Search
  • Follow NativePlanet
Share
» »മകം നക്ഷത്രക്കാർക്ക് ഈ ക്ഷേത്രം! നാളികേരമുടച്ച് ഗണപതിയോട് പ്രാർത്ഥിക്കാം

മകം നക്ഷത്രക്കാർക്ക് ഈ ക്ഷേത്രം! നാളികേരമുടച്ച് ഗണപതിയോട് പ്രാർത്ഥിക്കാം

വലതുകാൽ മടക്കി, വലത്തേയ്ക്ക് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്ക്കുന്ന രീതിയിലാണ് ഇവിടുത്തെ ഗണപതിയുടെ പ്രതിഷ്ഠയുള്ളത്.

ഓരോ വ്യക്തിയെയും സംബന്ധിച്ചെടുത്തോളം ക്ഷേത്രദർശനത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒരു ദിവസം നല്ല രീതിയില്‍ തുടങ്ങുന്നതു മുതൽ ദോഷഫലങ്ങളെ മാറ്റുവാൻ വരെ ക്ഷേത്രങ്ങൾ സഹായിക്കുന്നു. അത്രത്തോളം ചന്നെ പ്രാധാന്യം അവരുടെ ജന്മനക്ഷത്രങ്ങൾ അനുസരിച്ചുള്ള ക്ഷേത്രദർശനത്തിനുമുണ്ട്. ഇതാ മകം നക്ഷത്രത്തിൽ പിറന്നവർ പോയിരിക്കേണ്ട ക്ഷേത്രം ഏതാണെന്നു നോക്കാം

മകം

മകം

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പത്താമത്തെ നക്ഷത്രമാണ് മകം. പുരുഷ നക്ഷത്രമാണെങ്കിലും സ്ത്രീകൾക്ക് വളരെ ഉത്തമമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ പെരുമാറുന്നവരാണ് മകം രാശിക്കാർ. എന്നാൽ പെട്ടന്നു ദേഷ്യപ്പെടുന്ന ഇവർ ക്ക് ആളുകളോട് എങ്ങനെ പെരുമാറണമെന്നും കാര്യങ്ങളെ എങ്ങനെ നയപരമായി കൈകാര്യം ചെയ്യണമെന്നും അറിയാം. ഒരാളുടെ കീഴിൽ ജോലി ചെയ്യുക എന്നത് ഇവരെ സംബന്ധിച്ചെടുത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സാമൂഹികമായി ബന്ധങ്ങൾ ഉണ്ടാക്കുന്നതിലും അത് നിലനിർത്തുന്നതിലും ഇവർക്ക് പ്രത്യേക കഴിവുണ്ട്.
ജീവിതവിജയവും സാമ്പത്തികവും ഭാഗ്യങ്ങളും തേടിയെത്തുന്ന നക്ഷത്രം കൂടിയാണിത്.

മകം നക്ഷത്രവും ക്ഷേത്രവും

മകം നക്ഷത്രവും ക്ഷേത്രവും

മകം നക്ഷത്രത്തിൽ പിറന്നവർക്ക് പോകുവാൻ സാധിക്കുന്ന കുറേ ക്ഷേത്രങ്ങളുണ്ട്. ചോറ്റാനിക്കരയിലെ മകം തൊഴൽ സവിശേഷമായ ഒന്നാണ്. കുംഭമാസത്തിലെ മകം നക്ഷത്രദിവസം മകം തൊഴൽ ദിവസം വിശ്വാസികൾക്ക് ഇവിടേക്ക് വരാം.
തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രമാണ് മറ്റൊന്ന്. നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നാണുള്ളത്.

പഴവങ്ങാടി ഗണപതി ക്ഷേത്രം

പഴവങ്ങാടി ഗണപതി ക്ഷേത്രം

കേരളത്തിലെ പേരുകേട്ട ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുന്ന ഇവിടം തിരുവനന്തപുരം സന്ദര്‍ശനങ്ങളിൽ ആളുകൾ ഒഴിവാക്കാത്ത സ്ഥലം കൂടിയാണ്. നേരത്തെ തമിഴ്ശൈലിയിലുള്ള നിർമ്മാണമായിരുന്നു ക്ഷേത്രത്തിനെങ്കിൽ പിന്നീട് പുതുക്കിപ്പണിതപ്പോൾ പൂർണ്ണമായും കേരളീയ വാസ്തുവിദ്യയിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ബാലഗണപതി

ബാലഗണപതി

ഗണപതിയെ ബാലഗണപതി സങ്കല്പത്തിലാണ് ഇവിടെ ആരാധിക്കുന്നത്. വലതുകാൽ മടക്കി, വലത്തേയ്ക്ക് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്ക്കുന്ന രീതിയിലാണ് ഇവിടുത്തെ ഗണപതിയുടെ പ്രതിഷ്ഠയുള്ളത്. നാലു കൈകളിലായി മഴു, കയർ മോദകം എന്നിവയും വലതുകൈയിൽ അഭയമുദ്രായും കാണാം. ചതുർബാഹു രൂപത്തിൽ ഏകദേശം മൂന്നടി ഉയരം ഈ വിഗ്രഹത്തിനുണ്ട്.

സൈന്യം നോക്കിനടത്തുന്ന ക്ഷേത്രം

സൈന്യം നോക്കിനടത്തുന്ന ക്ഷേത്രം

ഇന്ത്യയിൽ മറ്റൊരു ക്ഷേത്രത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത ചില പ്രത്യേകതകള് പഴവങ്ങാടി ക്ഷേത്രത്തിനുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ഒരു വിഭാഗമാണ് ക്ഷേത്രം നോക്കി നടത്തുന്നത്. തിരുവിതാംകൂർ കരസേന രൂപീകൃതമായ സമയത്ത് അതിലെ അംഗങ്ങളിലൊരാൾക്ക് പത്മനാഭപുരത്തെ പുഴയില്‍ നിന്നും ഒരു വിഗ്രഹം കിട്ടുകയുണ്ടായി. അത് അവിടെ ഉപേക്ഷിക്കാതെ അയാൾ ആ വിഗ്രഹം എടുക്കുകയും അതിനെ പൂജിച്ചുപോരുകയം ചെയ്തു. കൂടെയുണ്ടായിരുന്നവരും ഈ ഗണപതി വിഗ്രഹത്തെ തങ്ങളുടെ പരദേവതയായി ആരാധിച്ചുപോന്നു. പിന്നീട് കരസേനാ ആസ്ഥാനം തിരുവനന്തപുത്ത് ആയപ്പോൾ അവർ ഗണപതിയെ ഒപ്പം കൊണ്ടുവന്നു. തുടർന്ന് ഇവിടെ പഴവങ്ങാടിയിൽ ഒരു ക്ഷേത്രം പണിയുകയും ആരാധന നടത്തിപ്പോരുകയും ചെയ്തു. തിരുവിതാംകൂർ സൈന്യം മദ്രാസ് റെജിമെന്റ് ഏറ്റെടുത്തപ്പോൾ ക്ഷേത്രം അവരുടെ അധികാരത്തിനു കീഴിലാണുള്ളത്.

വിനായക ചതുർത്ഥി

വിനായക ചതുർത്ഥി

പഴവങ്ങാടിയിലെ ഏറ്റവം വലിയ ആഘോഷം ഇവിടുത്തെ വിനായക ചതുർത്ഥിയാണ്. മദ്രാസ് റെജിമന്റുകാരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെ അലങ്കാരങ്ങൾ നടത്തുന്ന്. ഗണപതിയുടെ നഗരപ്രദക്ഷിണം, പദ്മനാഭസ്വാമിക്ഷേത്രത്തിന് മുന്നിലൂടെയുള്ള എഴുന്നള്ളത്ത് തുടങ്ങി നിരവധി കാര്യങ്ങളാണ് ഈ ദിവസം നടക്കുന്നത്. ഒരുപാടാളുകൾ ഇത് കാണുവാനായി മാത്രം ഇവിടേക്ക് വരുന്നു. അഷ്ടദ്രവ്യമഹാഗണപതിഹോമം ഈ ദിവസത്തെ പ്രധാന ചടങ്ങാണ്.

നാളികേരം ഉടയ്ക്കൽ

നാളികേരം ഉടയ്ക്കൽ

ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാട് ഗണപതിക്ക് നാളികേരം ഉടയ്ക്കുന്നതാണ്. ആളുകൾ വഴിപാടായും നാളികേരം ഉടയ്ക്കാറുണ്ട്. പതിനായിരക്കണക്കിന് തേങ്ങകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേളം ഉടയ്ക്കുന്ന ക്ഷേത്രവും ഇത് തന്നെയാണ്.

PC: Official Site

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+