കുമരകം പക്ഷിസങ്കേതം (Kumarakom Bird Sanctuary)
കോട്ടയം നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയായി കുമരകത്ത് വേമ്പനാട് കായലിന്റെ തീരത്താണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ പക്ഷി സങ്കേതം വേമ്പനാട് പക്ഷി സങ്കേതം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
Photo courtesy: Lip Kee
കുമരകം പക്ഷിസങ്കേതം
കുമരകത്തെ ഒരു റബ്ബർ തോട്ടത്തിൽ 1847ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഈ പക്ഷി സങ്കേതം സ്ഥാപിച്ചത്. 5.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ സ്ഥലം ബേക്കർ എസ്റ്റേസ്റ്റ് എന്നായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത്. ജൂൺ മുതൽ ആഗസ്റ്റ് മാസം വരെയാണ് ഇവിടം സന്ദർശിക്കാൻ മികച്ച സമയം. ദേശാടന പക്ഷികളെ കാണാൻ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് നല്ലത്. കൂടുതൽ വിവരങ്ങൾക്ക്
Photo courtesy: P.K.Niyogi at the wikipedia
തട്ടേക്കാട് പക്ഷിസങ്കേതം (Thattekkad Bird Sanctuary)
പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന ഡോക്ടർ സലീം അലിയുടെ നിർദ്ദേശപ്രകാരമാണ് 1983ൽ തട്ടേക്കാട് പക്ഷി സങ്കേതം സ്ഥാപിച്ചത്. ആദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഈ പക്ഷി സങ്കേതത്തിന് സലീം അലി പക്ഷി സങ്കേതം എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. എറണാകുളം ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഈ പക്ഷി സങ്കേതം നിലകൊള്ളുന്നത്.
Photo courtesy: Yathin S Krishnappa
തട്ടേക്കാട് പക്ഷിസങ്കേതം
കൊച്ചിയിൽ നിന്ന് 60 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. കൊച്ചിയിൽ നിന്ന് കോതമംഗലം വഴി തട്ടേക്കാട് എത്തിച്ചേരം. കോതമംഗലത്ത് നിന്ന് 17 കിലോമീറ്റർ അകലെയായാണ് തട്ടേക്കാട് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്
Photo courtesy: Lip Kee Yap
കടലുണ്ടി പക്ഷിസങ്കേതം (Kadalundi Bird Sanctuary )
കോഴിക്കോട് നിന്ന് 19 കിലോമീറ്റർ അകലെയായി കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് നിരവധി ദേശാടന പക്ഷികൾ ഇവിടെ എത്താറുണ്ട്.
Photo courtesy: Dhruvaraj S
കടലുണ്ടി പക്ഷിസങ്കേതം
ബേപ്പൂർ സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ കടലുണ്ടി പക്ഷി സങ്കേതത്തിൽ എത്തിച്ചേരാവുന്നതാണ് ബേപ്പൂർ തുറമുഖത്ത് നിന്ന് 7 കിലോമീറ്റർ അകലെയായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്
Photo courtesy: Dhruvaraj S
മംഗളവനം പക്ഷിസങ്കേതം (Mangalavanam Bird Sanctuary)
കൊച്ചി നഗരത്തിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു പക്ഷി സങ്കേതമാണ് മംഗളവനം പക്ഷിസങ്കേതം. സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമായ ഈ സ്ഥലം 2004ൽ ആണ് ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. കൊച്ചിയിലെ കേരള ഹൈക്കോടതിയുടെ പിറകിലായാണ് 274 ചതുരശ്രമീറ്റർ വിസ്തൃതിമാത്രമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്
Photo courtesy: Lee2008 at ml.wikipedia