ബെംഗളൂരു റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ലാൽ ബാഗിലെ പുഷ്പമേള, മനേക് ഷാ പരേഡ് ഗ്രൗണ്ടിലെ പതാകയുയർത്തൽ,കബ്ബൺ പാർക്ക് മിലിട്ടറി ബാൻഡ് പ്രടനം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഈ ദിനത്തിൽ ബെംഗളൂരുവിൽ നടക്കുന്നത്. ഞായറാഴ്ച ആയതിനാൽ പതിവിലും കൂടുതല്‍ ആളുകളെയാണ് ഇവിടങ്ങളിലെല്ലാം പ്രതീക്ഷിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിലെ യാത്രകള് സുഗമമാക്കുവാനായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻനമ്മ മെട്രോ സർവീസുകൾ ജനുവരി 26 ഞായറാഴ്ച നേരത്തേ ആരംഭിക്കും.നാദപ്രഭു കെംപെഗൗഡ സ്റ്റേഷൻ, മജസ്റ്റിക് ഉൾപ്പെടെയുള്ള നാല് ടെർമിനലുകളിൽ നിന്ന് മെട്രോ ട്രെയിനുകൾ രാവിലെ 6.00 മുതൽ സർവീസ് ആരംഭിക്കും. സാധാരണ സാധാരണ രാവിലെ 7.00 മണിക്കാണ് ഞായറാഴ്ച മെട്രോ സർവീസുകൾ തുടങ്ങുന്നത്.

കൂടാതെ, റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നഗരത്തിൽ നടക്കുന്ന പരിപാടികൾ പങ്കെടുക്കുവാൻ പോകുന്നവർക്ക് സൗകര്യപ്രദമായ വിധത്തില്‍ അധിക സർവീസുകളും മെട്രോ നടത്തും. മടവരയിലെ ബാംഗ്ലൂർ ഇന്‍റർനാഷണൽ എക്‌സിബിഷൻ സെന്‍റർ (BIEC), ലാൽബാഗ് ഫ്ലവർ ഷോ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കായി ഗ്രീൻ, പർപ്പിൾ മെട്രോ ലൈനുകളിൽ 20 അധിക ട്രിപ്പുകളും മെട്രോ നടത്തും.
ലാൽബാഗ് സ്റ്റേഷനിൽ പേപ്പർ ടിക്കറ്റുകൾ
റിപ്പബ്ലിക് ദിനത്തിൽ ലാല്‍ബാഗ് മെട്രോ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യാർത്ഥം ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മെട്രോ വഴി ലാൽബാഗ് ഫ്ലവർ ഷോ സന്ദർശിക്കുന്നവർക്കായി അധികൃതർ 30 രൂപ നിരക്കുള്ള ഫ്ലാറ്റ്-റേറ്റ് പേപ്പർ ടിക്കറ്റ് അവതരിപ്പിച്ചു. ലാൽബാഗ് സ്റ്റേഷനിൽ ഞായറാഴ്ച ടോക്കണുകൾ നൽകില്ല, പകരം പേപ്പര്‍ ടിക്കറ്റുകൾ മാത്രമായിരിക്കും ലഭിക്കുക, പേപ്പർ ടിക്കറ്റുകൾക്കുള്ള തുക പണമായി നല്കുവാനേ സാധിക്കൂ എന്നതും ഓര്‍മ്മിക്കേണ്ട കാര്യമാണ്. ലാൽബാഗ് മെട്രോ സ്റ്റേഷനിൽ നിന്ന് മറ്റേതെങ്കിലും സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് സാധുതയുള്ള ഈ ടിക്കറ്റുകൾ രാവിലെ 10.00 മുതൽ രാത്രി 8.00 വരെ ലഭ്യമാകും.
കൂടാതെ, മെട്രോ യാത്രകൾക്ക് ടോക്കണുകൾ, കോൺടാക്റ്റ്‌ലെസ് സ്മാർട്ട് കാർഡുകൾ (സിഎസ്‌സി), നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ (എൻസിഎംസി), ക്യുആർ ടിക്കറ്റുകൾ എന്നിവയും ഉപയോഗിക്കാം.
റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന ലാല്‍ബാഗിൽ ഗതാഗതം സുഗമമാക്കുന്നതിനായി വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പ്രത്യേക പാർക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരു മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്നറിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ബിആർവി ജംക്‌ഷനും കാമരാജ് റോഡ് ജംക്‌ഷനും ഇടയിൽ കബ്ബൺ റോഡിൽ രാവിലെ 8.30 മുതൽ 10.30 വരെ ഗതാഗതം വഴിതിരിച്ചുവിടും.
ഇൻഫൻട്രി റോഡിൽ നിന്ന് മണിപ്പാൽ സെൻ്റർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇൻഫൻട്രി റോഡിലൂടെ സഫീന പ്ലാസയിലെത്തി മെയിൻ ഗാർഡ് ക്രോസ് റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞ് ആലീസ് സർക്കിൾ, ഡിസ്പെൻസറി റോഡ്, കാമരാജ് റോഡ് വഴി കബ്ബൺ റോഡ് ജംഗ്ഷനിലെത്തണം.
മണിപ്പാൽ ജംക്‌ഷനിൽനിന്ന് കബ്ബൺ റോഡിൽ ബിആർവി ജംക്‌ഷനിലേക്കുള്ള വാഹനങ്ങൾ മണിപ്പാൽ സെൻ്ററിൽ തടയും. ഡ്രൈവർമാർക്ക് വെബ്‌സ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് പോകാം, എംജി റോഡിലൂടെ മുന്നോട്ട് പോകാം, അനിൽ കുംബ്ലെ സർക്കിളിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് സെൻട്രൽ വഴി ബിആർവി ജംഗ്ഷനിലേക്ക് പോകാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












