Search
  • Follow NativePlanet
Share
» »ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനം, പൂരാടം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനം, പൂരാടം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

ഇതാ പൂരാടം നക്ഷത്രക്കാർ ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രം ഏതാണെന്നു നോക്കാം

ഓരോ ക്ഷേത്രങ്ങളും വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ആശ്വാസം നല്കുന്ന ഇടങ്ങളാണ്. തങ്ങളുടെ വിഷമങ്ങളും ആവലാതികളും പറയുവാനും അനുഗ്രഹങ്ങൾ സ്വീകരിക്കുവാനും ആളുകൾ ഇവിടെ വരുന്നു. ക്ഷേത്രദർശനങ്ങളിൽ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് ഇടയ്ക്കെപ്പോഴെങ്കിലും തങ്ങളുടെ ജന്മ നക്ഷത്രത്തിന്റെ ക്ഷേത്രങ്ങളിൽ പോവുക എന്നതാണ്. ഇതാ പൂരാടം നക്ഷത്രക്കാർ ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രം ഏതാണെന്നു നോക്കാം

പൂരാടം

പൂരാടം

ജ്യോതിഷത്തിലെ 20-ാം നക്ഷത്രമാണ് പൂരാടം. ആത്മവിശ്വാസത്തിന്‍റെ കൂടാരം എന്നു പറയുവാൻ സാധിക്കുന്ന നക്ഷത്രക്കാരാണ് പൂരാടം. ചെയ്യുന്ന ഓരോ കാര്യത്തിലും ആത്മവിശ്വാസമുള്ള ഇവരെ തീരുമാനങ്ങളിൽ നിന്നു പിന്തിരിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ വളരെ വേഗത്തിൽ എടുക്കുന്നുവെന്നുള്ളതും അതിനെപ്പറ്റി മാറ്റിച്ചിന്തിക്കുവാൻ തയ്യാറാകില്ല എന്നതുമാണ് ഈ നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതയായി പറയുന്നത്. തീരുമാനം ശരിയായിരിക്കുമോ എന്നു പോലും ചിന്തിക്കാതെ മുന്നോട്ടുപോകുമത്രെ. അതേ സമയം ക്ഷമയും ഇവരുടെ പ്രത്യേകതയാണെന്ന് പറയാതെ വയ്യ. തങ്ങളുടെ ഊഴത്തിനും സമയത്തിനുമായി ക്ഷമയോടെ കാത്തിരിക്കും. എത്ര തടസ്സങ്ങൾ നേരിട്ടാലും അതിനെ മറികടന്നു പോകുവാൻ ഇവർക്ക് സാധിക്കും. നീണ്ടകാല സുഹൃത്തുക്കൾ ഇവർക്കുണ്ട്.

പൂരാടം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

പൂരാടം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീ കൂറുംബ ഭഗവതി ക്ഷേത്രമാണ് പൂരാം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യ കാളി ക്ഷേത്രമായ, മറ്റു കാളി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനമായ കൊടുങ്ങല്ലൂർ ക്ഷേത്രം ഒരുപാട് പ്രത്യേകതകളാലും ഐതിഹ്യങ്ങളാലും സമ്പന്നമാണ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും ആവാഹിച്ച ഭഗവതിയെയാണ് കേരളത്തിലെ മറ്റു ഭഗവതി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.

PC:Aruna

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം

ആദിപരാശക്തിയെ കാളീരൂപത്തിൽ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രമാണ് കൊടുങ്ങല്ലൂർ ക്ഷേത്രം. ശക്തിയെ ആരാധിക്കുന്നവരുടെ പ്രധാന ആരാധനാ സ്ഥാനങ്ങളിലൊന്നായ ഇവിടെ പ്രധാന പ്രതിഷ്ഠ ശ്രീചക്ര രൂപത്തിലാണ്. പല വിശ്വാസങ്ങളും ഇതിന്റെ ഉത്ഭവത്തെപ്പറ്റി നിലനിൽക്കുന്നുണ്ടെങ്കിലും കലിപൂണ്ട് വന്ന കണ്ണകിയുടെ കഥയാണ് ഏറ്റവും പ്രചാരത്തിലുള്ളത്. തന്‍റെ ഭർത്താവിനെ തെറ്റിദ്ധാരണയുടെ പേരിൽ വധിച്ചതിനെത്തുടർന്ന് കോപത്തോടെ ഇവിടെയെത്തിയ കണ്ണകി ഇവിടെവെച്ച് പരാശക്തിയുമായി ലയിച്ചു എന്നാണ് വിശ്വാസം.

PC:Auna

ത്രിപുര സുന്ദരി

ത്രിപുര സുന്ദരി

ശക്തികൂടുതലുള്ള പരാശക്തിയെ നേരിട്ട് ആരാധിക്കുവാൻ സാധിക്കില്ലത്രെ. അതിനാൽ ഇത് രഹസ്യ അറയില്‍ കറുത്ത തുടണിയാൽ മൂടിയിരിക്കുകയാണ്. ഇതിന്‍റെ പ്രതിബിംബം വടക്കേ നടയിൽ കാണുവാൻ സാധിക്കും. ഈ പ്രതിബിംബത്തെയാണ് ഇവിടെ ആരാധിക്കുന്നത്. എന്നാൽ നിത്യപൂജകൾ നടത്തുന്നത് ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ത്രിപുരസുന്ദരിയിലാണ്. ഇവിടെ പരശുരാമന്‍ സൃഷ്ടിച്ച മഹാമേരുചക്രവും കറുത്ത തുണിയാൽ മൂടപ്പെട്ട് ആണുള്ളത്.

PC:Challiyan

രൗദ്രഭാവത്തിലെ ഭദ്ര

രൗദ്രഭാവത്തിലെ ഭദ്ര

കൊടുങ്ങല്ലൂരമ്മ എന്നറിയപ്പെടുന്ന ഇവിടുത്തെ ദേവി അവരുടെ രൗദ്രഭാവത്തിന് പ്രസിദ്ധമാണ്. കൊടുങ്ങല്ലൂരമ്മയെക്കുറിച്ചുള്ള സ്തുതികളിലും ചരിത്രത്തിലും വാമൊഴികളിലുമെല്ലാം ഇത് വ്യക്തമായി പരാമർശിക്കുന്നു. ദാരികനെ വധിച്ച ശേഷം അത്യഗ്രമായി കോപംപൂണ്ടു നിൽക്കുന്ന രൂപമാണ് കൊടുങ്ങല്ലൂരമ്മയുടേത്. ഇതേ രൗദ്രത ഇവിടുത്തെ ആഘോഷങ്ങളിലും കാണാം. ഭക്തിയുടെ രൗദ്രഭാവം എന്നാണ പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി അറിയപ്പെടുന്നത്. കുംഭത്തിലെ ഭരണിയിൽ തുടങ്ങി മീനത്തിലെ ഭരണി വരെ ഒരുമാസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ കൊടുങ്ങല്ലൂര്‍ ഭരണി.

PC:Challiyan

 അഞ്ച് ശ്രീചക്രങ്ങൾ

അഞ്ച് ശ്രീചക്രങ്ങൾ

കൊടുങ്ങല്ലൂർ ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ വിട്ടുപോകരുതാത്ത ഒരു കാര്യം ഇവിടുത്തെ ശ്രീ ചക്രങ്ങൾ ആണ്. ശങ്കരാചാര്യർ സ്ഥാപിച്ച അഞ്ച് ശ്രീ ചക്രങ്ങൾ ആണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന്‍റെ ശക്തിയെന്നാണ് വിശ്വാസം. ഇത് ശ്രീകോവിലിന്റെ കിഴക്ക് വശത്ത് പൊന്നൂഞ്ഞാലിലായാണ് ഉള്ളത്. ഇതിൽ നിന്നും എല്ലാ ദിവസവും ഇചൈതന്യം വിഗ്രഹത്തിലേക്ക് ആവാഹിച്ച് പൂജ നടത്തുന്ന രീതിയാണ് പിന്തുടർന്നു പോരുന്നത്.

PC:Aruna

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+