വാലന്‍റൈൻസ് ദിനം ഇതാ ഇങ്ങെത്താറായി. ഇനിയുള്ള കുറച്ച് മണിക്കൂറുകൾ കടന്നു പോകാൻ തന്നെ പാടായിരിക്കും. എങ്ങനെയും ഒന്ന് വെള്ളിയാഴ്ച ആകാനുള്ള കാത്തിരിപ്പിലാണ് പ്രണയദിനം ആഘോഷിക്കുന്നവരെല്ലാം. വാരാന്ത്യത്തിലാണ് ഇത്തവണ വാലന്‍റൈൻസ് ദിനം എന്നതിനാൽ യാത്രകളാണ് പലരുടെയും ലിസ്റ്റിലുള്ളത്. പ്രണയം പറയാനും പങ്കുവെക്കാനും ഉള്ള ഈ ദിനത്തിൽ ബെംഗളൂരു നിവാസികൾ വേറെ ലെവലാണ്.

വെള്ളിയാഴ്ച വൈകിട്ട് കയറി തിങ്കളാഴ്ച രാവിലെ തിരികെ എത്തുന്ന തരത്തിലുള്ള അത്യാവശ്യം നീണ്ട യാത്രകളും അല്ലെങ്കില്‍ ഒരു ചെറിയ വെക്കേഷനും ഒക്കെയാണ് ബെംഗളൂരുവിൽ നിന്നുള്ളവ പ്രണയദിന ആഘോഷക്കാർ ഇത്തവണ കൂടുതലും തിരഞ്ഞെടുത്തിരിക്കുന്നത്. അത് മാത്രമല്ല, ഈ സീസണിലെ പ്രധാനപ്പെട്ട റൊമാന്‍റ് ഇടങ്ങളോടൊപ്പം തന്നെ ആത്മീയ യാത്രാ കേന്ദ്രങ്ങളും വ്യത്യസ്തമായ യാത്രാനുഭവം നല്കുന്ന സ്ഥലങ്ങളും ആളുകളുടെ പട്ടികയിലുണ്ട്.
ആഘോഷം ബെംഗളൂരുവിന് പുറത്ത്
ബാംഗ്ലൂരിൽ ജീവിക്കുന്നവർ നഗരത്തിന് പുറത്ത് കടന്ന് ആഘോഷിക്കുവാനാണ് താല്പര്യപ്പെടുന്നത്. എന്നാണ് ഇപ്പോഴത്തെ ബുക്കിങും സേർച്ചുകളുമെല്ലാം സൂചിപ്പിക്കുന്നത്. രാജ്യത്തിന്‍റെ വെഡ്ഡിങ് സീസണിനൊപ്പം വാലന്‍റൈൻ ദിന യാത്രകളും വന്നത് ടൂറിസത്തെയും ഉത്തേജിപ്പിക്കും.
ഈ വർഷത്തെ പ്രണയദിന യാത്രക്കാരിൽ ഭൂരിഭാഗവും യുവ ദമ്പതികളാണ്, പ്രത്യേകിച്ച് Gen-Z-ൽ നിന്നും മില്ലേനിയൽസിൽ നിന്നും ഉള്ളവർ. വെറുതേ ഏതെങ്കിലും ഇടം തിരഞ്ഞെടുക്കുന്നതിന് പകരം അനുഭവവേദ്യമായ യാത്രയ്‌ക്കായുള്ള അവരുടെ ആഗ്രഹവുമായി പൊരുത്തപ്പെടുന്ന ഇടങ്ങൾക്കാണ് ഇക്കൂട്ടർ പ്രാധാന്യം നല്കുന്നത്. നീണ്ട വാരാന്ത്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന തരത്തിലുള്ള ഇടങ്ങളാണ് ഇവർക്ക് പ്രിയപ്പെട്ടതും.
വാലന്‍റൈന്‍സ് ദിനം: റൊമാന്‍റിക് ലക്ഷ്യസ്ഥാനങ്ങൾ
നൈനിറ്റാൾ, ഡാർജിലിംഗ്, മണാലി, കസോൾ, ഡൽഹൗസി, കുടക്, മൂന്നാർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി തുടങ്ങിയ ഏറ്റവും പേരുകേട്ട റൊമാന്‍റിക് ഹണിമൂൺ ഇടങ്ങൾ തന്നെയാണ് ഇത്തവണയും മുന്നിലുള്ളത്. വാരാന്ത്യം ഇവിടെ ആഘോഷിക്കുന്ന വിധത്തിൽ വെള്ളിയാഴ്ച തന്നെ യാത്ര പുറപ്പെടുന്ന വിധത്തിലാണ് കൂടുതൽ പ്ലാനുകളും.
പ്രണയദിനം വിദേശത്ത്
ഇത് കൂടാതെ, പ്രണയദിനം വിദേശത്ത് ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്നത് യാത്ര എളുപ്പമാക്കുന്ന വിസാ രഹിത പ്രവേശനം അല്ലെങ്കിൽ വിസ ഓൺ അറൈവൽ വഴി സന്ദർശിക്കാവുന്ന രാജ്യങ്ങളാണ്. തായ്‌ലൻഡ്, മലേഷ്യ, മൗറിഷ്യസ്, മലേഷ്യ, യുഎഇ തുടങ്ങിയ പ്രധാന രാജ്യങ്ങള് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
യാത്രയിൽ വെറൈറ്റി നിർബന്ധം
വാലന്‍റൈന്‍സ് ദിന ആഘോഷൾക്കായാണ് പോകുന്നതെങ്കിലും സ്ഥിരം രീതികളിൽ നിന്നെല്ലാം മാറി സാഹസിക, ഔട്ട് ഡോർ പദ്ധതികളാണ് മിക്കവരും ആഗ്രഹിക്കുന്നത്. യാച്ചിംഗ്, കൈറ്റ് സെയിലിംഗ്, സ്കൂബ ഡൈവിംഗ്, ക്യാമ്പിംഗ്, ട്രെക്കിംഗ്, ഹോട്ട് എയർ ബലൂണുകൾ ,സൈക്കിളിംഗ് യാത്രകൾ തുടങ്ങിയ ഔട്ട് ഡോർ അഡ്വഞ്ചർ ആക്ടിവിറ്റികൾ പരീക്ഷിക്കാൻ പലരും മുന്നോട്ട് വന്നിട്ടുണ്ട്.
മാത്രമല്ല, മഹാകുംഭ മേളയിൽ പങ്കെടുക്കുവാൻ വാലന്‍റൈൻ ദിന വാരാന്ത്യം തിരഞ്ഞെടുക്കുന്നവരും ഉണ്ട്. ആത്മീയ യാത്രയായി പ്രണയദിനാഘോഷത്തെ വേറിട്ടു നിർത്തുവാൻ ശ്രമിക്കുന്നവരാണ് പ്രയാഗ്രാജിലേക്ക് ടിക്കറ്റ് എടുത്തിരിക്കുന്നത്.
ഹോട്ടലും ഹോം സ്റ്റേയും വേണ്ട
യാത്രയിൽ മാത്രമല്ല, താമസത്തിലും പുതിയ തലമുറ വ്യത്യസ്തതൾ തന്നെയാണ് തേടുന്നത്.
ഹോട്ടലും ഹോം സ്റ്റേയും ഒഴിവാക്കി പകരം ട്രീ ഹൗസ്, കേവ് ഹൗസ്, വില്ലകൾ, ബംഗ്ലാവ് തുടങ്ങിയവയാണ് ആളുകൾക്ക് പ്രിയം.
തിരക്കിന് പുറത്ത്
ബെംഗളൂരുവിൽ ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയറ ഇന്ത്യ 2025, ഇൻവെസ്റ്റ് കർണ്ണാടക 2025 തുടങ്ങിയവ പുരോഗമിക്കുകയാണ് ഇപ്പോൾ, ഈ സാഹചര്യത്തിൽ റോഡില് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ തിരക്കിൽ നിന്നെല്ലാം മാറി ശാന്തമായി വാരാന്ത്യം ചെലവഴിക്കുവാൻ ആഗ്രഹിക്കുന്നവർ
ബെംഗളൂരുവിന് പുറത്തേയ്കക് പോവുകയാണ് ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












