Search
  • Follow NativePlanet
Share
» »ബെംഗളൂരു രണ്ടാം വിമാനത്താവളം: അവസാന മത്സരത്തിന് മൂന്ന് ഇടങ്ങൾ.. പദ്ധതികൾക്ക് വേഗം കൂട്ടി കർണ്ണാടക സർക്കാർ

ബെംഗളൂരു രണ്ടാം വിമാനത്താവളം: അവസാന മത്സരത്തിന് മൂന്ന് ഇടങ്ങൾ.. പദ്ധതികൾക്ക് വേഗം കൂട്ടി കർണ്ണാടക സർക്കാർ

ബെംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ആണ് നഗരത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. രണ്ടാം വിമാനത്താവളം എവിടെ വരുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഏഴ് സ്ഥലങ്ങളായിരുന്നു വിമാനത്താവളത്തിനായി ഷോർട് ലിസ്റ്റ് ചെയ്തത്. ഇപ്പോഴിതാ അത് മൂന്ന് സ്ഥലങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. ബാംഗ്ലൂരിനോട് അടുത്തു കിടക്കുന്ന തമിഴ്നാടിന്‍റെ ഭാഗമായ ഹൊസൂരിൽ തമിഴ്നാട് സർക്കാരിന്‍റെ നിർദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളം വരാനിരിക്കുന്ന സാഹചര്യത്തിൽ കർണ്ണാടക സർക്കാർ ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളതിനായുളള പദ്ധതികൾക്ക് വേഗം കൂട്ടിയിരിക്കുകയാണ്.

ആദ്യഘട്ടത്തിൽ വിമാനത്താവളം കൊണ്ടുവരാൻ സാധിക്കുന്ന ഏഴ് സൈറ്റുകൾ കണ്ടെത്തിയെങ്കിലും പല കാരണങ്ങളാൽ തുടർന്നുള്ള നടപടികളിൽ കാലതാമസം നേരിട്ടിരുന്നു. ഇതിനെതിരെ വലിയ വിമർശനം നേരിട്ടതോടെ സർക്കാർ വീണ്ടും പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ്. റിപ്പോർട്ടുകളനുസരിച്ച് വിമാനത്താവളത്തിനു വേണ്ട സൈറ്റുകളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്.

Bengaluru s Second International airport The shortlist is down to three

വൻകിട , ഇടത്തരം വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിൻറെയും മന്ത്രിയായ എം ബി പാട്ടീൽ ഈ ആഴ്ച അവസാനത്തോടെ വിമാനത്താവളത്തിന്‍റെ സൈറ്റ് സംബന്ധിച്ച നിർദ്ദേശം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അയക്കുമെന്നാണ് വിവരം.

അവസാന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്ന് സ്ഥലങ്ങളുടെയും ഗുണങ്ങൾ, ദോഷങ്ങൾ എന്നിവ വിശകലനം നടത്തുവാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലൊക്കേഷന്‌ ഏതാണെന്ന് അവസാന വിശകലനം നടത്തുവാന്‌ സർക്കാരിന്‍റെ ഭാഗത്തു നിന്നും കാലതാസം ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

കർണ്ണാടകയുടെ ആഭ്യന്തര മന്ത്രി ജി പരമേശ്വര തുംകൂരുവിന് അടുത്ത് വിമാനത്താവളം വേണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമയം, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തന്‍റെ ജില്ലയായ രാമനഗരയിൽ] വിമാനത്താവളം വരണെന്ന പക്ഷത്തിലാണ്. അതോടൊപ്പം ബി‍ഡ‍ടി, ഹരോഹള്ളി എന്നാ സ്ഥലങ്ങളും വിമാനത്താവളത്തിന് പറ്റിയ സ്ഥലങ്ങളാണ്. എന്നാൽ ഈ മേഖലയിലെ വിദഗ്ദർ ബെംഗളൂരുവിന് തെക്കൻ ഭാഗത്ത് വിമാനത്താളം വരണമെന്ന ആവശ്യക്കാരാണ്. നിലവിൽ ബെഗംളൂരുവിന്‍റെ വടക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലെ ഗതാഗതക്കുരു ലഘൂകരിക്കാൻ തെക്കന് ഭാഗമാണ് മെച്ചമെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം, മറ്റുചില റിപ്പോർട്ടുകൾ അനുസരിച്ച് കനകപുര റോഡിന് സമീപത്തെ സൊമനഹള്ളിക്കാണ് ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം വരാന്‌‍ സാധ്യത. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് എതിരെ 70 കിലോമീറ്റർ അകലെയാണ് സൊമനഹള്ളി സ്ഥിതി ചെയ്യുന്നത്.

അതേസമയം, ബെംഗളൂരുവിൽ വരാൻ പോകുന്ന സ്കൈഡെക്ക് വിമാനത്താവളം എവിടെ വേണമെന്നുള്ള ചർച്ചകളെ സ്വാധീനിക്കുന്നുണ്ട്. ബെംഗളൂരുവിന് സമീപത്തുള്ള ഹെമ്മിഗെപുരയിൽ ആണ് ഡികെ ശിവകുമാർ സ്കൈ ഡെക്കിനായി ശുപാർശ ചെയ്യുന്നത്. എന്നൽ ഇത് , ബിഡഡി , ഹരോഹള്ളി എയർപോർട്ട് സൈറ്റുകളുടെ എയർ ട്രാഫിക് സോണിനു കീഴില്‌ വരുന്ന ഇടമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+