ഹേമമാലിനി - അമ്മന്‍കുടി, തമിഴ്നാട്
തമിഴ്നാട്ടിലെ അമ്മന്‍കുടിയില്‍ ഒരു അയ്യങ്കാര്‍ കുടുംബത്തില്‍ 1948 ഒക്ടോബര്‍ 16നാണ് ഹേമാമാലിനി ജനിച്ചത്.
Photo Courtesy: Biswarup Ganguly
അമ്മന്‍കുടി
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ഒറത്താണ്ട് താലൂക്കിലെ ചെറിയ ഗ്രാമമാണ് അമ്മന്‍കുടി. തഞ്ചാവൂരിനേക്കുറിച്ച് വിശദമായി വായിക്കാം
Photo Courtesy: Ricardo.martins
ജയബച്ചാന്‍ - ജബാല്‍പൂര്‍, മധ്യപ്രദേശ്
മധ്യപ്രദേശിലെ ജബാല്‍പൂരില്‍ 1948 ഏപ്രില്‍ ഒന്‍പതിനാണ് ജയബച്ചാന്‍ ജനിച്ചത്.
Photo Courtesy: Bollywood Hungama
ജബാല്‍പൂര്‍
നര്‍മദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ജബല്‍പൂര്‍ മധ്യപ്രദേശിലെ പ്രമുഖ നഗരങ്ങളിലൊന്നാണ്. പല കാരണങ്ങളാലും പ്രാധാന്യമുള്ള, മധ്യപ്രദേശിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ജബല്‍പൂര്‍. മാര്‍ബിള്‍ ശേഖരത്തിന്‍റെ സാന്നിധ്യത്താല്‍ ഏറെ പ്രശസ്തമാണ് ഇവിടം. വിശദമായി വായിക്കാം
Photo Courtesy: Udit Sharma
രേഖ - ചെന്നൈ (മദ്രാസ്), തമിഴ്നാട്
പ്രശസ്ത തമിഴ് നടന്‍ ജെമിനി ഗണേശന്റെ മകളായ രേഖ 1954 ഒക്ടോബര്‍ 10ന് ഇപ്പോള്‍ ചെന്നൈ എന്ന് അറിയപ്പെടുന്ന പഴയ മദ്രാസില്‍ ആണ് ജനിച്ചത്.
Photo Courtesy: Bollywood Hungama
ചെന്നൈ
കോളിവുഡ് എന്ന് ഇന്നറിയപ്പെടുന്ന തമിഴ് സിനിമ വ്യവസായത്തിന്‍റെ കേന്ദ്രം കൂടിയാണ് ചെന്നൈ. വിശദമായി വായിക്കാം
Photo Courtesy: Sriram Jagannathan
ജയപ്രദ - രാജമുണ്ട്രി, ആന്ധ്രപ്രദേശ്
ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയില്‍ 1958 ഏപ്രില്‍ മൂന്നിനാണ് ജയപ്രദ ജനിച്ചത്. ലളിത റാണിയെന്നായിരുന്നു ജയപ്രദയുടെ യഥാര്‍ത്ഥ പേര്.
Photo Courtesy: Bollywood Hungama
രാജമുണ്ട്രി
ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് രാജമുണ്ട്രി. ഈ നഗരത്തില്‍ വച്ചാണ് മഹാകവി നന്നയ്യ തെലുങ്ക് ലിപി ആവിഷ്‌കരിച്ചതെന്ന് ചരിത്രം പറയുന്നു. അദ്ദേഹം തെലുങ്കിലെ ആദ്യ മഹാകവിയായി വാഴ്‌ത്തപ്പെടുന്നു. നന്നയ്യയുടെയും തെലുങ്ക് ഭാഷയുടെയും ജന്മഗൃഹം എന്നതിലുപരി വേദകാല സംസ്‌കാരവുമായും മൂല്ല്യങ്ങളുമായും ഉള്ള ബന്ധത്തിന്റെ പേരിലും രാജമുണ്ട്രി പ്രശസ്‌തമാണ്. വിശദമായി വായിക്കാം
Photo Courtesy: Ramesh Ramaiah
ശ്രീദേവി - ശിവകാശി, തമിഴ്നാട്
തമിഴ്നാട്ടിലെ ശിവകാശിയില്‍ 1963 ആഗസ്റ്റ് 13നാണ് ശ്രീദേവിയുടെ ജനനം
Photo Courtesy: Bollywood Hungama
ശിവകാശി
ശിവകാശി എന്ന സ്ഥലം കരിമരുന്ന് ഉത്പന്നങ്ങളുടെയും, തീപ്പെട്ടി വ്യവസായത്തിന്‍റെയും പേരില്‍ ഏറെ പ്രശസ്തമാണ്. തമിഴ്നാട്ടിലെ വിരുദനഗര്‍ ജില്ലയിലാണ് ശിവകാശി സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങളുടെ സാന്നിധ്യത്താലും, വര്‍ണാഭമായ ഉത്സവങ്ങളാലും ഈ സ്ഥലം ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതാണ്. വിശദമായി വായിക്കാം
Photo Courtesy: Nijumania
മാധുരി ദീക്ഷിത് - മുംബൈ, മഹാരാഷ്ട്ര
മുംബൈയില്‍ 1967 മെയ് 15നാണ് മാധുരി ദീക്ഷിത് ജനിച്ചത്.
Photo Courtesy: Bollywood Hungama
മുംബൈ
സ്വപ്‌നങ്ങളുടെ മഹാനഗരം എന്ന വിശേഷണത്തിലുപരി മറ്റൊരു പേരും മുംബൈയ്ക്ക് നല്‍കാനില്ല, കാരണം എല്ലാകാലത്തും ജീവിതത്തിലെ പലതരം സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി രാജ്യത്തിന്റെ പലഭാഗത്തുനിന്നായി എത്തുന്നവരെയെല്ലാം കൈനീട്ടി സ്വീകരിയ്ക്കുന്ന നഗരമാണ് മുംബൈ. വിശദമായി വായിക്കാം
Photo Courtesy: Humayunn Peerzaada
ജൂഹി ചൗള - അംബാല, ഹരിയാന
ഹരിയാനയിലെ അംബാലയില്‍ 1967 നവംബര്‍ 13നാണ് ജൂഹി ചൗള ജനിച്ചത്.
Photo Courtesy: Bollywood Hungama
അംബാല
ഹരിയാനയിലെ അംബാല ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ചെറുപട്ടണമാണ് അംബാല. അംബാല പട്ടണത്തിന്റെ ഭൂമിശാസ്‌ത്രവും രാഷട്രീയവും ആയ സവിശേഷതകള്‍ കണക്കിലെടുത്ത് നഗരത്തെ രണ്ടായി വിഭജിച്ച് അംബലാ നഗരമെന്നും അംബാല കന്‍ടോന്‍മെന്റ് എന്നും ആക്കിയിട്ടുണ്‌ട്. ഇവ തമ്മില്‍ മൂന്ന് കിലേമീറ്ററിന്റെ ദൂര വ്യത്യാസമാണുള്ളത്. വിശദമായി വായിക്കാം
Photo Courtesy: Gopal Aggarwal
താബു - ഹൈദരബാദ്, തെലങ്കാന
ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ ഹൈദരബാദില്‍ 1971 നവംബര്‍ നാലിനാണ് താബു ജനിച്ചത്
Photo Courtesy: Bollywood Hungama
ഹൈദരബാദ്
നൈസാമുമാരുടെ നഗരം എന്നറിയപ്പെടുന്ന തെലങ്കാനയുടെ തലസ്ഥാനമായ ഈ നഗരം ആധുനികതക്കൊപ്പം ചരിത്ര-സാംസ്കാരിക-കലാ പൈതൃകങ്ങള്‍ ഇഴചേര്‍ന്ന കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിശദമായി വായിക്കാം
Photo Courtesy: Fountain_head
ഐശ്വര്യ റായ് - മംഗലാപുരം, കര്‍ണാടക
കര്‍ണാടകയുടെ തുറമുഖ നഗരമായ മംഗലാപുരത്ത് 1973 നംവംബര്‍ ഒന്നിനാണ് ഐശ്വര്യ റായ് ജനിച്ചത്
Photo Courtesy: Bollywood Hungama
മംഗലാപുരം
അറബിക്കടിലിന്റെ അനന്തനീലിമയ്ക്കും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുമിടയിലാണ് മംഗലാപുരം എന്ന മനോഹരമായ നഗരം സ്ഥിതിചെയ്യുന്നത്. തുറമുഖനഗരം കൂടിയായ മംഗലാപുരത്തിനെ (പുതിയ മംഗളൂരു) കര്‍ണാടകത്തിന്റെ പ്രവേശനകവാടം എന്നും വിളിക്കാറുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Byawarsi
ഷില്‍പ്പ ഷെട്ടി, ചെമ്പൂര്‍, മുബൈ
മുംബൈയിലെ ചെമ്പൂറില്‍ 1975 ജൂണ്‍ എട്ടിനാണ് ശില്‍പ്പാ ഷെട്ടി ജനിച്ചത്
Photo Courtesy: Bollywood Hungama
ചെമ്പൂര്‍
മുംബൈയുടെ പ്രാന്ത്രപ്രദേശമായ ചെമ്പൂര്‍ സൗത്ത് മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്. മുംബൈ ഡൗണ്‍ ടൗണില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയായാണ് ചെമ്പൂര്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Pradeep Mohandas
ട്വിങ്കിള്‍ ഖന്ന - പൂനെ, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ പൂനെയില്‍ 1974 ഡിസംബര്‍ 29നാണ് ട്വിങ്കിള്‍ ഖന്ന ജനിച്ചത്
Photo Courtesy: Bollywood Hungama
പുനെ
മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് പുനെ, അനുദിനം വളരുകയും തിരക്കേറുകയും ചെയ്യുമ്പോഴും ഗൃഹാതുരമായ ഒട്ടേറെ ഓര്‍മ്മകളെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന നഗരമാണിത്. ചരിത്രമുറങ്ങുന്നവയാണ് പുനെയിലെ പലസ്ഥലങ്ങളും. വിശദമായി വായിക്കാം
Photo Courtesy: Mukul2u at English Wikipedia
പ്രീതി സിന്റ - ഷിംല, ഹിമാചല്‍ പ്രദേശ്
ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ 1975 ജനുവരി 31നാണ് പീതിസിന്റ ജനിച്ചത്.
Photo Courtesy: Bollywood Hungama
ഷിംല
ഹിമാചല്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ഷിംല. സംസ്ഥാനത്തെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും. സമ്മര്‍ റെഫ്യൂജ് എന്നും ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്നും വിളിപ്പേരുള്ള ഷിംല സമുദ്രനിരപ്പില്‍ നിന്നും 2202 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: ptwo from Allahabad, India
ഗ്രേസി സിംഗ് - ന്യൂഡല്‍ഹി
തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ 1980 ജൂലൈ 20നാണ് ഗ്രേസി സിംഗ് ജനിച്ചത്.
Photo Courtesy: www.filmitadka.in
ന്യൂഡല്‍ഹി
രാജ്യതലസ്ഥാനമായ ദില്ലി എന്നും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കാഴ്ചകളുടെ കലവറയാണ് ദില്ലി. മുഗള്‍ ഭരണകാലത്തിന്റെ പ്രൗഡി വിളിച്ചോതുന്ന പഴയകെട്ടിടങ്ങളും, ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ പാര്‍ലമെന്റ് സ്ട്രീറ്റും, ഗാന്ധിജിയുള്‍പ്പെടെയുള്ള പ്രമുഖരുമായി ബന്ധപ്പെട്ട കെട്ടിടങ്ങളും സമാധിസ്ഥലങ്ങളും എന്നുവേണ്ട ദില്ലിയില്‍ കാണാനുള്ള കാര്യങ്ങള്‍ നിരനിരയായി കിടക്കുകയാണ്. വിശദമായി വായിക്കാം
Photo Courtesy: Ken Wieland
റിയാ സെന്‍ - കല്‍ക്കട്ട, വെസ്റ്റ്ബെംഗാള്‍
പശ്ചിമബംഗാളിലെ കല്‍ക്കട്ടയില്‍ 1981 ജനുവരി 24നാണ് റിയാ സെന്‍ ജനിച്ചത്
Photo Courtesy: Bollywood Hungama.com
കല്‍ക്കട്ട
ഭാരതം സാസ്കാരികമായി ശക്തവും, പാരമ്പര്യത്തില്‍ അടിയുറച്ചതുമായ ഒരു രാജ്യമാണെങ്കില്‍, വെസ്റ്റ് ബംഗാളിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയാണ് ഭാരതത്തിന്‍റെ ഹൃദയം. ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്കേ ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമായിരുന്ന കൊല്‍ക്കത്ത മുമ്പ് കല്‍ക്കത്ത എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. വിശദമായി വായിക്കാം
Photo Courtesy: Biswarup Ganguly
നേഹാ ധൂപിയ - കൊച്ചി, കേരളം
കേരളത്തില്‍ കൊച്ചിയില്‍ ഒരു സിഖ് കുടുംബത്തിലാണ് നേഹാ ധൂപിയയുടെ ജനനം
Photo Courtesy: www.bollywoodhungama.com
കൊച്ചി
അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം. മായക്കാഴ്ചകളുടെയും ജീവിതപ്രാബ്ധങ്ങളുടെയും കലര്‍പ്പായ കേരളത്തിന്റെ മഹാനഗരം - അതാണ് കൊച്ചി. വിശദമായി വായിക്കാം
Photo Courtesy: TitusEapen
ഗായത്രി ജോഷി - നാഗ്പൂര്‍, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 1977 മാര്‍ച്ച് 20നാണ് ഗായത്രി ജോഷി ജനിച്ചത്
Photo Courtesy: Bollywood Hungama
നാഗ്പൂര്‍
മഹാരാഷ്ട്രയിലെ ഒരു പ്രമുഖ നഗരമാണ് ഓറഞ്ച് സിറ്റി എന്ന് പരക്കെ വിളിക്കപ്പെടുന്ന നാഗ്പൂര്‍. മുംബൈയും പുനെയും കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ മൂന്നാമത്തെ വലിയ നഗരം കൂടിയാണ് നാഗ്പൂര്‍. ഇന്ത്യയിലെ കടുവകളുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് കൂടിയുണ്ട് നാഗ്പൂരിന്. വിശദമായി വായിക്കാം
Photo Courtesy: Gppande
പ്രിയങ്ക ചോപ്ര - ജംഷെദ്പൂര്‍ - ജാര്‍ഖണ്ഡ്
ജാര്‍ഖണ്ഡിലെ ജംഷെദ്പൂരില്‍ 1982 ജൂലൈ 18നാണ് പ്രിയങ്ക ചോപ്ര ജനിച്ചത്
Photo Courtesy: Bollywood Hungama
ജംഷെദ്പൂര്‍
ഇന്ത്യയുടെ വ്യാവസായിക നഗരം എന്ന് അറിയപ്പെടുന്ന ജംഷദ്‌പൂര്‍ സ്ഥാപിച്ചത് ജംഷദ്‌ജി നസ്സര്‍വാന്‍ജി ടാറ്റയാണ്. ഝാര്‍ഖണ്ഡിലെ പ്രശസ്‌തമായ ഈ നഗരം സ്റ്റീല്‍ നഗരമെന്നും ടാറ്റ നഗര്‍ എന്നും അറിയപ്പെടുന്നുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Ashokinder
മല്ലിക ഷെരാവത് - ഹിസാര്‍, ഹരിയാന
ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ 1976 ഒക്ടോബര്‍ 26നാണ് മല്ലിക ഷെരാവത് ജനിച്ചത്.
Photo Courtesy: bollywoodhungama
ഹിസാര്‍
ഹരിയാനയിലെ ഹിസാര്‍ ജില്ലയുടെ ഭരണ തലസ്ഥാനമാണ് ഹിസാര്‍. ന്യൂഡല്‍ഹിയുടെ പടിഞ്ഞാറ് ഭാഗത്ത് 164 കിലോമീറ്റര്‍ ദൂരെയുള്ള ഈ നഗരം ന്യൂഡല്‍ഹിക്കൊപ്പംവളര്‍ച്ച പ്രാപിക്കുന്ന നഗരമായാണ് വിലയിരുത്തപ്പെടുന്നത്. വിശദമായി വായിക്കാം
Photo Courtesy: Abhijitsathe (talk)
ലാറദത്ത - ഗാസിയാബാദ്, ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ ഗാസിബാദില്‍ 1978 ഏപ്രില്‍ 16നാണ് ലാറദത്ത ജനിച്ചത്
Photo Courtesy: fotohari1
ഗാസിയാബാദ്
ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഗാസിയാബാദിനെ ഉത്തര്‍പ്രദേശിന്റെ പ്രവേശനകവാടം എന്നുവേണമെങ്കില്‍ വിളിക്കാം. നഗരത്തിന്റെ ശില്‍പിയായ ഗാസി ഉദി ദീന്റെ പേരില്‍ നിന്നും ഗാസിയുദ്ദിനഗര്‍ എന്നും പിന്നീട് ഗാസിയാബാദ് എന്നും ഈ സ്ഥലത്തിന് പേര്‍ ലഭിച്ചു. വിശദമായി വായിക്കാം
Photo Courtesy: Mnstwr2418
വിദ്യാബാലന്‍ - പാലക്കാട്, കേരള
കേരളത്തിലെ പാലക്കാട് 1978 ജനുവരി ഒന്നിനാണ് വിദ്യാബാലന്‍ ജനിച്ചത്
Photo Courtesy: Bollywood Hungama
പാലക്കാട്
കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. സങ്കരസംസ്‌കാരമാണ് പാലക്കാടിന്റെ പ്രത്യേകത, തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്നതുകൊണ്ടുതന്നെ പാലക്കാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഷയിലും ജീവിതരീതിയിലുമെല്ലാം തമിഴ് സ്വാധീനം കാണാന്‍ കഴിയും. വിശദമായി വായിക്കാം
Photo Courtesy: Rajesh Kakkanatt
അനുഷ്ക ശര്‍മ്മ - അയോധ്യ, ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 1988 മെയ് ഒന്നിനാണ് അനുഷ്ക്ക ശര്‍മ്മ ജനിച്ചത്
Photo Courtesy: Koimoi
അയോധ്യ
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഹിന്ദുക്കളുടെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്. വിഷ്‌ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമനുമായി അടുത്ത ബന്ധമാണ് അയോദ്ധ്യയ്‌ക്കുള്ളത്. രാമന്‍ ജനിച്ച സൂര്യവംശത്തിന്റെ തലസ്ഥാനം പുരാതന നഗരമായ അയോദ്ധ്യയായിരുന്നെന്ന് രാമായണം പറയുന്നു. വിശദമായി വായിക്കാം
Photo Courtesy: Ramnath Bhat
കങ്കണ റണാവത് - മാണ്ഢി, ഹിമാചല്‍ പ്രദേശ്
ഹിമാചല്‍ പ്രദേശിലെ മാണ്ഢിയില്‍ 1987 മാര്‍ച്ച് 23ന് ആണ് കങ്കണ റണാവത് ജനിച്ചത്
Photo Courtesy: Bollywood Hungama
മാണ്ഢി
ഹിമാചല്‍ പ്രദേശിലെ ബിയാസ് നദിക്കരയിലുള്ള ചരിത്രപ്രധാനമായ ഈ പുണ്യസ്ഥലം ഋഷി ശ്രേഷ്ഠനായ മാണ്ഢവന്‍റെ കാലശേഷം 'മാണ്ഢവനഗരം' എന്നാണ് അറിയപ്പെട്ടിരുന്നത്. അത് ലോപിച്ചാണ് മാണ്ഢിയായത്. വിശദമായി വായിക്കാം
Photo Courtesy: Ritpr9
മഹി ഗില്‍ - ചണ്ഢിഗഡ്
കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡില്‍ 1975 ഡിസംബര്‍ 19നാണ് മഹി ഗില്‍ ജനിച്ചത്
Photo Courtesy: Bollywood Hungama
ചണ്ഢിഗഡ്
തെക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ ശിവാലിക് മലനിരകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഢ് പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാണ്. വിശദമായി വായിക്കാം
Photo Courtesy: Vijendra Trighatia
റിച്ച - അമൃത്സര്‍, പഞ്ചാബ്
പഞ്ചാബിലെ അമൃത്സറില്‍ 1987ല്‍ ആണ് റിച്ച ഛദ്ദ ജനിച്ചത്
Photo Courtesy: Bollywood Hungama
അമൃത്സര്‍
വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ പഞ്ചാബിലെ വലിയ നഗരങ്ങളിലൊന്നാണ് അമൃത്സര്‍. സിക്ക് സമൂഹത്തിന്‍െറ ആത്മീയവും സാംസ്കാരികവുമായ കേന്ദ്രം എന്ന് അറിയപ്പെടുന്ന അമൃത്സറിലാണ് ലോകമെങ്ങുമുള്ള സിക്കുകാര്‍ പുണ്യസ്ഥലമായി കരുതുന്ന സുവര്‍ണക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
Photo Courtesy: Sukanta Pal
യാമി ഗൗതം - ബിലാസ്പൂര്‍, ഛത്തീസ്ഗഡ്
ഛത്തീസ്ഗഡ് ബിലാസ്പൂരില്‍ 1988ല്‍ ആണ് യാമി ഗൗതം ജനിച്ചത്
Photo Courtesy: Bollywood Hungama
ബിലാസ്പൂര്‍
ഛത്തീസ്‌ഗഡിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയും ഏറ്റവും പ്രശസ്തമായ മൂന്നാമത്തെ ജില്ലയുമാണ് ബിലാസ്പൂര്‍. ഇന്ത്യയുടെ വൈദ്യുത ഉത്പാദന ഹബ്ബ് എന്ന നിലയിലാണ് ബിലാസ്പൂര്‍ അറിയപ്പെടുന്നത്. മാത്രമല്ല ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന ജില്ലയും ബിലാസ്പൂര്‍ ആണ്. വിശദമായി വായിക്കാം
Photo Courtesy: Jini.ee06b056