ഓണം ഇതാ ഇങ്ങെത്തി. ഇനി ഒരു മാസത്തെ കാത്തിരിപ്പേയുള്ളൂ.. നാട്ടിലേക്ക് ഓണം കൂടാനുള്ള യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരേക്കാൾ ഇനി ചെയ്യാനുള്ളവരാണ് അധികവും. സ്ഥിരം സര്‍വീസുള്ള ട്രെയിനുകളുടെ ബുക്കിങ് തുടങ്ങിയപ്പോൾ തന്നെ പൂർത്തിയായി. ഇനി ബസ് അല്ലെങ്കിൽ വിമാനം.. ഇതു രണ്ടുമാണ് ആശ്രയം. സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും നിലവിൽ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
ഇത്തവണ സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഓണം. 12 വ്യഴാഴ്ച മുതൽ തന്നെ ആളുകൾ നാട്ടിലേക്ക് വണ്ടികയറാൻ തുടങ്ങും. 13,14 തിയതികളിലായാണ് ഭൂരിഭാഗം ആളുകളും നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ ട്രെയിനുകളിൽ സീറ്റ് ലഭ്യമല്ലാത്തതിനാൽ സ്പെഷ്യൽ ട്രെയിനുകള്‍ പ്രഖ്യാപിക്കണമെന്നാണ് ബെംഗളുരു മലയാളികളുടെ ആവശ്യം. പലപ്പോഴും അവസാന നിമിഷം മാത്രമാണ് റെയിൽവേ ഓണസീസണില്‍ പ്രത്യേക ട്രെയിൻ പ്രഖ്യാപിക്കുന്നത് എന്നതിനാൽ ഭൂരിഭാഗം പേർക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കില്ലെങ്കിലും യാത്രക്കാർ സ്പെഷ്യൽ സർവീസിനായി കാത്തിരിക്കുന്നുണ്ട്.

പകരം ബസുകളേയൊ വിമാനയാത്രയോ ആശ്രയിക്കാമെന്ന് വെച്ചാലും കഴുത്തറപ്പൻ നിരക്കിലാണ് ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. വിമാനത്തെയപേക്ഷിച്ച് ബസ് യാത്രയ്ക്കാണ് ചെലവ് കുറവെന്നാണ് കരുതുന്നതെങ്കിലും ഓണം യാത്രയിൽ സ്കോർ ചെയ്തിരിക്കുന്നത് സ്വകാര്യ ബസുകളാണ്.
സെപ്റ്റംബർ 12 വ്യാഴാഴ്ച ബെംഗളുരുവിൽ നിന്നും എറണാകുളത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് 2000 രൂപയാണ്. 5000 രൂപാ വരെയാണ് ഈ റൂട്ടിലെ നിരക്ക് ഉയർന്നിരിക്കുന്നത്. ഇനി വെള്ളിയാഴ്ച ബെംഗളുരു- കൊച്ചി നിരക്ക് നോക്കിയാല് 2600 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. ശനിയാഴ്ച ഓണത്തിന് തലേന്ന് നാട്ടിലേക്ക് വരണമെങ്കില് 2500രൂപയിലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. എന്തായാലും ഓണത്തോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ 2500 നും 5200 നും ഇടയിൽ നിരക്ക് പ്രതീക്ഷിച്ചാൽ മതി.
അതേസമയം ഇത്രയും തുക നല്കി ബസിൽ പോകുന്നതിനേക്കാൾ മികച്ചത് വിമാനയാത്രയാണെന്നാണ് വിമാനനിരക്കുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 12 ന് ബാംഗ്ലൂരില് നിന്ന് കൊച്ചിയിലേക്ക് 3568 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 2500 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്താനും സാധിക്കും. നിലവില് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നിരവധി എയര്‍ലൈനുകൾ ടിക്കറ്റ് നിരക്കിൽ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര് വരെയുള്ള യാത്രകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യുവാൻ കഴിയുന്ന വിധത്തിലാണിത്. ഓണം യാത്രകള്‍ക്കായി ഈ ഓഫറുകളും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.
കെഎസ്ആര്‍ടിസിക്ക് വരാം
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളാ ആർടിസി സ്പെഷ്യൽ ബസ് സര്‍വീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. . കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സ്പെഷ്യൽ ബസുകൾ സർവീസ് നടത്തും. സെപ്റ്റംബർ 9 തിങ്കളാഴ്ച മുതൽ 23 തിങ്കളാഴ്ച വരെ അധിക ബസുകൾ സർവീസ് നടത്തും. നിലവിലുള്ള 90 ബസ്സുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സർവ്വീസ് നടത്തും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













