Search
  • Follow NativePlanet
Share
» » ബെംഗളുരു-മധുര, ചെന്നൈ-നാഗർകോവിൽ വന്ദേഭാരത് സർവീസ് തിങ്കളാഴ്ച മുതൽ; ബുക്കിങ് തുടങ്ങി, അറിയേണ്ടതെല്ലാം

ബെംഗളുരു-മധുര, ചെന്നൈ-നാഗർകോവിൽ വന്ദേഭാരത് സർവീസ് തിങ്കളാഴ്ച മുതൽ; ബുക്കിങ് തുടങ്ങി, അറിയേണ്ടതെല്ലാം

ഇന്ത്യയിലെ ട്രെയിൻ യാത്ര എന്നാൽ അത് വന്ദേഭാരത് എന്നായി മാറിയിരിക്കുകയാണ്. ഏറ്റവും മികച്ച സേവനങ്ങളും സൗകര്യങ്ങളും മാത്രമല്ല, കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു എന്നതാണ് വന്ദേ ഭാരത് യാത്രകളിലേക്ക് ആളുകൾ ചുവട് മാറ്റാൻ കാരണം. അതുകൊണ്ടുതന്നെ മറ്റു ട്രെയിനുകളെയപേക്ഷിച്ച് ബുക്കിങ് നിരക്കും വന്ദേ ഭാരതിൽ കൂടുതലാണ്. പ്രത്യേകിച്ച്, മലയാളികളുള്ള റൂട്ടുകളിൽ. ഏകദേഷം നൂറോളം വന്ദേ ഭാരത് സർവീസുകളാണ് രാജ്യത്തുടനീളം ഓടുന്നത്. ഇപ്പോഴിതാ, ദക്ഷിണ റെയിൽവേയ്ക്ക് രണ്ട് പുതിയ വന്ദേ ഭാരത് സർവീസുകൾ കൂടി വരികയാണ്.

ബെംഗളൂരു കന്റോൺമെന്റ്- മധുര വന്ദേഭാരത്, ചെന്നൈ സെൻട്രൽ- നാഗര്‍കോവിൽ എന്നീ രണ്ട് വന്ദേ ഭാരത് സർവീസുകൾ ഇന്ന് ഉദ്ഘാടനം ചെയ്യും. നിരവധി ആളുകളും യാത്രാ തിരക്കും ഉള്ള രണ്ടു റൂട്ടുകളിലും തീർത്ഥാടകരും സാധാരണ യാത്രക്കാരും ഉൾപ്പെടെയുള്ളവരെ ഈ സർവീസ് ആകർഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേഭാരത് എക്സ്പ്രസ്, ബെംഗളൂരു-മധുര വന്ദേ ഭാരത് എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും.

Bengaluru-Madurai Chennai Egmore-Nagacoil Southern Railway Got 2 New Vande Bharat S

തിരക്കേറിയ യാത്രാ സീസണിൽ തിരക്ക് ഒരു പരിധി വരെ കുറയ്ക്കുവാൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് സാധിക്കും. ചെന്നൈ മലയാളികൾക്ക് നാഗർകോവിൽ വരെ വന്ദേ ഭാരതിൽ വന്ന് അവിടുന്ന് തിരുവനന്തപുരത്തിന് ബസിലോ ട്രെയിനിലോ വരാൻ സാധിച്ചാൽ ഈ സര്‍വീസ് പ്രയോജനപ്പെടുത്താം. ഇതാ പുതിയ രണ്ട് വന്ദേ ഭാരത് സർവീസുകളെയും കുറിച്ചുള്ള വിവരങ്ങൾ വായിക്കാം.

മധുര-ബെംഗളുരു വന്ദേഭാരത് 20671

ട്രെയിൻ നമ്പർ 20671 മധുര-ബെംഗളുരു വന്ദേഭാരത്
ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ ദൂരമായ 586 കിമി, 7 മണിക്കൂർ 45 മിനിറ്റായി കുറയ്ക്കും. പുലർച്ചെ 5.15 ന് മധുരയിൽനിന്ന് ആരംഭിക്കുന്ന സർവീസ് ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളുരുവിൽ എത്തിച്ചേരും. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. എസി ചെയർ കാറിന് 1575 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2865 രൂപയുമാണ് നിരക്ക്.

Bengaluru-Madurai Cande Bharat

ബെംഗളുരുവിൽ നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ബെംഗളുരു-മധുര വന്ദേ ഭാരത് (20672) 8 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 21:45 ന് മധുരയിൽ എത്തും. എസി ചെയർ കാറിന് 1740 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3060 രൂപയുമാണ് നിരക്ക്. സെപ്റ്റംബർ 2 തിങ്കളാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് തുടങ്ങി.

ചെന്നൈ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത് (20627)

ട്രെയിൻ നമ്പർ 20627 ചെന്നൈ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത് ഇരു നഗരങ്ങളിലും തമ്മിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറിലധികും കുറയ്ക്കുന്നു. രാവിലെ 5.00 മണിക്ക് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് 8 മണിക്കൂർ 50 മിനിറ്റ് സഞ്ചരിച്ച് ഉച്ചയ്ക്ക് 1.50ന് നാഗർകോവിലിൽ എത്തും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. എസി ചെയർ കാറിന് 1760 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3240 രൂപയുമാണ് നിരക്ക്. സെപ്റ്റംബർ 2 തിങ്കളാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് തുടങ്ങി.

നാഗർകോവിലിൽ നിന്ന് തിരികെ ഉച്ചയ്ക്ക് 2.20 ന് പുറപ്പെടുന്ന നാഗർകോവിൽ - ചെന്നൈ എഗ്മോർ വന്ദേ ഭാരത് 20628 രാത്രി 11.00 മണിക്ക് ചെന്നൈ എഗ്മോറിൽ എത്തും. എസി ചെയർ കാറിന് 1735 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3220 രൂപയുമാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+