ജന്മ നക്ഷത്രങ്ങളുടെ ക്ഷേത്രങ്ങൾ ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും ഒരുപാട് ഗുണഫലങ്ങൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. നക്ഷത്രങ്ങളുടെ അനുഗ്രഹങ്ങൾ വർധിക്കുന്നതിനും ദോഷഫലങ്ങൾ നീക്കുന്നതിനും അതാത് ക്ഷേത്രങ്ങളുടെ ദർശനങ്ങൾക്ക് സാധിക്കും. ഇതാ ഉത്രം നക്ഷത്രക്കാർ കേരളത്തില്‍ ദർശനം നടത്തേണ്ട ക്ഷേത്രം പരിചയപ്പെടാം...
ഉത്രം നക്ഷത്രം
ഏതൊരാളോടും കരുതലോടെ പെരുമാറുമെങ്കിലും ക്ഷമയുടെ കാര്യത്തിൽ ഇവരെ വിശ്വസിക്കുവാനാകില്ല. പെട്ടന്നു ദേഷ്യപ്പെടുന്ന ഇവർ അത്രയും പെട്ടന്നു തന്നെ ശാന്തമാകും.
ഉത്രം നക്ഷത്രത്തിൽ ജനിച്ചവർ പോയിരിക്കേണ്ട ക്ഷേത്രം
ക്ഷേത്രമാണ്. ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ഒരുപാട് പ്രാധാന്യം പണ്ടുമുതലേ കല്പിച്ചു പോരുന്നു. കേരളത്തിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നായാണ് ഇതിനെ ചരിത്രം വിശേഷിപ്പിക്കുന്നത്.
കണ്ടിയൂർ മഹാദേവ ക്ഷേത്രം
കണ്ടതിൽ നല്ല ഊര്!
മറ്റൊരു കഥയും ഇവിടെ പ്രചാരത്തിലുണ്ട്. ശിവനോട് കള്ളം പറഞ്ഞ് ശിക്ഷയേറ്റു വാങ്ങിയ ബ്രഹ്മാവിന്റെ കഥയറിയില്ലേ? തന്നോട് കളവ് പറഞ്ഞ കുറ്റത്തിന് ബ്രഹ്മദേവന്റെ ഒരു തല ശിവൻ മുറിച്ചെടുത്തു. ഈ സംഭവം നടന്നത് ഈ ക്ഷേത്രസ്ഥലത്തിനടത്തുവെച്ചാണത്രെ. അങ്ങനെ ശ്രീകണ്ഠനായ ശിവനോട് ബന്ധപ്പെട്ട ഒരു സംഭവം നടന്ന ഇവിടെ ശ്രീകണ്ഠിയൂർ ആവുകയും അത് പിന്നീട് കണ്ടിയൂരെന്ന് വിളിക്കപ്പെടുകയും ചെയ്തു.
കിരാതമൂർത്തിയായ ശിവൻ
ശിവനെ കിരാതമൂർത്തി ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായും ഇത് അറിയപ്പെടുന്നു. മുകളിൽ പരാമർശിച്ച വിശ്വാസങ്ങൾക്കു പുറമേ പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമണിതെന്നും വിശ്വസിക്കപ്പെടുന്നു. കണ്ടിയൂരപ്പൻ മൂന്ന് ഭാവങ്ങളിലാണ് വിശ്വാസികളെ അനുഗ്രഹിക്കുന്നത്. പ്രഭാതത്തിൽ ദക്ഷിണാമൂര്‍ത്തിയായും ഉച്ചയ്ക്ക് ഉമാമഹേശ്വരനായും വൈകുന്നേരം കിരാത മൂര്‍ത്തിയായും ആരാധിക്കപ്പെടുന്നു. ഓരോ നേരത്തെ ഭാവത്തിനനുസരിച്ച് ദർശനഫലത്തിൽ വ്യത്യാസം വരാം. ദക്ഷിണാമൂർത്തി വിദ്യാപ്രദായകനാണ്. ഉമാമഹേശ്വരൻ ദാമ്പത്യത്തെ അനുഗ്രഹിക്കുകയും കിരാത മൂര്‍ത്തി ശത്രുക്കളിൽ നിന്നു രക്ഷ നല്കുകയും ചെയ്യുന്നു. ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലിനും ചില പ്രത്യേകതകളുണ്ട്. രണ്ടുനിലയുള്ള ശ്രീകോവിലിന്റെ താഴത്തെ നില വർത്തുളാകൃതിയിലും മുകളിലത്തെ നില ചതുരാകൃതിയിലുമാണ് പൂർത്തിയാക്കിയിട്ടുള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതാ പ്രതിഷ്ഠകൾ



Click it and Unblock the Notifications












