Search
  • Follow NativePlanet
Share
» »അടിച്ചുപൊളിച്ച് അർമ്മാദിക്കുവാൻ ഗോവയിലെ പാർട്ടിയിടങ്ങൾ

അടിച്ചുപൊളിച്ച് അർമ്മാദിക്കുവാൻ ഗോവയിലെ പാർട്ടിയിടങ്ങൾ

ഗോവയിലെ പ്രധാനപ്പെട്ട പാർട്ടി സ്ഥലങ്ങൾ പരിചയപ്പെടാം.

പാർട്ടി എന്ന വാക്കിനോട് ചേർത്തു വയ്ക്കുവാൻ കഴിയുന്ന സ്ഥലങ്ങൾ ഒരുപാടുണ്ടെങ്കിലും ഗോവയുടെ കഥ വേറെ തന്നെയാണ്. ഇന്ത്യയുടെ പാർട്ടി തലസ്ഥാനം എന്നറിയപ്പെടുന്ന ഇടം...പബ്ബും ബീച്ചും ആഘോഷങ്ങളും ഒക്കെയായി നേരം വെളുപ്പിക്കുന്ന നാട്.
പ്രകൃതിഭംഗി കൊണ്ടും കടലിന്റ സാമീപ്യം കൊണ്ടുമെല്ലാം ലോകത്തിലുള്ള സഞ്ചാരികളെയെല്ലാം ആകർഷിക്കുന്ന ഇവിടെ ഒരിക്കലെങ്കിലും വന്ന് അടിച്ചു പൊളിക്കണമെന്നു കരുതാത്തവർ കാണില്ല. ഇവിടെ നടക്കുന്ന കിടുക്കൻ പാർട്ടികൾ തന്നെയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാൽ ഏതെങ്കിലും ഇടത്തു പോയി ഗോവൻ പാർട്ടി കൂടിയാൽ രസമില്ല. ഗോവയെക്കുറിച്ച് ചിന്തിച്ചതൊക്കെയും മാറ്റി മറിക്കുന്ന ഗോവൻ പാർട്ടികൾ പരിചയപ്പെടാം...

ഹിൽടോപ്പ്, വഗാടോർ

ഹിൽടോപ്പ്, വഗാടോർ

ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട പാർട്ടി ഡെസ്റ്റിനേഷനുകളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇടമാണ് ഹിൽടോപ്. പണ്ടു കാലം മുതലേ, അതായത്, ഗോവയിലേക്ക് ഹിപ്പികളുടെ ഒഴുക്കുണ്ടായി തുടങ്ങിയ കാലം മുതലേ പ്രശസ്തമായിരിക്കുന്ന ഹിൽടോപ്പിൽ ക്രിസ്തുമസ്, ന്യൂ ഇയർ സമയത്താണ് കൂടുതലും ആളുകൾ എത്തുന്നത്.
ഒരുകാലത്ത് ഒരു ചെറിയ ഹോട്ടലായി തുടക്കം കുറിച്ച ഹിൽടോപ്പ് ഇന്ന് ഇവിടുത്തെ പ്രശസ്തമായ ഓപ്പൺ എയർ വേദി കൂടിയാണ്. എല്ലാ ഞായറാഴ്ചയും വൈകിട്ട് അഞ്ച് മണി മുതൽ ഇവിടെ പ്രശസ്തരായ ഡിജെകളുടെ നേതൃത്വത്തിൽ അടിപൊളി പരിപാടികൾ ഉണ്ടാവാറുണ്ട്. ചില പ്രത്യേകാവസരങ്ങളിൽ 24 മണിക്കൂറിലധികം നീണ്ടു നിൽക്കുന്ന പരിപാടികളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്.

വാട്ടേഴ്സ്, വഗാട്ടോർ

വാട്ടേഴ്സ്, വഗാട്ടോർ

പകൽ സമയത്ത് ഡിജെ ആഘോഷങ്ങളും മറ്റും നടത്തുന്ന ഇടമാണ് വഗാട്ടോറിലെ തന്നെ വാട്ടേഴ്സ്. വഗാട്ടോർ ക്ലിഫിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു ചെറിയ ബീച്ച് കൂടിയീണ്. ബാറും സ്വിമ്മിങ്ങ് പൂളും റസ്റ്റോറന്റുമെല്ലാം ഉള്ളയിവിടെ പകൽ സമയത്താണ് ആളുകളെത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ഇവിടെ നടക്കുന്ന ടെക്നോ പാർട്ടികളാണ് മറ്റൊരു ആകർഷണം. കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന മൂന്ന് നിലകളിൽ നിന്നുള്ള പാർട്ടിയാണ് ഇവിടുത്തെ ആകർഷണം.

കർലീസ്, സൗത്ത് അൻജുനാ ബീച്ച്

ഗോവയുടെ പാർട്ടി ഹോട്ട്സ്പോട്ട് എന്നു വിശേഷിപ്പിക്കുവാന്‍ കഴിയുന്ന അൻജുനാ ബീച്ചിലാണ് കർലീസ് സ്ഥിതി ചെയ്യുന്നത്. അൻജുനയിലെ ഫ്ലീ മാർക്കറ്റിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിയാൽ ഓരോ നിമിഷവും ആഘോഷമാണ്. സൂര്യാസ്തമയത്തോട് കൂടിയാണ് ഇവിടുത്തെ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്

ക്രോണിക്കിൾ, വഗാടോർ

വഗാറ്റോർ ക്ലിഫിന്റെ മുകളിൽ നിന്നും കടലിനെ നോക്കി നിൽക്കുന്ന പ്രത്യേക അനുഭവമാണ് ക്രോണിക്കിളിന്റെ പ്രത്യേകത. ഓപ്പൺ എയർ ഡാൻസ് ഫ്ലോറും കോക്ടെയ്ൽ ബാറും റസ്റ്റോറന്റുമെല്ലാം ഇവിടെയുണ്ട്. എല്ലാ ദിവസവും ഇവിടെ പാർട്ടികൾ നടക്കുമെങ്കിലും ആഴ്ചാവസാനങ്ങളിലെ സന്ദർശനമായിരിക്കും വ്യത്യസ്തമാവുക.

 ശിവ വാലി, സൗത്ത് അൻജുനാ ബീച്ച്

ശിവ വാലി, സൗത്ത് അൻജുനാ ബീച്ച്

ചൊവ്വാഴ്ചകളിലെ ട്രാൻസ് പാർട്ടികൾക്കു പേരുകേട്ട ഇടമാണ് കർലീസിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ശിവവാവി. വൈകിട്ട് അഞ്ച് മണി മുതൽ ആരംഭിക്കുന്ന ഇവിടുത്തെ പാർട്ടികള്‍ സൂര്യോദയം വരെ നീണ്ടു നിൽക്കുന്നവയാണ്.

ക്ലബ് ക്യുബാന, അർപോറ

ക്ലബ് ക്യുബാന, അർപോറ

ഗോവയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച നൈറ്റ് ക്ലബ്ബുകളിൽ ഒന്നാണ് ക്ലബ് ക്യുബാന. നൈറ്റ് ക്ലബ് ഓഫ് ദ സ്കൈ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇത് ഏകദേശം പത്തു വർഷത്തിലധികമായി നിലനിൽക്കുന്ന ഒന്നാണ്.
ബാഗാ ബീച്ചിനും അൻജുനാ ബീച്ചിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ക്ലബിനടുത്താണ് ഇവിടുത്തെ സാറ്റർഡേ പ്ലീ മാർക്കറ്റ് നടക്കുന്നത്. ബുധനാഴ്ചകളിൽ ഇവിടെ സ്ത്രീകൾക്കു മാത്രമേ പ്രവേശനമുള്ളു. അന്ന് പ്രവേശനവും എല്ലാം സൗജന്യമായിരിക്കുകയും ചെയ്യും!

ടിറ്റോസ് ലെയ്ൻ, ബാഗ

ടിറ്റോസ് ലെയ്ൻ, ബാഗ

ക്ലബ്ബിങ്ങിന്റെ കാര്യത്തിൽ ഗോവയിൽ ഏറെ അറിയപ്പെടുന്ന ഒന്നാണ് ടിറ്റോസ്. ബോളിവുഡ് മ്യൂസക്കിനും വലിയ ഡാൻസ് ഫ്ലോറിനും പേരുകേട്ട ഇവിടെ രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണുണ്ടാവുക.

ലെപ്പേഡ് വാലി, പാലോലം

ലെപ്പേഡ് വാലി, പാലോലം

പാലോലം ബീച്ചിനടുത്ത് സ്ഥിതി ചെയ്യുന്ന ലെപ്പേഡ് വാലിയാണ് ഗോവയിലെ മറ്റൊരു പാർട്ടി ഡെസ്റ്റിനേഷൻ. പാലോലം ബീച്ചിനും അഗോണ്ടയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടെ വലിയ ഓപ്പൺ എയർ നൈറ്റ് ക്ലബ്ബാണുള്ളത്. സൗത്ത് ഗോവയിലെ ഏറ്റവും വലിയ പാർട്ടി ഡെസ്റ്റിനേഷൻ കൂടിയാണിത്യ

തലാസ

തലാസ

തലാസ എന്നാൽ കടൽ എന്നാണ് അർഥം. യഥാർഥത്തിൽ ഒരു ഗ്രീക്ക് റെസ്റ്റോറന്റ് ആണെങ്കിലും പാർട്ടിയുടെയും ആഘോഷത്തിന്റെയും കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇവിടെയില്ല. സൂര്യാസ്തമയം കാണാൻ സാധിക്കുന്ന ഹട്ടുകളും ക്ലിഫിനു മുകളിലെ റെസ്റ്റോറന്റുമാണ് ഇവിടുത്തെ മറ്റൊരു ഭംഗി

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: celebrations beach goa ഗോവ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+