ആയില്യം നക്ഷത്രം
ജ്യോതിഷത്തിലെ 9-ാം നക്ഷത്രമായ ആയില്യം പൂയം കഴിഞ്ഞാണ് വരുന്നത്. നാഗങ്ങളും വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന നാളാണ് ആയില്യം. തങ്ങളാഗ്രഹിക്കുന്ന പോലുള്ള മാറ്റങ്ങൾ ജീവിതത്തിൽ] വരുത്തുവാൻ മറ്റേത് നാളുകാരെയുംകാൾ കൂടുതൽ സാധിക്കുന്നത് ആയില്യം നാളിൽ ജനിച്ചവർക്കാണ്. അറിവിൽ മുന്നിൽ നിൽക്കുന്ന ഇവർ സംഭാഷണപ്രിയർ ആയിരിക്കും. വർത്തമാനം കൊണ്ട് ആരെയും ആകർഷിക്കുവാൻ സാധിക്കുന്നവരാണ് ഇവർ. ഈ നക്ഷത്രക്കാർ ശുദ്ധമനസ്കരാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആരെയും എങ്ങനെ സഹായിക്കുവാനും ഇവർ തയ്യാറാകും.
പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്നവരാണ് ആയില്യംകാർ.
ജീവിതത്തിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഇവർ എന്തുകാര്യത്തിനും ഒപ്പം നിൽക്കുന്നവരെ മാത്രമേ സുഹൃത്തുക്കളായം അംഗീകരിച്ചിട്ടുള്ളൂ. അവർക്കുവേണ്ടി എന്തും ചെയ്യുവാനും ആയില്യം നക്ഷത്രക്കാർ തയ്യാറായിരിക്കും. മറ്റുള്ളവരെ ഒരു സംശയത്തിന്റെ ആനുകൂല്യത്തിൽ മാത്രമേ ഇവർ വിശ്വസിക്കുകയുള്ളൂ. യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന ഇവർ കലകളിലും പ്രത്യേകിച്ച് സംഗീതത്തിലും പ്രാഗത്ഭ്യം കാണിക്കും. എത്ര പ്രതികൂല സാഹചര്യങ്ങളിലും മുന്നോട്ട് പോയി വിജയം നേടുവാൻ ഇവർ പരിശ്രമിക്കും.
ആയില്യം നക്ഷത്രവും ക്ഷേത്രവും
ആയില്യം നക്ഷത്രത്തിൽ ജനിച്ചവരുടെ ക്ഷേത്രം പ്രധാനമായും നാഗാരാധന നടക്കുന്ന ഇടങ്ങളാണ്. ഇവ കൂടാതെ ആലപ്പുഴയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ഈ നാളുകാർ്കക് പോകുവാൻ പറ്റിയ ക്ഷേത്രമാണ്. അപൂർവ്വ ശ്രീകൃഷ്ണ പ്രതിഷ്ഠയെ ആരാധിക്കുന്ന ഈ ക്ഷേത്രം ചരിത്രപരമായും വിശ്വാസപരമായും പ്രാധാന്യം അർഹിക്കുന്നു. ഇവിടുത്തെ ശ്രീകൃഷ്ണൻ പാർത്ഥരാരഥി സങ്കൽപ്പത്തിലുള്ളതാണ്. വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന രൂപമാണ് കൃഷ്ണന്‍റേത്.
PC:Vijayanrajapuram
ഓടക്കുഴൽ നാദവും ക്ഷേത്രവും
ക്ഷേത്രത്തിന്‍റെ സ്ഥാപനം സംബന്ധിച്ച് ഒന്നിലധികം കഥകൾ ഇവിടെ പ്രചാരത്തിലുണ്ട്. അതിലൊന്ന് വില്വമംഗലത്തു സ്വാമിയാരും ചെമ്പകശ്ശേരി രാജാവുമായും ബന്ധപ്പെട്ടതാണ്. ഒരിക്കൽ ഇരുവരും വള്ളത്തിൽ ഒരു യാത്ര പോകുമ്പോൾ അവിചാരിതമായി ഒരു ഓടക്കുഴൽ നാദം കേട്ടു. എന്നാൽ അത് ആരാണ് വായിട്ടതെന്ന് മനസ്സിലാക്കുവാൻ രാജാവിന് സാധിച്ചില്ല. സ്വാമിയാണ് അത് ശ്രീകൃഷ്ണന്റെ ഓടക്കുഴൽ നാദമാണ് തങ്ങള് കേട്ടതെന്നും അതിനാൽ അവിടെ ഒരു കൃഷ്ണ ക്ഷേത്രം പണിയണമെന്നും രാജാവിനോട് പറഞ്ഞത്. അങ്ങനെയാണ് അമ്പലപ്പുഴ ക്ഷേത്രം പണികഴിപ്പിച്ചതത്രെ.
PC:Vijayanrajapuram
നാറാണത്ത് ഭ്രാന്തനും പ്രതിഷ്ഠയും
പറഞ്ഞതുപോല ക്ഷേത്രനിർമ്മാണം കഴിഞ്ഞപ്പോൾ പ്രതിഷ്ഠയായി. എന്നാൽ അഷ്ടബന്ധം ഉറയ്ക്കുന്നില്ല എന്നതൊരു പ്രശ്നമായിരുന്നു. അപ്പോൾ ആ വഴി കയ്യിലൊരു മീനുമായി കടന്നുവന്ന നീാറാണത്ത് ഭ്രാന്തൻ അതവിടെ വെച്ച് വായിലുണ്ടായിരുന്ന മുറുക്കാൻ തുപ്പി വിഗ്രഹത്തെ ഉറപ്പിച്ചുവത്രെ. ക്ഷേത്രക്കുളത്തിൽ നിന്നും ലഭിത്ത അതിവിശിഷ്ടമായ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
PC:Vijayanrajapuram
അമ്പലപ്പുഴയിലെ ഗുരുവായൂർ ക്ഷേത്രം
ലോകപ്രസിദ്ധ കൃഷ്ണ ക്ഷേത്രമായ ഗുരുവായൂർ ക്ഷേത്രത്തിന് അമ്പലപ്പുഴ ക്ഷേത്രവുമായി ചല ബന്ധങ്ങളുണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് അക്രമിക്കപ്പെടുമോ എന്ന സംശയത്തിൽ അവർ ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴയിലേക്ക് കൊണ്ടുവന്നു. ഇവിടെ തെക്കേ മഠത്തിൽ ഗുരുവായൂരപ്പനായി പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും നിർമ്മിച്ച് കുടിയിരുത്തി. പിന്നീട് പ്രശ്നങ്ങൾ അവസാനിച്ചപ്പോൾ വിഗ്രഹം തിരികെ കൊണ്ടുപോയി. ഇവിടുത്തെ വിശ്വാസം അനുസരിച്ച് ക്ഷേത്രത്തിൽ പാൽപ്പായസം എഴുന്നള്ളിക്കുമ്പോൾ ഇവിടെ വടക്കേ നടയിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നത് കാണാൻ കഴിയുമത്രെ.
PC:Vinayaraj
അമ്പലപ്പുഴ പാൽപ്പായസം
ലോകപ്രസിദ്ധമായ രുചികളിലൊന്നാണ് അമ്പലപ്പുഴ പാൽപ്പായസത്തിന്‍റേത്. ഇവിടുത്തെ വഴിപാടായാണ് ഈ പായസം ലഭിക്കുന്നത്. അരിയും പാലും പഞ്ചസാരയും പാലും മാത്രം കൂട്ടിയുണ്ടാക്കുന്ന ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ സാധിക്കില്ല. ധാരാളം വെള്ളം ചേർത്താണ് ഈ പായസം തയ്യാറാക്കുന്നത്.
PC:Vinayaraj