Search
  • Follow NativePlanet
Share
» »കൊച്ചിയിലെ ബോട്ട് യാത്രയേക്കുറിച്ച്

കൊച്ചിയിലെ ബോട്ട് യാത്രയേക്കുറിച്ച്

കൊച്ചിയിലെ പ്രശസ്തമായ മറൈൻഡ്രൈവിൽ നിന്നാണ് എല്ലാം ബോട്ടുകളും ‌പുറപ്പെടു‌ന്നത്

By Maneesh

കൊച്ചി കായലിലെ നിരവധി ദ്വീപുകൾ ചേർന്ന അതി സുന്ദര‌മായ സ്ഥലമാണ് കൊച്ചി. ബോട്ടുകളും ഫെറികളും ആണ് ഈ ദ്വീപുകൾ സന്ദർശി‌ക്കാനുള്ള പ്രധാന മാർഗം. കൊച്ചിയിലെ ബോട്ട് യാ‌ത്രയേക്കുറിച്ച്

  • മറൈൻ ഡ്രൈവിൽ

കൊച്ചിയിലെ പ്രശസ്തമായ മറൈൻഡ്രൈവിൽ നിന്നാണ് എല്ലാം ബോട്ടുകളും ‌പുറപ്പെടു‌ന്നത്. കൊച്ചിക്കാ‌യലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന മറൈൻ ഡ്രൈ‌‌വ് പ്രഭാത സവാരിക്കും സായാഹ്ന ‌സവാരിക്കും പ‌റ്റിയ സ്ഥലമാണ്.

കൊച്ചിയിലെ ബോട്ട് യാത്രയേക്കുറിച്ച്

Photo Courtesy: RanjithSiji

  • ബോട്ടുകൾ

സഞ്ചാരികളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് വ്യത്യസ്തമായ ബോട്ടുകൾ മറൈൻ ഡ്രവിൽ ഉണ്ട്. ജലഗതാഗത വകുപ്പിന്റെ ഫെറികളാണ് അവയിൽ ഏറ്റ‌വും ചെ‌ലവു കുറവ്. മറൈൻഡ്രവ്, വൈപ്പിൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ ഫെറിയിൽ യാത്ര ചെയ്യാം.

  • ഫൈബർഗ്ലാസ് ബോട്ട്

സന്ദർശകർക്ക് ഫൈബർഗ്ലാസ് ബോട്ട് വാടകയ്ക്ക് എടുക്കാം. കൊച്ചി ഹാർബർ, ഷിപ്പ്‌യാർഡ്, ചൈനീസ് ഫിഷിംഗ് നെറ്റ് എ‌ന്നിവയിക്കെ ഈ ബോട്ടിൽ സന്ദർശിക്കാം. കേരള ഷി‌പ്പിംഗ് ആൻഡ് ഇൻലാൻഡ് നാവി‌ഗേഷൻ ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനമാണ് ഈ ബോട്ട് സർവീസ് ‌നടത്തുന്നത്.

കൊച്ചിയിലെ ബോട്ട് യാത്രയേക്കുറിച്ച്

Photo Courtesy: Balaji Ravichandran

  • മെർമെയ്ഡ്

മെർമെ‌യ്ഡ് എന്ന പേരിൽ സ്പീഡ് ബോട്ട് സർവീസും ഇവിടെ നടത്തുന്നുണ്ട്. 8 പേർക്ക് കയറാവുന്ന ഈ ബോട്ടി‌ന് ഒരു മണിക്കൂർ നേരത്തെ വാടക 1200 രൂപയാണ്. ഇതോടൊപ്പം മൂ‌ന്ന് പേർക്ക് കയറാവുന്ന ബോട്ടുകളുമുണ്ട് 450 രൂപയാണ് ഈ ബോട്ടിന്റെ വാടക. രാവിലെ ഒൻപത് മുതൽ വൈകുന്നേരം 6 മണിവരേയാണ് ഇവിടെ ബോട്ട് സർവീസ് നടത്തുന്നത്.

കൊച്ചിയിലെ ബോട്ട് യാത്രയേക്കുറിച്ച്

Photo Courtesy: rajeshodayanchal

  • സാഗരറാ‌ണി ക്രൂ‌യിസ് ബോട്ട്

കേരള ഷി‌പ്പിംഗ് ആൻഡ് ഇൻലാൻഡ് നാവി‌ഗേഷൻ ലിമിറ്റഡിന്റെ മേൽ‌നോട്ടത്തിൽ നടത്തപ്പെടുന്ന ആഢംബര ക്രൂയിസ് സർവീസ് ആ‌ണ് സാഗരറാ‌ണി ക്രൂ‌യിസ് ബോട്ട് സർവീസ്. മറൈൻ ഡ്രൈവിൽ നിന്നാണ് ഇതിന്റെ സർവീസ് ആരം‌ഭിക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതാണ് ഈ ബോട്ട് യാത്ര. ഒരാൾക്ക് 250 രൂപയാണ് ഈ ബോട്ടിലെ ടിക്കറ്റ് നിരക്ക്. രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും രണ്ട് ക്രൂയിസ് സർവീസുകളാണുള്ളത്.

കൊച്ചിയിലെ ബോട്ട് യാത്രയേക്കുറിച്ച്

Photo Courtesy: Aruna at Malayalam Wikipedia

  • മറൈൻ ഡ്രൈവിനേക്കുറിച്ച്

കൊച്ചി കായല്‍ കുറേ സ്ഥലം കരയോട് ചേര്‍ത്ത് രൂപപ്പെടുത്തിയെടുത്ത മറൈന്‍ ഡ്രൈവ് എന്ന പേരുതന്നെ മുംബൈ മറൈന്‍ ഡ്രൈവിനെ ഓര്‍മപ്പെടുത്തുന്നതാണ്. കൊച്ചി നഗരത്തിലെ തിരക്കുകള്‍ക്കിടയിലെ ആശ്വാസമാണ് മറൈന്‍ ഡ്രൈവ് എന്നുവേണമെങ്കില്‍ പറയാം. കായല്‍ക്കാറ്റേറ്റ് കായലോളങ്ങളുടെ സൗന്ദര്യവും സൂര്യാസ്തമയവും കണ്ട് മറൈന്‍ ഡ്രൈവിലൂടെയുള്ള സായാഹ്ന സവാരി മനോഹരമായ ഒരു അനുഭവമായിരിക്കും.

സഞ്ചാരികള്‍ക്കായി കായലിലൂടെ ബോട്ട് സര്‍വ്വീസുകളും ഉണ്ട്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുമായി കാത്തിരിക്കുന്ന ജി.സി.ഡി.എ ഷോപ്പിങ്ങ് കോംപ്ലക്‌സും രുചിയേറും വിഭവങ്ങളുമായി നിരവധി റെസ്റ്റോറന്റുകളും സമീപത്ത് പ്രശസ്തമായ എം ജി റോഡും മറൈന്‍ ഡ്രൈവില്‍ നിന്നും ഏറെ ദൂരത്തല്ല. മട്ടണ്‍ കറി കൂട്ടി കഴിക്കുന്ന ചിക്കന്‍ ബിരിയാണിക്ക് പ്രശസ്തമായ കായീസ് റെസ്റ്റോറന്റാണ് ഇവയില്‍ പ്രധാനമായ ഒന്ന്.

കൊച്ചിയേക്കുറിച്ച് വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+