Search
  • Follow NativePlanet
Share
» »ബെംഗളൂരു സബർബൻ റെയിൽ:രണ്ടാം ഘട്ടം 146 കിമി വിപുലീകരണം, സർകുലർ റെയിലുമായി സംയോജിപ്പിക്കും,ബാംഗ്ലൂർ ഗതാഗതം മാറും

ബെംഗളൂരു സബർബൻ റെയിൽ:രണ്ടാം ഘട്ടം 146 കിമി വിപുലീകരണം, സർകുലർ റെയിലുമായി സംയോജിപ്പിക്കും,ബാംഗ്ലൂർ ഗതാഗതം മാറും

വളര്‍ച്ചയുടെയും വികസനത്തിന്‍റെയും സൗകര്യങ്ങളുടെയും കാര്യത്തിൽ രാജ്യത്തെ തന്നെ മുൻനിര നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന ഓമനപ്പേരിൽ അറിയപ്പെടുമ്പോഴും ബാംഗ്ലൂർ ഏറ്റവും ബുദ്ധിമുട്ടുന്നത് ഗതാഗത പ്രശ്നങ്ങളിലാണ്. അതുകൊണ്ടുതന്നെ നഗരത്തിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളതും ഇനി വരാൻ പോകുന്ന വികസനങ്ങളും ഈ കുരുക്കിനെ കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ളവയാണ്.

അതിൽതന്നെ മെട്രോ സർവീസുകൾ വ്യാപിപ്പിക്കുന്നതിനമാണ് അധികൃതർ മുൻഗണന നല്കുന്നത് പുതിയ ലൈനുകൾ ആരംഭിച്ചും സർവീസുകളുടെ എണ്ണം കൂട്ടിയുമെല്ലാം വർധിച്ചു വരുന്ന ഗതാഗതക്കുരുക്കിനെ നേരിടാനുള്ള ശ്രമങ്ങളിലാണ് അധികൃതർ. ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈൻ ഉടനെ പ്രവർത്തനമാരംഭിക്കും. ഇതിനോടൊപ്പം തന്നെ സബർബൻ റെയിലിന്‍റെ രണ്ടാംഘട്ട വിലുപീകരണവും ആരംഭിച്ചിരിക്കുകയാണ്.

Bengaluru Suburban Rail Phase 2 146 km Expansion to Link Circular Rail and Ease Traffic

ബെംഗളൂരു സബർബൻ റെയിൽ പ്രോജക്ട്

ബെംഗളൂരുവിന്‍റെ അനുദിനം വർധിച്ചു വരുന്ന ഗതാഗത പ്രശ്നങ്ങൾക്് ഒരു പരിാരം എന്ന നിലയിലാണ് ബെംഗളൂരു സബർബൻ റെയിൽ പ്രോജക്ട് അവതരിപ്പിച്ചിട്ടുള്ളത്. നഗരത്തിലെ വർധിച്ചു വരുന്ന തൊഴിലവസരങ്ങൾ കൂടുതല് ആളുകളെ നഗരത്തിലേക്ക് ആകർഷിക്കുന്നതും വർധിച്ചു വരുന്ന ജനസംഖ്യയും സബർബൻ റെയിൽവേയുടെ ആവശ്യകത കൂട്ടുകയാണ്.

റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‌‍റ് കമ്പനി കർണാടക (കെ-റൈഡ്) ആണ് ബെംഗളൂരു സബർബൻ റെയിൽവേ പ്രോജക്റ്റ് (ബിഎസ്ആർപി) നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ബംഗളൂരു സബർബൻ റെയിലിൽ രണ്ടാം ഘട്ട 146 കിലോമീറ്റർ പദ്ധതി നിർദ്ദിഷ്ട സർക്കുലർ റെയിൽ ശൃംഖലയുമായി സംയോജിപ്പിക്കുകയാണ് ചെയ്യുക.

ബെംഗളൂരു സബർബൻ റെയിൽ ഒന്നാം ഘട്ടം

കെഎസ്ആർ ബെംഗളൂരു-ദേവനഹള്ളി, ബൈയപ്പനഹള്ളി-ചിക്കബാനവര, കെങ്കേരി-വൈറ്റ്ഫീൽഡ്, ഹീലാലിഗെ-രാജനുകുണ്ടേ എന്നിങ്ങനെ 148.17 കിലോമീറ്റർ ദൈർഘ്യമുള്ള നാല് ഇടനാഴികളാണ് ബെംഗളൂരു സബർബൻ റെയിൽ ഒന്നാം ഘട്ടത്തിലുള്ളത്. ഇത് 2028ൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.,

സാമ്പിഗെ ലൈൻ-
കെഎസ്ആർ ബെംഗളൂരു സിറ്റി, ബെംഗളൂരു വിമാനത്താവളം, ദേവനഹള്ളി എന്നിവയെ ബന്ധിപ്പിക്കുന്നു. 41.4 കിലോമീറ്റർ ദൈർഘ്യം
മല്ലിഗെ ലൈൻ-
ബെന്നിഗനഹള്ളിയെയും ചിക്കബാനവരയെയും ബന്ധിപ്പിക്കുന്നു. 25 കിലോമീറ്റർ ദൈർഘ്യം.
പാരിജാത ലൈൻ-
കെങ്കേരിയെയും വൈറ്റ്ഫീൽഡിനെയും ബന്ധിപ്പിക്കുന്നു.
35.5 കി.മീ ദൈർഘ്യം.
ഹീലാലിഗെയെയും രാജനുകുണ്ടെയും ബന്ധിപ്പിക്കുന്ന 46.25 കി.മീറ്റർ എന്നിവയാണ് നാല് ഇടനാഴികൾ.

ബെംഗളൂരു സബർബൻ റെയിൽ രണ്ടാം ഘട്ടം

ബെംഗളൂരു സബർബൻ റെയിൽ രണ്ടാം ഘട്ടം 146 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്.
ദേവനഹള്ളി മുതൽ ചിക്കബല്ലാപ്പൂർ (18 കിമീ), ചിക്കബാണവര മുതൽ കുനിഗൽ വരെ (50 കിമീ), ചിക്കബാനവര മുതൽ ഡോബ്ബാസ്പേട്ട് വരെ (36 കിമീ), കെങ്കേരി മുതൽ ഹെജ്ജല വരെ (11 കിമി), ഹീലലിഗെ മുതൽ ആനേക്കൽ റോഡ് (11 കിമീ) രാജനുകുണ്ടെ മുതൽ ഒഡേരഹള്ളി (20 കിമീ.) എന്നിങ്ങനെയാണ് ബെംഗളൂരു സബർബൻ റെയിലിന്‍റെ രണ്ടാം ഘട്ട വിപുലീകരണം നടക്കുക.

കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റെ കമ്പനി രണ്ടാം ഇടനാഴി 2 ൻ്റെ പാക്കേജ് സിടുഎ പ്രകാരം എട്ട് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിക്ക് 501 കോടി രൂപയുടെ കരാർ നൽകി. കരാർ അനുസരിച്ച് 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം.

അതേസമയം, കേന്ദ്ര റെയിൽവേ മന്ത്രാലയം ബെംഗളൂരു നഗരത്തിന് ചുറ്റും 287 കിലോമീറ്റർ വൃത്താകൃതിയില്‌ സർക്കുലർ റെയിൽ ശൃംഖല നിർദ്ദേശിച്ചിട്ടുണ്ട്. ഇത് നിദ്വന്ദ-ദൊഡ്ഡബല്ലാപൂർ (40.9 കിമീ), ദൊഡ്ഡബല്ലാപ്പൂർ-ദേവനഹള്ളി (28.5 കിമീ), ദേവനഹള്ളി-മാലൂർ (46.5 കിമീ), മാലൂർ- ഹീലാലിഗെ (52 കിമീ), ഹെജ്ജല-സോലൂർ (43.5 കിമീ), സോളൂർ-നിഡവണ്ട (34.2 കിമീ), ഹെജ്ജല-ഹീലാലിഗെ (42 കിമീ) എന്നിങ്ങനെയാണ് സർക്കുലർ റെയിലിന്‍റെ വിശദമായ പദ്ധതി റിപ്പോർട്ട് ഡിപിആർ തയ്യാറാക്കി വരികയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+