Search
  • Follow NativePlanet
Share
» »നമ്മുടെ മന്ത്രിമാര്‍ ഏതുനാട്ടുകാരണെന്ന് അറിയേണ്ടേ?

നമ്മുടെ മന്ത്രിമാര്‍ ഏതുനാട്ടുകാരണെന്ന് അറിയേണ്ടേ?

By Maneesh

ചെന്നിത്തല എന്ന സ്ഥലപ്പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഒരു മന്ത്രിയുടെ മുഖമാണ് വരുന്നത്, ആഭ്യന്തര മന്ത്രി രമേശ് ചെന്നി‌ത്തല. ഇത് പോലെ തന്നെ തങ്ങള്‍ ജനിച്ച ദേശത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പം ചേര്‍ത്ത് ജന്മനാടിനേയും പ്രശസ്തമാക്കിയവര്‍ നിരവധിയാണ്.

എന്നാല്‍ ചില രാഷ്ട്രിയക്കാരുടെ ജന്മസ്ഥലം ഏ‌താണെന്ന് ആര്‍ക്കും അറിയില്ല. കേരളത്തിലെ മ‌ന്ത്രിമാരുടെ ജന്മസ്ഥലങ്ങ‌ള്‍ പ‌രിചയപ്പെടാം.

01. കുമരകത്ത് ജനിച്ച ഉമ്മന്‍‌ചാണ്ടി

01. കുമരകത്ത് ജനിച്ച ഉമ്മന്‍‌ചാണ്ടി

ഉമ്മന്‍ ചാണ്ടി എന്ന പേരിനോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലപ്പേരാണ് പുതു‌പ്പള്ളി. കേ‌രള‌ത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മ‌‌‌‌ന്‍ ചാണ്ടിയുടെ താമസ സ്ഥലമാണ് പുതുപ്പള്ളി. പുതുപ്പള്ളി നിയോജക മണ്ഡ‌ലമാണ് ഉമ്മ‌‌‌ന്‍ ചാണ്ടിയുടെ ഭാഗ്യമണ്ഡലം. അതുകൊണ്ട് തന്നെ ഉമ്മ‌ന്‍ ചാണ്ടി ജനിച്ചത് പുതുപ്പള്ളി ആണെന്ന് കരുതുന്ന പ‌ലരും ഉണ്ട്. കോട്ടയം ജില്ലയിലെ തന്നെ കുമരകത്താണ് ഉമ്മ‌ന്‍ ചാണ്ടി ജനിച്ചത്. കുമരകത്തേക്കുറിച്ച് വായിക്കാം

Photo Courtesy: Sivavkm

Photo Courtesy: Sulfis

02. ചെന്നിത്തലക്കാരന്‍ രമേ‌ഷ്

02. ചെന്നിത്തലക്കാരന്‍ രമേ‌ഷ്

ചെന്നിത്തല എന്ന സ്ഥലപ്പേര് സുപരിചിതമായിരിക്കും. നമ്മുടെ ആഭ്യന്ത‌ര മന്ത്രി രമേഷ് ചെന്നിത്തലയുടെ ജന്മനാടാണ് ചെന്നിത്തല. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്ക് സമീപത്തയാണ് ചെന്നിത്തല സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Kannanshanmugam,shanmugamstudio,Kollam

ചെന്നിത്തലയേക്കുറിച്ച്

ചെന്നിത്തലയേക്കുറിച്ച്

മാവേലിക്കരയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയായാണ് ചെന്നിത്തല എന്ന ടൗണ്‍ സ്ഥിതി ചെയ്യുന്നത്. കഥകളിക്ക് പ്രാധാന്യമുള്ള ചെന്നിത്തലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് ഇവിടുത്തെ ആരാധനാലയങ്ങളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെന്നിത്തല ശ്രീ മഹാദേവ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രം.
Photo Courtesy: Anuvasudevan

03. പാലയിലെ മാണി

03. പാലയിലെ മാണി

പാല എന്ന സ്ഥല‌ നാമം കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ധനകാര്യമന്ത്രി കെ എം മാണിയെ ആണ് ഓര്‍ക്കുന്നത്. കോട്ടയം ജില്ലയിലെ പാലയിലെ മരങ്ങാട്ടുപള്ളി എന്ന സ്ഥലത്താണ് കെ എം മാണി ജനിച്ചത്.
Photo Courtesy: Praveenp

പാലായേക്കുറിച്ച്

പാലായേക്കുറിച്ച്

കോട്ടയം നഗരത്തില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയായി മീനച്ചിലാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഒരു മുന്‍സി‌പ്പാല്‍ നഗരമാണ് പാല. അല്‍ഫോന്‍സമ്മയുടെ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനം പാലയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. മീനച്ചില്‍ ആറും രുചികരമായ വിഭവങ്ങളു‌മാണ് പാലയിലെ ആകര്‍ഷണങ്ങള്‍
Photo Courtesy: Princebpaul0484

04. കോട്ടയത്തെ തിരുവഞ്ചൂര്‍

04. കോട്ടയത്തെ തിരുവഞ്ചൂര്‍

തിരുവഞ്ചൂര്‍ എന്ന സ്ഥലപ്പേര് കേള്‍ക്കുമ്പോള്‍ തന്നെ ‌മന്ത്രിയേ പിടികിട്ടിയിരിക്കും. കോട്ടയത്തെ തിരുവഞ്ചൂരിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ജനനം. കോട്ടയം നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയായാണ് തിരുവഞ്ചൂര്‍ സ്ഥിതി ചെയ്യുന്നത്. കോട്ടയത്തേക്കുറിച്ച് വിശദമായി വായിക്കാം

05. മലപ്പുറത്തെ കുഞ്ഞാലിക്കുട്ടി

05. മലപ്പുറത്തെ കുഞ്ഞാലിക്കുട്ടി

മലപ്പുറം ജില്ലയിലെ ഊരകം എന്ന സ്ഥലത്താണ് നമ്മുടെ വ്യവസായ മന്ത്രിയായ പി കെ കുഞ്ഞാലിക്കുട്ടി ജനിച്ചത്. മലപ്പുറം ജില്ലയിലെ പാണക്കാടിന് സമീപമുള്ള ഒരു സ്ഥലമാണ് ഊരകം. മന്ത്രി എ പി അനില്‍കുമാറും മലപ്പുറത്താണ് ജനി‌ച്ചത്.
മലപ്പുറത്തേക്കുറിച്ച് വിശദമാ‌യി വായിക്കാം.

Photo Courtesy: Bluemangoa2z
06. അടൂരിലെ പ്രകാശം

06. അടൂരിലെ പ്രകാശം

റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ജ‌‌നിച്ചത് പത്തനംതിട്ട ജില്ലയിലെ അടൂരില്‍ ആണ്. ‌പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട ടൗണ്‍ ആണ് അടൂര്‍. അടൂരിലെ പാര്‍ത്ഥ സാരഥി ക്ഷേത്രം പ്രശസ്തമാണ്. അടൂരിനേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Sandeep Sukumar
07. പരപ്പനങ്ങാടിയിലെ വിദ്യാഭ്യാസ മന്ത്രി

07. പരപ്പനങ്ങാടിയിലെ വിദ്യാഭ്യാസ മന്ത്രി

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ ജനനം. തിരൂര‌ങ്ങാടി താലൂക്കിലെ ചെറിയ ഒരു ടൗണ്‍ ആണ് പരപ്പനങ്ങാടി.
Photo Courtesy: Syedklm

08. പിറവംകാരന്‍ അനൂപ്

08. പിറവംകാരന്‍ അനൂപ്

എറണാകുളം ജില്ലയിലെ മൂ‌വാറ്റുപു‌ഴ താലൂക്കിലെ പിറ‌വത്താണ് മന്ത്രി അനൂപ് ജേക്ക‌ബ് ജനിച്ചത്. പിറവത്തെ രാജാക്കന്മാരുടെ പള്ളി പ്രശസ്തമാണ്. കൂത്താട്ടുകുളമാണ് പിറവത്തിന് സ‌മീപത്തെ പ്രധാന ടൗണ്‍.
Photo Courtesy: Fotokannan

09. ആര്യാടന്റെ നി‌ലമ്പൂര്‍

09. ആര്യാടന്റെ നി‌ലമ്പൂര്‍

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ആണ് മന്ത്രി ആര്യാടന്‍ മുഹ‌മ്മദ് ജനിച്ചത്. നിലമ്പൂര്‍ നിയോജ മ‌ണ്ഡലത്തില്‍ നിന്ന് തന്നെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍. നിലമ്പൂരിനേക്കുറിച്ച് വിശദമായി വായിക്കാം.

Photo Courtesy: Vengolis
10. മഞ്ഞളാംകുഴി ഒരു സ്ഥലമാണ്

10. മഞ്ഞളാംകുഴി ഒരു സ്ഥലമാണ്

ലീഗിന്റെ അഞ്ചാംമന്ത്രി മഞ്ഞളാം‌കുഴി അലിയിലൂടെയാണ് മലപ്പുറം ജില്ലയിലെ മഞ്ഞളാംകുഴി എന്ന കൊച്ച് ഗ്രാമം പ്രശസ്തമായത്

11. പാനൂരിലെ മോഹനന്‍

11. പാനൂരിലെ മോഹനന്‍

കണ്ണൂര്‍ ജില്ലയിലെ പാനൂരിന് സമീപത്തുള്ള പുത്തൂരിലാണ് കൃഷി മന്ത്രി കെ പി മോഹനന്‍ ജനിച്ചത്. തലശ്ശേരിയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായാണ് പാനൂര്‍ സ്ഥിതി ചെയ്യുന്നത്.

12. കോഴിക്കോട്ടുകാരന്‍ മുനീര്‍

12. കോഴിക്കോട്ടുകാരന്‍ മുനീര്‍

കോഴിക്കോടാണ് മന്ത്രി എം കെ മുനീര്‍ ജനിച്ചത്. കോഴിക്കോടിനേക്കുറിച്ച് വിശദമാ‌യി വായിക്കാം

Photo Courtesy: Aroonkalandy
13. ഷിബു ബേബി ജോണ്‍, ചവറ

13. ഷിബു ബേബി ജോണ്‍, ചവറ

കൊല്ലം ജില്ലയിലെ ചവറയിലാണ് മന്ത്രി ഷിബു ബേബി ജോണ്‍ ജനിച്ചത്.
Photo Courtesy: Sumeshvell

14. അങ്കമാലിയിലെ മന്ത്രി

14. അങ്കമാലിയിലെ മന്ത്രി

എറണാകുളം ജില്ലയിലെ അങ്കമാലിയി‌ലാണ് മന്ത്രി കെ ബാബു ജനിച്ചത്. അങ്കമാലിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായാണ് കോടനാട് ആനപരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ranjithsiji

15. തൃശൂര്‍ക്കാരന്‍ ബാലകൃഷ്ണന്‍

15. തൃശൂര്‍ക്കാരന്‍ ബാലകൃഷ്ണന്‍

തൃശൂരിലാണ് മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ ജനനം. തൃശൂരിനേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Kjrajesh at English Wikipedia
16. വയനാട്ടില്‍ നിന്ന് ഒരു വനിത മന്ത്രി

16. വയനാട്ടില്‍ നിന്ന് ഒരു വനിത മന്ത്രി

കേരളത്തിലെ ഏക വനിത മന്ത്രിയായ പി കെ ജയലക്ഷ്മി ജനിച്ച‌ത് വയനാട് ജില്ലയിലെ വാലാട് എന്ന ഗ്രാമത്തിലാണ്. പഴശ്ശിരാജയുടെ പടയാളികളായിരുന്ന പാലോട്ട് തറവാട്ടില്‍ ആണ് മന്ത്രിയുടെ ജനനം. വയനാടിനേക്കുറി‌ച്ച് വിശദമായി വായിക്കാം.

Photo Courtesy: Ks.mini

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+