വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നും സഞ്ചാരികലെ മോഹിപ്പിക്കുന്നവയാണ്. വശ്യമായ സൗന്ദര്യവും എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളും വ്യത്യസ്തങ്ങളായ സംസ്കാരവും ഭൂപ്രകൃതിയും കാലാവസ്ഥയും പോലെ ഇവിടേക്ക് എത്തിച്ചേരാൻ പ്രേരിപ്പക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്. എല്ലാം ഒത്തുചേരുന്ന ഒരു വടക്കു കിഴക്കൻ യാത്ര നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ അത് പൂർത്തീകരിക്കാനുള്ള സമയം ഇതാ എത്തിയിരിക്കുകയാണ്.
മൂന്നു മാസം നീണ്ടു നിൽക്കുന്ന ബ്രഹ്മപുത്ര കാർണിവൽ ആരംഭിച്ചതോടെ വരും വർഷത്തെ യാത്രയിൽ തീർച്ചയായും അസം ഉള്‍പ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ കൂടചേർക്കാം. ബ്രഹ്മപുത്ര നദിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഏറ്റവും മികച്ച ആഘോഷങ്ങളിലൊന്നായ ബ്രഹ്മപുത്ര കാർണിവൽ ഈ പ്രദേശത്തെ അറിയുന്നതിവും വൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനും മാത്രമല്ല, സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള അവസരം കൂടിയാണ്.

2025 മാർച്ച് 15 വരെ നീണ്ടു നിൽക്കുന്ന ബ്രഹ്മപുത്ര കാർണിവൽ അസമിനെയും ഇവിടുത്തെ വിനോദ സഞ്ചാര മേഖലയെയും മറ്റ് സീസണുകളില് കാണാൻ സാധിക്കാത്ത കുറേ കാഴ്ചകളെയും പരിചയപ്പെടുവാനുള്ല സമയമാണ്. അസമിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഈ കാര്‍ണിവലിൽ എന്തുകൊണ്ട് പങ്കെടുക്കണം എന്നു നോക്കാം.
സാഹസികരേ ഇതിലേ...
സാഹസിക സഞ്ചാരികൾക്ക് ബ്രഹ്മപുത്രയുടെ മറ്റൊരു മുഖം പരിചയപ്പെടാനുള്ള അവസരമാണ് ഈകാർണിവൽ. ആവേശവും അത്ഭുതവും ഒരുപോലെ നിറയ്ക്കുന്ന നിരവധി ആക്റ്റിവിറ്റികൾ കാർണിവലിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കയാക്കിങ്, ജെറ്റ് സ്കീയിങ്ങ്, റിവർ റാഫ്ടിങ്, എടിവി റൈഡ്, സ്പീഡ് ബോട്ട് റൈഡ് തുടങ്ങിയവ ഇവിടെ ആസ്വദിക്കാന്‍ സാധിക്കുന്ന കാര്യങ്ങളിൽ ചിലതു മാത്രമാണ്. നദിയുടെ സൗന്ദര്യം സാഹസിക ജലവിനോദങ്ങളിലൂടെ ആസ്വദിക്കാനുള്ള അവസരം കൂടിയാണിത്.
പരിചയപ്പെടാം സംസ്കാരം
അസമിന്‍റൈ വൈവിധ്യപൂർണ്ണമായ സംസ്കാരം ആസ്വദിക്കാനുള്ള എളുപ്പവഴികൂടിയാണ് ഈ കാർണിവൽ. പരമ്പരാഗത നൃത്തവും പാട്ടും ആഘോഷങ്ങളും ഈ നാടിന്‍റെ തനത് രുചികളും ഈ അവസരത്തിൽ ആസ്വദിക്കാം. ലൈവ് കൺസേർട്ടുകൾ, കരകൗശ വസ്തുക്കളുട പ്രദർശനങ്ങൾ, പാചകം തുടങ്ങിയ കാര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു വേദി കൂടിയാണിത്.
താമസം വേറെ ലെവൽ
നിങ്ങളുടെ അസം യാത്രയെ മൊത്തത്തിൽ മറ്റൊരു ലെവലിൽ എത്തിക്കുന്ന അനുഭവമാണ് ബ്രഹ്മപുത്ര കാർണിവൽ നല്കുക. ഇവിടെ ഒരുക്കിയ താമസസൗകര്യം അനുഭവിക്കേണ്ട ഒന്നാണ്. നിങ്ങളുടെ ബജറ്റും വേണ്ട സൗകര്യങ്ങളും അനുസരിച്ചാണ്. ഡീലക്സ് ടെന്‍റുകൾ, റോയൽ ടെന്‍റുകൾ, പ്രീമിയം ടെന്‍റുകൾ തുടങ്ങിയവയിൽ നിന്നും മികച്ചതൊന്ന് തിരഞ്ഞെടുക്കാം. ബ്രഹ്മപുത്രയുടെ സൗന്ദര്യം കൊതിതീരെ ആസ്വദിക്കാനും അതിന്‍റെ തീരത്ത് രാത്രി ചെലവഴിക്കുവാനും ഏറ്റവും ശാന്തമായി ഉറങ്ങുവാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.
ബ്രഹ്മപുത്ര കാർണിവൽ എത്തുവാൻ
അസമിലേക്കുള്ള യാത്രകളുടെ കേന്ദ്രം ഗുവാഹത്തിയാണ്. വിമാനത്തിന് വരുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് ക്യാബ് വിളിച്ചാൽ 22.5 കിമി സഞ്ചരിച്ചാൽ ബ്രഹ്മപുത്ര കാർണിവൽ നടക്കുന്ന സ്ഥലത്തെത്താം. ട്രെയിൻ യാത്രയാണ് ഏറ്റവും എളുപ്പം. ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് 2.4 കിലോമീറ്റർ ദൂരമാണ് കാർണിവലിലേക്കുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












