ബെംഗളൂരു രണ്ടാം വിമാനത്താവളം: ബാംഗ്ലൂരിലെ ചർച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നായി ബെംഗളൂരു രണ്ടാം വിമാനത്താവളം കത്തിനിൽക്കുകയാണ്. നഗര വളർച്ചക്ക് ഏറ്റവും അത്യാവശ്യമായ പുതിയ വിമാനത്താവളം എവിടെ വരുമെന്ന ചർച്ചകളും കണക്കുകൂട്ടലുകളുമാണ് എല്ലായിടത്തും. സംസ്ഥാന സർക്കാർ നഗരത്തിന് സമീപമുള്ള, വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ മൂന്ന് ഇടങ്ങളുടെ പട്ടിക കേന്ദ്ര വ്യോമഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചു കഴിഞ്ഞു.
ബാംഗ്ലൂരിലെ രണ്ടാം വിമാനത്താവളത്തിനായുള്ള അന്തിമ പട്ടികയിലെ സ്ഥലങ്ങളിൽ രണ്ടെണ്ണം കനകപുര റോഡില് ഹരോഹള്ളിക്ക് സമീപവും അടുത്തത് നെലമംഗലയിൽ കുനിഗൽ റോഡിന് സമീപവും ആണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ ആണ് ഈ മൂന്നിടങ്ങളും സ്ഥിതി ചെയ്യുന്നത്. ഇതിൽ ഏതിടമാണ് വിമാനത്താവളത്തിന് ഏറ്റവും യോജിച്ചത് എന്നു തീരുമാനിക്കേണ്ടത് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ആണ്.

കേന്ദ്രം വിമാനത്താവളത്തിന് അനുയോജ്യമെന്ന് കണ്ടെത്തുന്ന സ്ഥലത്ത് 4,500 ഏക്കർ ഭൂമി നൽകാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ മനേത്തെ വിശദമാക്കിയിട്ടുണ്ട്. കനകപുര റോഡിലെ രണ്ട് ലൊക്കേഷനുകൾക്കും യഥാക്രമം 4,800 ഉം 5,000 ഉം ഏക്കർ വിസ്തീർണ്ണമുണ്ട്. മൂന്നാമത്തെ കുനിഗൽ റോഡിലെ സ്ഥലത്തിന് 5,200 ഏക്കർ ഭൂമിയാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
ഏതു സ്ഥലം തിരഞ്ഞെടുത്താലും വലിയ വളർച്ചയും വികസനവുമാണ് പ്രദേശത്തിനെ കാത്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം,കണക്റ്റിവിറ്റി എന്നിങ്ങനെ നിരവധി മേഖലകളിലായി വളർച്ച സാധ്യമാകും.
കനകപുര റോഡ്
ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളത്തിന് ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന പ്രദേശമാണ് കനകപുര റോഡ്. മൂന്നിൽ രണ്ട് സ്ഥലങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇതിന് പ്രധാന കാരണം. ബെംഗളൂരു നഗരത്തിനോട് ചേർന്നു കിടക്കുന്നതും കണക്ടിവിറ്റിയും മികച്ച അടിസ്ഥാന സൗകര്യങ്ങളും കനകപുര റോഡിന്‍റെ മെച്ചങ്ങളാണ്. വിമാനത്താവളെ വരികയാണെങ്കിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ വളർച്ചയാണ് പ്രദേശത്തെ കാത്തിരിക്കുന്നത്.
വിമാനത്താവളത്തിന്‍റെ ഭാഗമായി ഇവിടേക്കുള്ള കണക്ടിവിറ്റി, മെച്ചപ്പെട്ട റോഡുകൾ, മെട്രോ സൗകര്യങ്ങൾ എന്നിവ ഏറ്റവും മികച്ച രീതിയില്‍ വർധിക്കും. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വന്നതിനു ശേഷം പ്രദേശത്തിനു വന്ന റിയൽ എസ്റ്റേറ്റ് മാറ്റങ്ങൾ കനകപുരയിലേക്കും വരുമെന്നതിനാൽ നിക്ഷേപകർ ഇവിടെ വലിയ താല്പര്യങ്ങൾ കാണിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല, വിമാനത്താവളം വരികയാണെങ്കിൽ ഭൂമിവിലയിലും കാര്യമായ വര്‍ധനവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
കനകപുര റോഡിലെ തന്നെ രണ്ട് ഇടങ്ങൾ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയത് സര്‍ക്കാരിന് ഇവിടെ വിമാനത്താവള വരേണ്ടതിന്‍റെ മുൻഗണനയാണെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ ഒരു ടൗൺ ഷിപ്പായി കനകപുര ഉടന് മാറുമെനന് കാര്യത്തിൽ സംശയമൊന്നുമില്ല. മാത്രമല്ല, അതിനുള്ള പൊട്ടൻഷ്യലും ഈ പ്രദേശത്തിനുണ്ട്. ബെംഗളൂരുവിന്റെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള ഏറ്റവും സാധ്യതയുള്ള ഇടമായി കനകപുര റോഡിനെ കാണുന്നവരാണ് ഭൂരിഭാഗവും. ദക്ഷിണ ബെംഗളൂരുവിന്‍റെ വിതസനത്തിലെ ഏറ്റവും മികച്ച അധ്യായങ്ങളിലൊന്നായി മാറാന്‍ ഇതുവഴി കനകപുരയ്ക്ക് സാധിക്കുകയും ചെയ്യൂം.
നെലമംഗല റോഡ്
കനകപുര റോഡിനൊപ്പം തന്നെ നെലമംഗല റോഡും വിമാനത്താവളത്തിനായി പരിഗണിക്കപ്പെടുന്ന സ്ഥലമാണ്. മികച്ച കൺക്ടിവിറ്റിയും റോഡ് ഗതാഗത സൗകര്യങ്ങളുമാണ് നെലമംഗല റോഡിന്‍റെ ആകർഷണം. നാഷണൽ ഹൈവേ 48 വഴിയും വരാനിരിക്കുന്ന ബെംഗളൂരു പെരിഫറൽ റിംഗ് റോഡിലൂടെയും മികച്ച കണക്റ്റിവിറ്റി ഇവിടം ഉറപ്പ് നല്കുന്നു. കൂടാതെ, വ്യാവസായിക, വാണിജ്യ വളർച്ചയെ വർദ്ധിപ്പിക്കുന്ന വിധത്തില്‍ ബെംഗളൂരുവിനും മറ്റ് സംസ്ഥാനങ്ങൾക്കും ഇടയിലുള്ള ചരക്ക് നീക്കത്തിനുള്ള പ്രധാന കേന്ദ്രമായി വർത്തിക്കാനുള്ള സാധ്യതയും ഈ പ്രദേശത്തിനുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












