പ്രണിയിതാക്കൾ ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങളിലൊന്നാണ് വാലന്‍റൈൻസ് ദിനം. പ്രണയിക്കുന്നവർക്ക് എന്നും ആഘോഷമാണെങ്കിലും ഈ ദിനം എല്ലാവർക്കും കുറച്ചുകൂടി സ്പെഷ്യലാണ്. നേരിട്ട് കാണാനും ഒരുമിച്ച് സമയം ചെലവഴിക്കുവാനും സമ്മാനങ്ങൾ നല്കാനും ഒക്കെ തിരഞ്ഞെടുക്കുന്ന പ്രണയ ദിനം ഇതാ എത്തുകയാണ്.
ബെംഗളൂരുവിലാണ് നിങ്ങൾ താമസിക്കുന്ത്. എന്നാൽ പ്രണയദിനം എങ്ങനെ ചെലവഴിക്കണം എന്ന് ഒരു പ്ലാനും കിട്ടാതെയിരിക്കുകയാണോ.. ഒട്ടും വൈകിയിട്ടില്ല. വലിയ ചെലവോ ഒത്തിരി പരിപാടികളോ നീണ്ട യാത്രകളോ ഒന്നുമില്ലാതെ. ഏറ്റവും ലളിതമായി എന്നാൽ എന്നും മനസ്സിൽ നിൽക്കുന്ന വിധത്തിൽ പങ്കാളിക്കൊപ്പം എങ്ങനെ വാലന്‍റൈൻസ് ദിനം ആഘോഷിക്കാം എന്നു നോക്കാം.

ഒരുമിച്ച് കാണാം സൂര്യാസ്തമയം
റൊമാന്‍റിക് കാര്യങ്ങളുടെ ഒരു പട്ടികയെടുത്താൽ അതിലെന്നും സ്ഥാനം പിടിക്കുന്ന ഒന്നാണ് സൂര്യാസ്തമയ കാഴ്ച. ഒരുമിച്ച് കൈകോർത്ത് പിടിച്ച് സൂര്യൻ അസ്തമിച്ച് ചക്രവാളത്തിലേക്ക് ഇറങ്ങുന്ന കാഴ്ച എന്തു മനോഹരമായിരിക്കും അല്ലേ. ബെംഗളൂരുവിൽ നിങ്ങൾക്ക് ഏറ്റവും ഭംഗിയുള്ള സൂര്യോദയം നിങ്ങളുടെ ടെറിസിന്‍റെ മുകളിൽ നിന്നുതന്നെ കാണാം. അതല്ലെന്നുണ്ടെങ്കിൽ ഉൾസൂർ ലേക്ക്, സാങ്കി ടാങ്ക് തുടങ്ങിയ സ്ഥലങ്ങളും തിരഞ്ഞെടുക്കാം. എവിടെ പോയാലും ഒരു ഫോട്ടോ എടുക്കാൻ മറക്കരുതേ.
നടക്കാം
പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ല, ഒരുമിച്ച് കുറച്ചു നേരം ചെലവഴിക്കണം എന്നതാണ് ആഗ്രഹമെങ്കില്‍ മറ്റൊന്നിനെയും കുറിച്ച് ആകുലപ്പെടാതെ, തിരക്കും ആൾക്കൂട്ടവും അറിയാതെ നടക്കാൻ പറ്റിയ ഇടമാണ് കബ്ബൺ പാർക്ക്. ഇവിടെയല്ലെങ്കിൽ ലാൽ ബാഗ് ബോട്ടാണിക്കൽ ഗാർഡനും തിരഞ്ഞെടുക്കാം. ഒരുമിച്ച് കുറേദൂരം നടന്ന്, മരച്ചുവട്ടിൽ വിശ്രമിച്ച്, ഒരു കാപ്പി കുടിച്ച് വാലന്‍റൈൻസ് ദിന വൈകുന്നേരം ചെലവഴിക്കാം.
നക്ഷത്രങ്ങൾ കാണാം
ആകാശം ആണ് നിങ്ങളുടെ പ്രിയപ്പെട്ട കാഴ്ചയെങ്കിൽ അതിനും ഒരു വഴിയുണ്ട്. തലയ്ക്കു ചുറ്റിലും ആകാശങ്ങൾ മിന്നി നിൽക്കുന്ന അനുഭവം നല്കുന്ന ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയം തന്നെ. നഗരത്തിന്‍റെ തീവ്ര വെളിച്ചങ്ങളില്ലാതെ, ബാംഗ്ലൂരിൽ നക്ഷത്രങ്ങൾ കാണാൻ പറ്റിയ ഇടമാണ് പ്ലാനറ്റോറിയം. നൂറു രൂപയിൽ താഴെയാണ് പ്രവേശന ടിക്കറ്റ് നിരക്ക് എന്നതിനാല‍് ഇത് നിങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിപ്പിക്കുകയുമില്ല.
ഒരുമിച്ച് ഓപ്പൺ എയറിൽ സിനിമ കാണാം
തുറന്ന ആകാശത്തിനു കീഴിൽ നീണ്ട സ്ക്രീനിൽ പ്രിയപ്പെട്ട പങ്കാളിയുടെ കയ്യും പിടിച്ച് ഒരു സിനിമ കാണാൻ പോയാലോ. ഈ വാലന്‍റൈൻസ് ദിനത്തിൽ നിങ്ങൾക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും റൊമാന്‍റിക് കാര്യങ്ങളിൽ ഒന്നാണ് ഓപ്പൺ എയറിൽ സിനിമ. ലോകപ്രസിദ്ധങ്ങളായ സിനിമകൾ പച്ചപ്പ് നിറഞ്ഞ സ്ഥലത്തിരുന്ന് കണ്ട് ലൈവ് മ്യൂസിക് ആസ്വദിച്ച് ഭക്ഷണവും കഴിച്ച് ചെലവഴിക്കാം.
പാർട്ടി, പാർട്ടി!
ക്ലബ്ബും പബ്ബും ഇല്ലാതെ ഒരു വാലന്‍റൈൻസ് ദിനം ആഘോഷിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ നേരെ പുറത്തിറങ്ങിക്കോ. വാലന്‍റൈന്ഡസ് ദിനത്തിൽ വ്യത്യസ്ത തീമുകളിലായി ഉഗ്രൻ പാര്‍ട്ടികളാണ് ബെംഗളൂരുനിലെ പബ്ബുകൾ ഒരുക്കിയിരിക്കുന്നത്. ഡിജെയും മ്യൂസികും ഡാന്‍സും ആഘോഷങ്ങളും പാർട്ടിയും ഒക്കെയായി രാവ് മുഴുവൻ ഇവിടെ ചെലവഴിക്കാം. ഈ ദിവസം വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ മുൻകൂട്ടി ബുക്കിങ് നടത്തി വേണം പോകാൻ.
മടുക്കുവോളം ഡാൻസ് കളിക്കാം
പങ്കാളിക്കൊപ്പം മടുക്കുവോളം ഡാൻസ് ചെയ്യുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള സ്ഥലങ്ങളും ബെംഗളൂരുവില് റെഡിയാണ്. കപ്പിൾ എൻച്രി ഒരു സമയം വരെ സൗജന്യമായി നല്കുന്ന പബ്ബുകൾ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഇവിടുത്തെ മ്യൂസിക്കിൽ മതിവരുവോളം ഡാന്‍സ് കളിക്കാം. പിന്നെയും സമയമുണ്ടെങ്കിൽ പബ്ബിൽ ചെലവഴിക്കുകയും ചെയ്യാം.
സുഹൃത്തുക്കൾക്കൊപ്പം പ്രണയദിനം!
സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിൽ ഒരു പാർട്ടി നടത്തി വാലന്‍റൈൻസ് ദിനം ആഘോഷിക്കുന്ന ഒരു ട്രെൻഡും ഇപ്പോഴുണ്ട്. ഉച്ചത്തിൽ പാട്ട് വെച്ച് ഡാന്ഡസ് കളിച്ച് മതിവരുവോളം സംസാരിച്ച്, നൃത്തം ചെയ്ത് ഒരു രാത്രി എല്ലാവർക്കുമൊപ്പം ചെലവഴിക്കാം. ഒരു തീമിൽ അല്ലെങ്കിൽ ഒരു നിറത്തിൽ എല്ലാവരും വസ്ത്രങ്ങൾ ധരിക്കുന്നതും സമ്മാനങ്ങൾ കൊണ്ടുവരുന്നതും പോലുള്ള രസകരമായ ആക്ടിവിറ്റികൾ പ്ലാൻ ചെയ്യുകയും ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












