Search
  • Follow NativePlanet
Share
» »ശബരിമല ക്ഷേത്രം, അനിഴം നക്ഷത്രത്തിൽ ജനിച്ചവരുടെ ഭാഗ്യസ്ഥാനം, മനസ്സറിഞ്ഞു പ്രാർത്ഥിക്കാം

ശബരിമല ക്ഷേത്രം, അനിഴം നക്ഷത്രത്തിൽ ജനിച്ചവരുടെ ഭാഗ്യസ്ഥാനം, മനസ്സറിഞ്ഞു പ്രാർത്ഥിക്കാം

ഇതാ അനിഴം നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശനം നടത്തേണ്ട ക്ഷേത്രം ഏതാണ് എന്നു നോക്കാം...

ഭാരതീയ വിശ്വാസങ്ങളും ജ്യോതിശാസ്ത്രവും അനുസരിച്ച് ജന്മനക്ഷത്ര ക്ഷേത്രങ്ങൾക്ക് ജീവിതത്തിൽ സുപ്രധാനമായ ഒരു സ്ഥാനം ഉണ്ട്. നക്ഷത്രങ്ങൾക്കായി പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങളിലെ ദർശനം ഒരുപാട് നല്ലതാണത്രെ. ഇതാ അനിഴം നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശനം നടത്തേണ്ട ക്ഷേത്രം ഏതാണ് എന്നു നോക്കാം...

 അനിഴം

അനിഴം

ജ്യോതിഷത്തിലെ പതിനേഴാമത്തെ നക്ഷത്രമാണ് അനിഴം. വിശാഖം നക്ഷത്രത്തിനു ശേഷമാണ് അനിഴം വരുന്നത്. ഈശ്വര വിശ്വാസം മറ്റു നക്ഷത്രങ്ങളിൽ ജനിച്ചവരേക്കാൾ അല്പം അധികമായി കാണപ്പെടുന്നവരാണ് അനിഴം നക്ഷത്രത്തിൽ ജനിച്ചവർ. അതുകൊണ്ടുതന്നെ ഈ വിശ്വാസം ജീവിതത്തിലുടനീളം നിങ്ങളെ സഹായിക്കുന്നുവെന്നാണ് വിശ്വാസം. ഏതു കഠിനമായ അവസ്ഥയിലും പതറാതെ മുന്നോട്ടുപോകുവാൻ ഈ വിശ്വാസം നിങ്ങളെ സഹായിക്കുന്നു.. മാത്രമല്ല, ഒട്ടേറെ മത്സരങ്ങളിലൂടെ നിങ്ങൾക്ക് കടന്നുപോകേണ്ടി വരുന്നതിനാൽ ജീവിതം നിങ്ങളെ ഒട്ടേറെ കാര്യങ്ങള്‌ പഠിപ്പിക്കും. ജീവിതത്തിൽ എല്ലായ്പ്പോഴും സഹജീവികളോട് കാരുണ്യം കാണിക്കുവാൻ ഈ നക്ഷത്രക്കാർ ശ്രദ്ധിക്കും.
തീരുമാനങ്ങൾ സ്വയം എടുക്കുവാനും അതിനനുസരിച്ച് പ്രവർത്തിക്കുവാനും വിജയം നേടുവാനും ഇവർക്ക് കഴിയും സ്വന്തം നാട്ടിൽ നിൽക്കുന്നതിനേക്കാൾ സാമ്പത്തിക ലാഭം ഇവർക്ക് വിദേശത്ത് നിന്നാണ് ലഭിക്കുക. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കുന്നവരാണ് അനിഴം നക്ഷത്രത്തിൽ ജനിച്ചവർ,

അനിഴം നക്ഷത്രത്തിൽ ജനിച്ചവർ പോകേണ്ട ക്ഷേത്രം

അനിഴം നക്ഷത്രത്തിൽ ജനിച്ചവർ പോകേണ്ട ക്ഷേത്രം

വിശ്വാസമനുസരിച്ച് അനിഴം നക്ഷത്രത്തിൽ ജനിച്ചവർ പോകേണ്ട ക്ഷേത്രം എന്നത് ശബരിമല ശാസ്താ ക്ഷേത്രമാണ്. ഇവിടെ നിലനിൽക്കുന്ന വിശ്വാസങ്ങൾ അനുസരിച്ച് എല്ലാവർക്കും സന്ദർശിക്കുക എളുപ്പമല്ല. പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിനു വിശ്വാസങ്ങളിൽ ചില എതിർപ്പുകളുണ്ട്. അതുകൊണ്ടുതന്നെ ജന്മ നക്ഷത്ര ക്ഷേത്രദർശനത്തിനായി മറ്റു ശാസ്താ ക്ഷേത്രങ്ങൾ സന്ദർശിക്കാം

ശബരിമല ശാസ്താ ക്ഷേത്രം

ശബരിമല ശാസ്താ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രവും തീർത്ഥാടന സ്ഥാനവുമാണ് പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശബരിമല ശാസ്താ ക്ഷേത്രം. ലോകത്ത് ഏറ്റവും അധികം തീർത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ഹരിഹര പുത്രനായ അയ്യപ്പനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തൊട്ടടുത്തു തന്നെയായി മാളികപ്പുറത്തമ്മ എന്ന പേരിൽ ഭഗവതിയുടെ സങ്കല്പത്തെയും ഇവിടെ ആരാധിക്കുന്നു.

മലകൾക്കു നടുവിൽ

മലകൾക്കു നടുവിൽ

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1,574 അടി ഉയരത്തിലാണ് ഈ ക്ഷേത്രമുള്ളത്. ഈ പതിനെട്ടു മലകളെ പ്രതിനിധീകരിക്കുന്ന 18 പടികൾക്കു മുകളിലായാണ് ശബരിമല ക്ഷേത്രമുള്ളത്. വർഷത്തിൽ തിരഞ്ഞെടുത്ത സമയങ്ങളിൽ മാത്രമേ ശബരിമലയിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അല്ലാത്ത സമയത്ത് നട അടച്ചിടും. നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള അയ്യപ്പനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

മാളികപ്പുറത്തമ്മ

മാളികപ്പുറത്തമ്മ

ശബരിമലയെക്കുറിച്ച് പറയുമ്പോൾ തീർച്ചയായും പരാമർശിക്കേണ്ട ഒന്നാണ് മാളികപ്പുറം ക്ഷേത്രവും മാളികപ്പുറത്തമ്മയും. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉപപ്രതിഷ്ഠയാണ് മാളികപ്പുറത്തമ്മ. രണ്ടു നിലയുള്ള മാളികയുടെ പുറത്ത് വസിക്കുന്ന ദേവിയായതിനാലാണ് മാളികപ്പുറത്തമ്മ എന്ന പേരുവന്നതെന്നാണ് വിശ്വാസം. മഹിഷിക്ക് മോക്ഷം കിട്ടിയപ്പോൾ അവതരിച്ച ദേവിയാണെന്നും അതല്ല, മധുര മീനാക്ഷിയാണ് മാളികപ്പുറത്തമ്മയെന്നും പല വിശ്വാസങ്ങൾ മാളികപ്പുറത്തമ്മയെ സംബന്ധിച്ചുണ്ട്.

മകരവിളക്ക്

മകരവിളക്ക്


ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ മകരവിളക്ക്.ശബരിമല ശാസ്താവിന് സമർപ്പിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ ദീപാരാധനയാണിത്. അതേസമയം പൊന്നമ്പല മലയുടെ മുകളിലുള്ള വനക്ഷേത്രത്തിൽ നടക്കുന്ന ദീപാരാധനയാണ് മകരജ്യോതി.

ശബരിമല ദർശനത്തിന്

ശബരിമല ദർശനത്തിന്

നേരത്തെ സൂചിപ്പിച്ചതുപോലെ എല്ലായ്പ്പോഴും ഇവിടെ സന്ദർശനം നടത്തുവാൻ സാധിക്കില്ല. മണ്ഡലകാലം എന്നറിയപ്പെടുന്ന 51 ദിവസങ്ങളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന സമയം. ഇത് കൂടാതെ വർഷത്തിലെ എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ അഞ്ച് ദിവസങ്ങളിലും ക്ഷേത്രത്തിൽ വിശ്വാസികൾക്ക് ദർശനം നടത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+