തിരക്കേറിയ സീസണില്‍ ഏറ്റവും അവസാന നിമിഷം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുന്ന പതിവ് പരിപാടി റെയില്‍വേ ഇത്തവണയും തുടരുകയാണ്. ക്രിസ്മസ് സീസണിൽ പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യം നേരത്തെ തന്നെ യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടായിരുന്നുവെങ്കിലും വളരെ വൈകിയാണ് റെയിൽവേ നടപടികൾ. എന്തായാലും തിരക്ക് ഏറെ അനുഭവപ്പെടുന്ന ദിവസങ്ങളിൽ പ്രത്യേക ട്രെയിൻ പ്രഖ്യാപിക്കാതെ, ഇപ്പോഴിതാ, ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ബെംഗളൂരു അധിക ട്രെയിൻ ഓടിക്കാന് ഒരുങ്ങുകയാണ് സൗത്ത് വെസ്റ്റേണ്‍ റെയിൽവേ.
യാത്രക്കാരിൽ നിന്നും അധിക നിരക്ക് ഈടാക്കുന്ന സ്പെഷ്യൽ ഫെയർ ട്രെയിൻ ബെംഗളൂരു ബയ്യപ്പനഹള്ളി ടെർമിനൽ- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റൂട്ടിൽ ഡിസംബർ 23 തിങ്കളാഴ്ചയും തിരികെ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ബെംഗളൂരു റൂട്ടിൽ ബുധനാഴ്ചയും ഓടുന്ന വിധത്തിലാണ് ക്രമീകകരിത്തിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് ക്രിസ്മസിന് നാട്ടിലേക്ക് വരാനും നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് ക്രിസ്മസ് ആഘോഷിക്കാൻ പോകുന്നവർക്കും പറ്റിയ സർവീസ് ആണിത്.

എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) ട്രെയിൻ
ട്രെയിൻ നമ്പർ 06507 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) ട്രെയിൻ ഡിസംബർ 23 തിങ്കളാഴ്ച രാത്രി 11.00 മണിക്ക് ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.30 ന് തിരുവനന്തപുരം നോർത്ത് എത്തിച്ചേരും. 17 മണിക്കൂർ 30 മിനിറ്റ് ആണ് യാത്രാ സമയം.ബെംഗളൂരു- തിരുവനന്തപുരം റൂട്ടിൽ സ്ലീപ്പറിന് 550 രൂപ, എസി ത്രീ ടയറിന് 1490 രൂപ, എസി ടൂ ടയറിന് 2070 രൂപ, എസി ഫസ്റ്റ് ക്ലാസിന് 3190 രൂപ എന്നിങ്ങനെയാണ് നിരക്ക്.
എസ്എംവിടി ബംഗളൂരു - 23:00
കൃഷ്ണരാജപുരം - 23:10
ബംഗാരപേട്ട് - 23:55
സേലം ജങ്ഷന്‍ - 03:17
ഈറോഡ് ജങ്ഷന്‍ - 04:05
തിരുപ്പൂര്‍ - 04:58
പൊടനൂര്‍ ജങ്ഷന്‍ - 06:43
പാലക്കാട് ജങ്ഷന്‍ - 07:35
തൃശ്ശൂര്‍ - 09:12
ആലുവ - 09:55
എറണാകുളം ടൗണ്‍ - 10:30
കോട്ടയം - 11:35
ചങ്ങനാശ്ശേരി - 12:05
തിരുവല്ല - 12:17
ചെങ്ങന്നൂര്‍ - 12:40
മാവേലിക്കര - 13:23
കായംകുളം ജങ്ഷന്‍ - 13:35
കൊല്ലം ജങ്ഷന്‍ - 14:07
തിരുവനന്തപുരം നോർത്ത് - 16:30
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -എസ്എംവിടി ബെംഗളൂരു ട്രെയിൻ
ട്രെയിൻ നമ്പർ 06508 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഡിസംബര് 24 ന് വൈകിട്ട് 17:55 ന് പുറപ്പെട്ട് ക്രിസ്മസ് ദിവസമായ ഡിസംബർ 24 ന് രാവിലെ 11:15 ന് ബയ്യപ്പനഹള്ളിയിൽ എത്തും. 17 മണിക്കൂർ 30 മിനിറ്റ് ആണ് യാത്രാ സമയം.
തിരുവനന്തപുരം നോര്‍ത്ത് - 17:55
കൊല്ലം ജങ്ഷന്‍ - 19:07
കായംകുളം ജങ്ഷന്‍ - 19:43
മാവേലിക്കര - 19:55
ചെങ്ങന്നൂര്‍ - 20:10
തിരുവല്ല - 20:24
ചങ്ങനാശ്ശേരി - 20:35
കോട്ടയം - 20:57
എറണാകുളം ടൗണ്‍ - 22:10
ആലുവ - 22:37
തൃശ്ശൂര്‍ - 23:37
പാലക്കാട് ജങ്ഷന്‍ - 01:20
പൊടനൂര്‍ ജങ്ഷന്‍ - 02:00
തിരുപ്പൂര്‍ - 03:25
ഈറോഡ് ജങ്ഷന്‍ - 04:20
സേലം ജങ്ഷന്‍ - 05:30
ബംഗാരപേട്ട് - 08:58
കൃഷ്ണരാജപുരം - 09:48
എസ്എംവിടി ബംഗളൂരു - 11:15.
രണ്ട് ലഗേജ് ബ്രേക്ക് വൻ, 4 ജനറൽ സെക്കന്‍ഡ് ക്ലാസ് കോച്ച്, 3 എസി ത്രീ ടയർ കോച്ച്, 1 എസി ഫസ്റ്റ് ക്ലാസ് കോച്ച്, 2 എസി ടൂ ടയർ കോച്ച്, 1 പാൻട്രി കാർ, 6 സ്ലീപ്പര് ക്ലാസ് കോച്ച്, 2 ഹെവി പാർസർ വാൻ എന്നിങ്ങനെയാണ് ഇതിന്‍റെ കോച്ച് കംപോസിഷൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













