Search
  • Follow NativePlanet
Share
» »ഡബിൾ ഡെക്കർ ഫ്ലൈ ഓവറുമായി ബെംഗളൂരു മെട്രോ മൂന്നാം ഘട്ടം, തിരക്കുള്ള ഭാഗങ്ങളിലേക്ക് മെട്രോ എത്തും..

ഡബിൾ ഡെക്കർ ഫ്ലൈ ഓവറുമായി ബെംഗളൂരു മെട്രോ മൂന്നാം ഘട്ടം, തിരക്കുള്ള ഭാഗങ്ങളിലേക്ക് മെട്രോ എത്തും..

ഗതാഗതക്കുരുക്കിൽ പെട്ട് അനുദിനം ബുദ്ധിമുട്ടുന്ന ബെംഗളൂരുവിലെ ആളുകളെ ഒരുപരിധി വരെ രക്ഷിക്കുന്നത് നമ്മ മെട്രോയാണ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മെട്രോ പദ്ധതി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. വളരുന്ന ബാംഗ്ലൂർ നഗരത്തിന്‍റെ ഗതാഗതാവശ്യങ്ങള്‌ നിറവേറ്റുക എന്ന ഉദ്ദേശത്തിലാണ് പുതിയ പാതകളും മേൽപ്പാലങ്ങളും മെട്രോ റൂട്ടുകളും വരുന്നത്. ഇപ്പോഴിതാ, ബെംഗളൂരു നമ്മ മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ബാംഗ്ലൂരിലെ വിവിധ ഇടങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനാണ് 44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ട വിപുലീകരണം കൊണ്ടുവന്നിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകളാണ്. ഈ വിപുലീകരണത്തിൽ ഒന്നിലധികം ഫ്ലൈ ഓവറുകൾ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. റാഗിഗുഡ്ഡയ്ക്കും സിൽക്ക് ബോർഡിനും ഇടയിലുള്ള ഡബിൾ ഡെക്കർ മേൽപ്പാലം പൂർത്തിയായാലുടൻ ഇതിന്റെ അടുത്ത ഘട്ടനടപടികൾ ആരംഭിക്കും. ‌

മൂന്ന് ഇടനാഴികളിൽ ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ ഉണ്ടായിരിക്കും. ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജിയോ ടെക്‌നിക്കൽ സർവേ പൂർത്തിയാക്കി. വിവിധ സ്ഥലങ്ങൾ തമ്മിലുള്ള കണക്ടിവിവിറ്റി കൂട്ടുന്നതിനും എന്നാൽ അതുവഴി ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് ഡബിൾ ഡെക്കർ മേൽപ്പാലങ്ങൾ വരിക. മൂന്നാം ഘട്ട നിർമാണ പ്രവൃത്തികൾക്ക് മൂന്ന് ഘട്ടങ്ങളുള്ള ടെൻഡർ നടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഡിസൈനിങ്, നിർമ്മാണം തുടങ്ങിയവ സുഗമമാക്കുന്നതിനായാണ് മൂന്ന് ഘട്ടങ്ങൾ. ഇതിൽ ആദ്യഘട്ട ടെൻഡർ പുരോഗമിക്കുകയാണ്.

മെട്രോയുടെ മൂന്നാം ഘട്ടം നഗരത്തിലെ പ്രധാന ഇടങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. ‌ജെപി നഗർ നാലാം സ്റ്റേജ് മുതൽ കെംപാപുര വരെയുള്ള ഭാഗങ്ങൾ, ഹൊസഹള്ളിയെ കടബാഗെരെയുമായി ബന്ധിപ്പിക്കുന്നത് എന്നിവ ഉൾപ്പെടെയുള്ള റൂട്ടുകൾ ഇതിലുണ്ടായിരിക്കും. സുമ്മനഹള്ളി ക്രോസ് കടബഗെരെയുമായും ജെ.പി നഗർ സ്റ്റേഷനെ നാഗരഭാവി ബി ഡി എ കോംപ്ലക്സ് എന്നിവയുമായി ബന്ധിപ്പിക്കുന്നതും മൂന്നാം ഘട്ടത്തിന്‍റെ ഭാഗമാണ്.

ഒരുങ്ങുന്നത് കിടിലൻ പ്ലാൻ

മെട്രോ പാത മാത്രമല്ല, ഒരു ആധുനിക നഗരത്തിനും അവിടുത്തെ വികസനത്തിനും മുഖഛായയ്ക്കും യോജിച്ച രീതിയിലാണ് നിർമ്മാണം വരുന്നത്. എലിവേറ്റഡ് പാതകൾ, മെട്രോ സ്റ്റേഷനുകൾ, റാമ്പുകൾ, റോഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയെല്ലാം ഇതിലുണ്ടാകും. ഓരോ ജിവസവും വർധിച്ചു വരുന്ന ജനസംഖ്യയ്ക്ക് ഗതാഗതം സൗകര്യപ്രദമായി ഉപയോഗിക്കുന്നതിനാവശ്യമായ സജ്ജീകരണണങ്ങളാണ് ഉൾപ്പെടുത്തുക. കൂടാതെ, പീനിയയ്ക്കും സുമ്മനഹള്ളിക്കും സമീപം ഒരു ഡിപ്പോ, ഒരു സ്കൈവാക്ക്, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് എന്നിവയും നിർമ്മിക്കും. വിവിധ ഗതാഗത മാർഗ്ഗങ്ങളുടെ ഒരു സംയോജനവും മികച്ച ഉപയോഗവും ലക്ഷ്യമിട്ടാണിത്.

ഭൂമി ഏറ്റെടുക്കൽ തുടങ്ങി, ചെലവ്

ബെംഗളൂരു നമ്മ മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തിനാവശ്യമായുള്ള ഭൂമി ഏറ്റെടുക്കലുമാി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ റൂട്ടിൽ വ്യത്യസ്തമായ 299 പ്രോപ്പർട്ടികൾ ഏറ്റെടുക്കേണ്ടി വരുമെന്നാണ് കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്‍റ് ബോർഡിന് സമർപ്പിച്ച പ്രാഥമിക വിജ്ഞാപനത്തില് വിശദമാക്കിയിട്ടുള്ളത്. നമ്മ മെട്രോ മൂന്നാം ഘട്ടത്തിൻ്റെ ബജറ്റ് 30,000 കോടി രൂപയാണെങ്കിലും ഡെക്കർ ഫ്‌ളൈ ഓവറുകളുടെ ചെലവ് വരുമ്പോള്‌ ഇനിയും ഉയരും, 10,000 കോടി രൂപയാണ് മൂന്ന് ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകളുടെ നിർമ്മാണത്തിനായി കണക്കാക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+