Search
  • Follow NativePlanet
Share
» »കണ്ണൂർ-ഗോവ ട്രെയിൻ യാത്ര; നാലാമത്തെ സ്റ്റോപ്പിൽ മഡ്ഗാവ്! ടിക്കറ്റ് 180 രൂപാ മുതൽ, ഇതിലും മികച്ച ട്രെയിനില്ല

കണ്ണൂർ-ഗോവ ട്രെയിൻ യാത്ര; നാലാമത്തെ സ്റ്റോപ്പിൽ മഡ്ഗാവ്! ടിക്കറ്റ് 180 രൂപാ മുതൽ, ഇതിലും മികച്ച ട്രെയിനില്ല

ഗോവ എന്നും മലയാളികൾക്ക് ഒരു വികാരമാണ്. അവധി കിട്ടിയാല്‍ കോളേജിൽ പഠിക്കുവാണെങ്കിലും ജോലി ചെയ്യുകയാണെങ്കിലും എല്ലാം ഒരു ഗ്രൂപ്പ് ട്രിപ്പ് പ്ലാന് ചെയ്താൽ അതിലാദ്യത്തെ ഇടം ഗോവയാണ്. ബാച്ചിലേഴ്സ് ട്രിപ്പ് ആണെങ്കിലും ഗേൾസ് ഓൺലി ട്രിപ്പ് ആയാലും ഫ്രണ്ട്സ് കൂടിയുള്ള യാത്രയാണെങ്കിലും എല്ലാവർക്കും ഗോവയാണ് പ്രിയം. പ്രായഭേദമന്യേ, എല്ലാവരെയും ആകർഷിക്കുന്ന എന്തൊക്കെയോ ഗോവയിലുണ്ട്.

Read More: ഗോവയിലെ മൺസൂണ്‍ യാത്ര വേറെ ലെവൽ.. വെള്ളച്ചാട്ടം, കാട്, ട്രെക്കിങ്, കോട്ട.. പക്ഷേ ബീച്ചിലിറങ്ങരുത്

അപ്പോൾ നമ്മുടെ കണ്ണൂരിൽ നിന്നും ഗോവയിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏത് ട്രെയിനിന് പോകും? രാവിലെ കണ്ണൂരിൽ നിന്ന കയറി പകൽ മുഴുവൻ കടല്‌‍ത്തീരങ്ങളുടെയും പച്ചപ്പിന്‍റെയും കാഴ്ച കണ്ട് വൈകിട്ടോടെ ഗോവയിൽ എത്തുന്ന വിധത്തിൽ യാക്ര പ്ലാൻ ചെയ്താലോ? അങ്ങനെയെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ ഒരു ട്രെയിനുണ്ട്. തിരുവനന്തപുരം സെൻട്രൽ- നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.

കണ്ണൂരിൽ രാവിലെ 7.02 ന് തിരുവനന്തപുരം സെൻട്രൽ- നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എത്തിച്ചേരും. 8 മണിക്കൂർ 35 മിനിറ്റ് യാത്ര ചെയ്ത് വൈകിട്ട് 3.40ന് ട്രെയിൻ മഡ്ഗോവയിൽ എത്തും. ജനറൽ, സ്ലീപ്പർ, എസി 3 എക്കോണമി, എസി 3 ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണ് ഇതിലുള്ളത്. സ്ലീപ്പറിന് 360 രൂപാ, എസി 3 എക്കോണമിക്ക് 870 രൂപ, എസി 3 ടയറിന് 945 രൂപ, എസി ടൂ ടയറിന് 1325 രൂപ എന്നിങ്ങനെയാണ് നിരക്ക്. ജനറൽ ടിക്കറ്റിന് 180 രൂപയാണ് നിരക്ക്. ശനിയാഴ്ചകളിൽ മാത്രമാണ് ഈ ട്രെയിൻ ഉള്ളതെന്ന് കാര്യം മറക്കരുത്.

തിരുവനന്തപുരം - നിസാമുദ്ദീൻ 22653

കണ്ണൂർ - 7.02 AM
മംഗളുരു ജംങ്ഷൻ - 09:25
ഉഡുപ്പി - 11:08
കർവാർ - 14:10
മഡ്ഗാവോൺ - 15:40 എന്നിങ്ങനെയാണ് സമയക്രമം.

ഇനി തിരുവനന്തപുരത്ത് നിന്നാണ് നിങ്ങൾ വരുന്നതെങ്കിൽ എല്ലാ ശനിയാഴ്ചയും രാത്രി 22:00 മണിക്ക് ട്രെയിൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. യാത്രയുടെ രണ്ടാം ദിവസം ഉച്ചകഴിഞ്ഞ് 15:40 ന് നിങ്ങൾ മഡ്ഗാവ് എത്തിച്ചേരും.

തിരുവനന്തപുരം സെൻട്രൽ - 22:00
കൊല്ലം ജങ്ഷൻ - 22:57
കായംകുളം ജങ്ഷൻ - 23:35
ചങ്ങനാശേരി - 00:14
കോട്ടയം - 00:37
എറണാകുളം ടൗൺ - 01:55
തൃശ്ശൂർ - 03:12
ഷൊർണ്ണൂർ ജങ്ഷൻ - 04:10
കോഴിക്കോട് - 05:37
കണ്ണൂർ - 07:02
മംഗലാപുരം ജങ്ഷൻ - 09:25
ഉഡുപ്പി - 11:08
കാർവാർ - 14:10
മഡ്ഗാവ് - 15:40

ഗോവ യാത്രയ്ക്ക് പറ്റിയ സമയം

അടിച്ചുപൊളിക്കാൻ ആളുകളും യാത്ര ചെയ്യാൻ മനസ്സും ഉണ്ടെങ്കിൽ ഗോവയിൽ എപ്പോൾ വേണമെങ്കിലും പോകാം. ജനുവരി മുതലാണ് ഗോവയിലെ സീസൺ തുടങ്ങുന്നത്. ഫെബ്രുവരിയിലും തിരക്ക് തുടരും. ബജറ്റ് യാത്രികനാണ് നിങ്ങളെങ്കിൽ ഈ സമയത്ത് ഈ വഴി പോകാതിരിക്കുന്നതാണ് നല്ലത്. താമസത്തിനടക്കം തീപിടിച്ച വിലയായിരിക്കും.

മാർച്ച് മുതൽ മെയ് വരെ വലിയ തിരക്കില്ലാതെ ഗോവ കാണാം.
മെയ് മുതൽ ഓഗസ്റ്റ് വരെ ഗോവയിലെ മഴക്കാലമാണ്. ഈ സമയം ഓഫ്സീസൺ ആണ്. പകുതി വിലയ്ക്കു പോലും മുറിയും ആക്ടിവിറ്റികളും ലഭിക്കാം സെപ്റ്റംബർ മുതൽ സഞ്ചാരികൾ എത്തിത്തുടങ്ങുമെങ്കിലും നവംബർ മുതലാണ് വീണ്ടും ആഘോഷ സീസൺ തുടങ്ങുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa train kannur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+