മലയാളികൾക്ക് ഒരു ക്രിസ്മസ് സമ്മാനമൊരുക്കി കർണ്ണാടക ആർടിസി. ബെംഗളൂരു- കോഴിക്കോട് റൂട്ടിൽ നോൺ എസി സ്ലീപ്പർ ബസ് അവതരിപ്പിച്ചിരിക്കുകയാണ് കർണ്ണാടക ആർടിസി. സ്ലീപ്പർ ബസുകളിലെ കൂടിയ നിരക്കിൽ വരാൻ ബുദ്ധിമുട്ടുള്ളവർക്ക്, താരതമ്യേന കുറഞ്ഞ ചെലവിൽ ബെംഗളൂരുവിനും കോഴിക്കോടിനും ഇടയിൽ യാത്ര ചെയ്യാൻ സാധിക്കുന്ന സർവീസ് ആയിരിക്കും ഇത്.
ബെംഗളൂരൂ- കോഴിക്കോട് റൂട്ടിൽ നോൺ എസി സ്ലീപ്പർ ബസ് ഡിസംബർ 6 വെള്ളിയാഴ്ചയും കോഴിക്കോട്- ബെംഗളൂരു റൂട്ടിലെ സർവീസ് ഡിസംബർ 7 ശനിയാഴ്ചയും ആണ് ആരംഭിക്കുക. മാനന്തവാടി വഴിയാണ് ഈ ബസ് സർവീസ് നടത്തുക. പോക്കറ്റ് കാലിയാക്കാതെ, യാത്ര ചെയ്യാൻ സാധിക്കും എന്നതിനാൽ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സർവീസ് ഉപകാരപ്രദമാകും. കർണ്ണാക ആർടിസിയുടെ ബെംഗളൂരു - കോഴിക്കോട് റൂട്ടിലെ ആദ്യ സ്ലീപ്പർ സർവീസ് കൂടിയാണിത്.

ബെംഗളൂരു - കോഴിക്കോട് സ്ലീപ്പർ ബസ് സമയക്രമം, ടിക്കറ്റ്
ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് രാത്രി 8.45 ന് നോൺ എസി സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കും. സാറ്റലൈറ്റ്, കെങ്കേരി, മൈസൂരു, ഗോണിക്കൊപ്പ, കുട്ട, മാനന്തവാടി, കൽപ്പറ്റ, താമരശ്ശേരി വഴി രാവിലെ 5.45 ന് കോഴിക്കോട് എത്തിച്ചേരും. ബെംഗളൂരു - കോഴിക്കോട് സ്ലീപ്പർ ബസ് ടിക്കറ്റ് നിരക്ക് സാധാരണ ദിവസങ്ങളിൽ 950 രൂപയും വാരാന്ത്യങ്ങളിൽ 1038 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ബെംഗളൂരു ശാന്തിനഗർ 8.45 PM
സാറ്റലൈറ്റ് - 9.25 PM
രാജരാജേശ്വരി നഗർ - 9.20 PM
കെങ്കേരി ടെർമിനൽ - 9.30 PM
മാനന്തവാടി - 3.15 AM
കൽപറ്റ - 4.00 AM
കോഴിക്കോട് -5.45 AM
കോഴിക്കോട് - ബെംഗളൂരു - സ്ലീപ്പർ ബസ് സമയക്രമം
കോഴിക്കോട് നിന്ന് രാത്രി 9. 15 ന് പുറപ്പെടുന്ന ബസ് താമരശ്ശേരി, കൽപ്പറ്റ, മൈസൂർ വഴി രാവിലെ 5.25 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ എത്തും. സാറ്റലൈറ്റ്, മജസ്റ്റിക് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.
കോഴിക്കോട് - 9. 15 PM
താമരശ്ശേരി - 9.55 PM
കൽപ്പറ്റ - 11.25 PM
മൈസൂർ - 2.40 AM
സാറ്റലൈറ്റ് - 5.10 AM
മജസ്റ്റിക് - 5.20 AM
ശാന്തിനഗർ ബസ് സ്റ്റാൻഡ് - 5.25 AM
സ്ലീപ്പർ ബസ് സൗകര്യങ്ങൾ
36 ബെർത്തുകളുള്ള ടാറ്റാ എൽപിഒ സീസിരിലുള്ള നോൺ എസി സ്ലീപ്പർ ബസാണിത്. ഈ ബസ് കൂടാതെ, മറ്റൊരു എസി സ്ലീപ്പറും കർണ്ണാടക ആർടിസി ബാംഗ്ലൂർ- കോഴിക്കോട് റൂട്ടിൽ ഓടിക്കുന്നു. ഈ റൂട്ടിൽ കർണ്ണാടക ആർടിസിക്ക് പുതിയ സർവീസ് കൂടി കൂട്ടി ഏഴ് സർവീസുകളുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












