Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലെ പുതുവർഷ ആഘോഷത്തിന് ഏഴു വഴികൾ

ബാംഗ്ലൂരിലെ പുതുവർഷ ആഘോഷത്തിന് ഏഴു വഴികൾ

ബെംഗളുരുവിൽ പുതുവർഷം ആഘോഷിക്കുവാൻ പറ്റിയ വഴികൾ പരിചയപ്പെടാം

പുതുവർഷം ആഘോഷിക്കുവാൻ വ്യത്യസ്തമായ വഴികൾ പരീക്ഷിക്കുവാൻ താല്പര്യമില്ലാത്തവർ കാണില്ല. വീടുകളിൽ കുടുബതോതടൊപ്പം ന്യൂ ഇയർ ആഘോഷിക്കുന്നതൊക്കെ പഴയ ഫാഷനായി. ഇപ്പോൾ ബീച്ചിലും മലയുടെ മുകളിലും പബ്ബിലും ഒക്കെ ന്യൂ ഇയർ ആഘോഷിക്കുവാനാണ് ആളുകൾക്ക് താല്പര്യം. അതുപോലെ തന്നെ ആഘോഷങ്ങളിൽ മതിമറക്കണം എന്നാഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന മറ്റൊരിടം കൂടിയുണ്ട്. ബാംഗ്ലൂർ. ആഘോഷങ്ങളിൽ ഇത്രയധികം വൈവിധ്യം സൂക്ഷിക്കുന്ന ഒരു നാട് നമ്മുടെ രാജ്യത്ത് വേറെയില്ല എന്നുതന്നെ പറയാം. ബാംഗ്ലൂരിൽ ന്യൂ ഇയർ ഈ ആഘോഷിക്കുവാൻ തിരഞ്ഞെടുക്കുമ്പോൾ വിട്ടുപോകരുതാത്ത കുറച്ച് കാര്യങ്ങളുണ്ട്. ഇവിടുത്തെ പുതുവർഷ ആഘോഷത്തിൽ ഒഴിവാക്കരുതാത്ത ചില കാര്യങ്ങള്‍ നോക്കാം

ഉറപ്പായും പങ്കെടുക്കേണ്ട പാർട്ടികൾ

ഉറപ്പായും പങ്കെടുക്കേണ്ട പാർട്ടികൾ

പാർട്ടികൾക്കും പബ്ബുകൾക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണ് ബാംഗ്ലൂർ. രാവേറെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ എന്നും ഇവിടുത്തെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തിയാൽ ഒരിക്കലും മിസ് ചെയ്യരുതാത്ത ഒന്നാണ് പാർട്ടികൾ. ലൈറ്റുകളും പാർട്ടിയും അൺലിമിറ്റഡ് ഫൂഡും ഡാൻസും ഒക്കെയായി വെറുതെ നിൽക്കുന്നവരെ പോലും ഒന്നു ചാടിത്തുള്ളുവാൻ കൊതിപ്പിക്കുന്നതാണ് ഇവിടുത്തെ പാർട്ടികൾ. കൂട്ടുകാരുമൊത്ത് പുറത്തിറങ്ങി അടിച്ചുപൊളിക്ക് ന്യൂ ഇയറിന്റെ വരവ് ആഘോഷിക്കുവാൻ ഇതിലും പറ്റിയ കാര്യം വേറെയില്ല.

പൂൾ പാർട്ടികൾ

പൂൾ പാർട്ടികൾ

ഡാൻസുകളും ആഘോഷവും ഒന്നും നിങ്ങളുടെ ടൈപ്പ് അല്ലെങ്കിൽ വിഷമിക്കേണ്ട. അതിനും വഴിയുണ്ട്. എന്തുതന്നെയായാലും ഭക്ഷണത്തോട് താല്പര്യമില്ലാത്തവർ കാണില്ല. സമാന മനസ്കരായ ആളുകൾക്കൊപ്പം ഭക്ഷണം കഴിച്ച് പുതുവവർഷത്തെ വരവേൽക്കാനുള്ള പരിപാടികൾ നഗരത്തിന്റെ പലഭാഗങ്ങളിലും ഒരുക്കിയിട്ടുണ്ട്.

 കുദ്രേമുഖിലേക്കൊരു ട്രക്കിങ്ങ്

കുദ്രേമുഖിലേക്കൊരു ട്രക്കിങ്ങ്

ടൗണിലെ തിക്കിലും തിരക്കിലും ഒന്നും ആഘോഷം നടത്തുവാൻ താല്പര്യമില്ലാത്തവർക്ക് ഉൾപ്രദേശങ്ങളിലേക്ക് ഒരു യാത്രയാവാം. ട്രക്കിങ്ങും ഓഫ് റോഡ് ഡ്രൈവും ഒക്കെയായി ന്യൂ ഇയർ ആഘോഷിക്കാം, അതിനു പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് കുദ്രേമുഖ്. സാഹസികതയും കാഴ്ചകളും ഒക്കെ ഒരുപോലെ ചേർന്നു നിൽക്കുന്ന ഇവിടം ബാംഗ്ലൂരില്‍ നിന്നും ഒത്തിരി അകലെയല്ല സ്ഥിതി ചെയ്യുന്നത്.

PC:Karunakar Rayker

സ്കന്ദാഗിരിയിലെ സൂര്യോദയം

സ്കന്ദാഗിരിയിലെ സൂര്യോദയം

പുതുവർഷം മനോഹരമായ ഒരു സൂര്യോദയ കാഴ്ചയോടുകൂടി തുടങ്ങുവാൻ താല്പര്യമുള്ളവർക്ക് സ്കന്ദാഗിരിയിലേക്ക് വരാം. രാത്രി ട്രക്കിങ്ങിനു കർണ്ണാടകയിൽ ഏറ്റവും യോജിച്ച ഇടമായാണ് സ്കന്ദാഗിരി അറിയപ്പെടുന്നത്. മുകളിലേക്കും താഴേക്കുമായി 10 കിലോമീറ്റർ ദൂരമാണ് നടന്നു കയറുവാനുള്ളത്. രാത്രി മുകളിലെത്തി ടെന്റടിച്ച് പുതുവർഷം ആഘോഷിച്ച് പുലർച്ചെ സൂര്യോദയം കണ്ട് തിരിച്ചിറങ്ങുന്ന രീതിയിൽ ഇവിടെ ആഘോഷങ്ങൾ നടത്താം.

PC:Vijets

 ബീച്ചുകളിൽ ആഘോഷിക്കാം

ബീച്ചുകളിൽ ആഘോഷിക്കാം

ഒരു റോഡ് ട്രിപ്പും ബീച്ചും ഡ്രൈവും ഒക്കെയായി ന്യൂ ഇയർ ആഘോഷിക്കുവാൻ താല്പര്യമുള്ളവർക്ക് ഗോകർണ്ണയിലേക്ക് ഒരു റോഡ് ട്രിപ്പും പിന്നെ അവിടെ ബീച്ചിൽ ആഘോഷവും വരുന്ന രീതിയിൽ നടത്താം. ഗോകർണ്ണ അല്ലെങ്കിൽ പോണ്ടിച്ചേരിയോ ഗോവയെ തിരഞ്ഞെടുക്കാം. മിക്ക ബീച്ചുകളിലലും ന്യൂ ഇയറിന്റെ ഭാഗമായി ഒട്ടേറെ രസകരമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

 സാഹസികത നിറഞ്ഞ പുതുവർഷം

സാഹസികത നിറഞ്ഞ പുതുവർഷം

ഈ പറഞ്ഞതൊന്നും പോര എന്നു തോന്നുന്നവർക്ക് അല്പം സാഹസികമായി തന്നെ പുതിയ വർഷത്തിന് തുടക്കം കുറിക്കാം. പാരാസെയ്ലിങ്ങും ഹോട്ട് എയർ ബലൂണും ഒക്കെയായി നിരവധി അഡ്വഞ്ചർ ആക്ടിവിറ്റീസ് ഇവിടുത്തെ മിക്കയിടങ്ങളിലും ഒരുക്കിയിട്ടുണ്ട്.

തീം പാർട്ടികൾ

തീം പാർട്ടികൾ

2019 നെ വരവേൽക്കുവാൻ തികച്ചും പുതുമയുള്ള ആശയം തേടുന്നവർക്ക് പറ്റിയ ഒന്നാണ് തീം പാർട്ടികൾ. മുൻകൂട്ടി തീരുമാനിച്ച തീമിനനുസരിച്ച് വസ്ത്രം ധരിച്ചും മറ്റും എത്തുന്നതാണ് ഇതിന്റെ പ്രത്യേകത. മാസ്ക് ധരിച്ച് വരുന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+