ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: ബെംഗളൂരു നിവാസികൾ ഏറ്റവും ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന മെട്രോ സർവീസാണ് യെല്ലോ ലൈൻ. നഗരത്തിനുള്ളില്‍ ഏറ്റവും കൂടുൽ തിരക്ക് അനുഭവപ്പെടുന്ന, ഏറ്റവുമധികം യാത്രക്കാർ സഞ്ചരിക്കുന്ന റൂട്ടിലെത്തുന്ന യെല്ലോ ലൈൻ ബാംഗ്ലൂരിലെ ഗാഗതം സുഗമമാക്കുമെന്ന കാര്യത്തിൽ ഒരുതരി പോലും സംശയമില്ല.
നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കു ശേഷം യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ പശ്ചിമ ബംഗാളിലെ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) അയച്ചു കഴിഞ്ഞു. രണ്ടാമത്തെ ട്രെയിൻ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മൂന്നാമത്തേത് ഏപ്രില്‍ മാസത്തോടെയും എത്തുമെന്നാണ് വിവരം. മൂന്നു ട്രെയിനുകളും എത്തിയ ശേഷമായിരിക്കും യെല്ലോ ലൈന്‍ പ്രവർത്തനമാരംഭിക്കുക.

ഇതിനു ശേഷം, പ്രതിമാസം ഒരു ട്രെയിൻ എന്ന കൻക്കിൽ എത്തും. തുടർന്ന് ഇത് രണ്ട് ട്രെയിനുകളായി വർധിപ്പിക്കും. കൂടുതൽ ട്രെയിനുകൾ എത്തുന്നതോടെ യെല്ലോ ലൈൻ സജീവമാവുകയും കുറഞ്ഞ ഇടവേളകളിൽ സർവീസ് നടുവാൻ സാധിക്കുകയും ചെയ്യും. നിർമാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം നേരത്തെ ഇവിടെ പൂർത്തിയാക്കിയിരുന്നു.
യെല്ലോ ലൈനിലെ ഡ്രൈവർരഹിത ട്രെയിനുകൾ
ബെംഗളൂരു മെട്രോ യെല്ലോ ലൈനിന്‍റെ ഏറ്റവും വലിയ ആകർഷണം യെല്ലോ ലൈനിലെ ഡ്രൈവർരഹിത ട്രെയിനുകൾ സർവീസ് നടത്തും എന്നതാണ്. ഏറ്റവും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ ഡ്രൈവർരഹിത ട്രെയിനുകൾ 19.15 കിലോമീറ്റർ ദൈര്‍ഘ്യമുള്ള ലൈനിൽ ഓടും.
ആർ വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിൽ ലൈനിൽ 18 സ്റ്റേഷനുകൾ ഉണ്ടാകും. ആദ്യ ഘട്ടത്തില് 30 മിനിറ്റ് ഇടവേളയിൽ മൂന്ന് ട്രെയിനുകൾ ആദ്യഘട്ടത്തിൽ സർവീസ് നടത്തും. പദ്ധതി പൂർണ്ണമായാൽ ഈ റൂട്ടിൽ 36 ഡ്രൈവറില്ലാ ട്രെയിനുകൾ സർവീസ് നടത്തും എന്നാണ് വിവരം. ഓഗസ്റ്റ് മാസത്തോടെ പദ്ധതി പൂർണ്ണതയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആർവി റോഡ്, രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേ ഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ, സിംഗസാന്ദ്ര, ഹോസ റോഡ്, ബേരട്ടെന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, കൊന്നപ്പന അഗ്രഹാര, ഹസ്കർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്രയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷൻ എന്നിവയാണ് യെല്ലോ ലൈനിലെ സ്റ്റേഷനുകൾ.
ടെക്കികളുടെ സ്വപ്ന റൂട്ട്
ബെംഗളൂരുവിലെ ടെക്കികള്‍ക്കും ഐടി ജീവനക്കാര്‍ക്കും നിത്യേനയുള്ള യാത്രകൾക്ക് ഏറ്റവും സഹായകരമാകുന്ന പാതയാണ് യെല്ലോ ലൈൻ.
ആർ വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈൻ കടന്നു പോകുന്നത് ഏറ്റവുമധികം ഐടി കമ്പനികളും സ്ഥാപനങ്ങളും ക്യാംപസുകളും ഉള്ള ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, എച്ച്എസ്ആർ ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ്. മാത്രമല്ല, ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന ഇടങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസ് സാധാരണക്കാർക്കും പ്രയോജനപ്പെടും.
ഇൻഫോസിസ്, ബയോകോൺ, വിപ്രോ, ടിസിഎസ്, എച്ച്സിഎൽ, ടെക് മഹീന്ദ്ര തുടങ്ങി ഇൻഫോർമേഷൻ ടെക്നോളജി, ബയോ ടെക്നോളജി, മൾട്ടി നാഷണൽ കമ്പനികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് കമ്പനികളും കാമ്പസുകളും എണ്ണൂറ് ഏക്കർ വ്യാപിച്ചു കിടക്കുന്ന ഇലക്ട്രോണിക് സിറ്റിയിലുള്ളത്. കൂടാതെ, ഇരുന്നൂറോളം ഐടി/ ഐടിഇഎസ് കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നു.
സാധാരണ ദിവസങ്ങളിൽ ഓഫീസ് സമയത്ത് വൻ തിരക്കാണ് ഈ റൂട്ടുകളിൽ അനുഭവപ്പെടുന്നത്. യെല്ലോ ലൈൻ പ്രവർത്തനമാരംഭിക്കുന്നതോടെ കൂടുതൽ ആളുകൾക്ക് ദിവസേനയുള്ള യാത്രകൾക്കായി മെട്രോ തിരഞ്ഞെടുക്കാം. ഇതോടെ റോഡിലെ തിരക്കും കുറയും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












