാണാനും അറിയുവാനും ബെംഗളൂരുവിൽ നിന്ന് ഒരു ഹൈദരാബാദ് യാത്ര.
ബാംഗ്ലൂർ- ഹൈദരാബാദ് യാത്ര
ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് ഏറ്റവും സുഖമമായ യാത്ര നല്കുന്നത് ദേശീയപാത 44 വഴിയുള്ള യാത്രയാണ്. നല്ല റോഡ്, ബ്ലോക്കിൽ കുടുങ്ങാതെയുള്ള യാത്ര, സുഖകരമായ ഡ്രൈവിങ് എന്നിങ്ങനെ കാരണങ്ങള് പലതുണ്ട് ഈ റൂട്ടിന്. റോഡിലെ കുരുക്ക് യാത്രയിൽ ഒരു തടസ്സമാകാതിരിക്കണെമെങ്കിൽ യാത്ര അതിരാവിലെ തന്നെ തുടങ്ങണം.
ബാംഗ്ലൂർ- ഹൈദരാബാദ് യാത്രയ്ക്കുറ്റ റൂട്ടും ഇത് തന്നെയാണ്.
ദേശീയപാത 44 വഴി ബാംഗ്ലൂർ- ഹൈദരാബാദ് ദൂരം 573 കിലോമീറ്ററാണ്. 9 മണിക്കൂറിന് മുകളിൽ സമയം വേണ്ടി വരും എത്തിച്ചേരുവാൻ. റൂട്ട് വളരെ എളുപ്പമാണ്. അതിരാവിലെ പുറപ്പെട്ട് ബാംഗ്ലൂർ എയർപോർട്ട് റോഡിൽ നിന്ന് നിങ്ങൾ ദേശീയപാത 44 ല്‍ ചേരുന്നു. ഇവിടുന്ന് ഹൈദരാബാദ് എത്തുന്നതുവരെ മികച്ച റൂട്ടാണ്. ഈ യാത്രയിൽ അനന്തപൂരും കുർണൂലും നിങ്ങൾ പിന്നിടും.
പിന്നെ, മറ്റേതു റോഡിനെയും പോലെ അറ്റുകുറ്റപ്പണികളും ലെയ്ൻ അടയ്ക്കലും ഒക്കെ കാണേണ്ടി വരുമെങ്കിലും പൊതുവേ സുഖകരമായ ഒരനുഭവം ഈ റൂട്ട് നല്കും.
എന്നാൽ, ഡ്രൈവിങ് ശ്രദ്ധിച്ചു വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ. എൻഎച്ച് 44-ൽ നിരവധി ജംഗ്‌ഷനുകളുണ്ട്,അശ്രദ്ധയോടെയും അമിത വേഗത്തിലും വരുന്ന ഇരുചക്ര വാഹനങ്ങളെ ഇവിടെ പ്രതീക്ഷിക്കണം. കൂടാതെ, അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ കാര്യത്തിലും ഒരു ശ്രദ്ധയുണ്ടാകണം.
ഹൈദരാബാദ് ഔട്ടർ റിങ് റോഡ്
ഈ യാത്രയിൽ ഇത്തരി പണി കിട്ടാൻ സാധ്യതയുള്ളത് ഹൈദരാബാദ് ഔട്ടർ റിങ് റോഡ് ആണ്. 158 കിലോമീറ്റർ ദൈർഘ്യമുള്ള എട്ടുവരി അതിവേഗ പാതയാണിത്. ഇവിടെ നിങ്ങൾ ഡ്രൈവിങ്ങിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതവേഗത, ലെയ്ൻ അച്ചടക്കം, തെറ്റായ വഴിയിൽ പോകൽ എന്നിവയിൽ കർശനമായ നിയമങ്ങളുണ്ട്. ഇതിലേക്ക് കയറും മുൻപ് നിങ്ങളുടെ എക്സിറ്റ് അറിഞ്ഞിരിക്കുക എനന്ത് പ്രധാനമാണ്. അതോടൊപ്പം വണ്ടിയിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ശുചിമുറികളും റസ്റ്റോറന്‍റുകളും
യാത്രയിലെ ഭക്ഷണം, വിശ്രമിക്കൽ, ശുചിമുറികളുടെ ലഭ്യത എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല് പ്രധാന സ്ഥലങ്ങളിലൊഴികെ മറ്റൊരിടത്തും നിങ്ങൾക്ക് ഈ റൂട്ടിൽ നല്ല ശുചിമുറികളും റസ്റ്റോറന്‍റുകളും കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. അനന്ത്പൂർ, കർണൂൽ എന്നിവയ്ക്ക് സമീപം ചില സ്ഥലങ്ങളുണ്ട്. അതിനാൽ നിങ്ങൾ വെള്ളവും അത്യാവശ്യം പലഹാരങ്ങളും വണ്ടിയിൽ കരുതുന്നത് നല്ലതായിരിക്കും.
രാത്രി യാത്ര നല്ലതാണോ
നേരത്തെ ശുചിമുറികളും റസ്റ്റോറന്‍റുകളും സൂചിപ്പിച്ചപ്പോൾ അവയുടെ ലഭ്യക്കുറവ് പറഞ്ഞുവല്ലോ. നിർത്താനും രാത്രി തങ്ങാനും ധാരാളം സ്ഥലങ്ങളില്ലാത്തതിനാൽ രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. മാത്രമല്ല, രാത്രിയിൽ അധികം ആളുകൾ ഈ റൂട്ടിൽ ഇല്ലാത്തതിനാൽ സുരക്ഷിതവും ചോദ്യമായേക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













