ചരിത്രങ്ങള്‍ വിശ്വസിക്കാമെങ്കില്‍, സംസ്‌കാരങ്ങള്‍ രൂപപ്പെട്ടത് നദീതടങ്ങളിലാണ്. നദികളില്‍ നിന്നുള്ള ജലലഭ്യത മനുഷ്യരെ കൃഷിചെയ്യാന്‍ പ്രേരിപ്പിച്ചെന്നും അങ്ങനെ മനുഷ്യര്‍ സമൂഹജീവിയായെന്നും അവിടെ ഒരു സംസ്‌കാരം രൂപപ്പെട്ടെന്നും നമ്മള്‍ പഠിച്ചതാണ്.

Photo Courtesy: Travelling Slacker
അതുകൊണ്ടായിരിക്കാം ഇന്ത്യയിലെ പലനഗരങ്ങളും സ്ഥിതി ചെയ്യുന്നത് നദീതീരങ്ങളിലാണ്. ഇത്തരത്തില്‍ നദീതീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ കാണാന്‍ ഏറ്റവും നല്ലവഴി നദീകളിലൂടെയുള്ള യാത്രയാണ്. റിവര്‍ ക്രൂയ്‌സ് എന്ന പേരില്‍ ഇന്ത്യയിലെ ചിലപ്രധാന നദികളിലൂടെ യാത്ര ചെയ്യാന്‍ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. ബ്രഹ്മപുത്ര നദിയിലൂടെയുള്ള യാത്രയാണ് അതില്‍ ഏറ്റവും പ്രശസ്തം
ബ്രഹ്മപുത്ര നദീയാത്ര
കടല്‍ പോലെ പടര്‍ന്ന് കിടക്കുന്ന ബ്രഹ്മപുത്ര നദിയുടെ വിരിമാറിലൂടെ ഒരു കപ്പല്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബ്രഹ്മപുത്ര റിവര്‍ ക്രൂയ്‌സ് നിങ്ങളുടെ ആഗ്രഹം സഫലമാക്കും. അസാം സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ഒരു അസുലഭ അനുഭവമാണ് ഇത്.
പ്രത്യേകതകള്‍
ഇന്ത്യയിലെ ഏറ്റവും വലിയ തുരുത്തായ മജുലി സന്ദര്‍ശിക്കാം
ജോര്‍ഹട്ടിലെ തേയിലത്തോട്ടങ്ങളൂടെ സൗന്ദര്യം ആസ്വദിക്കാം
മേല്‍ത്തരം അസമീസ് സില്‍ക്ക് വാങ്ങാന്‍ സൗള്‍കുച്ചില്‍ ഷോപ്പിംഗ് നടത്താം.

Photo Courtesy: Al Fuaduzzaman Sohan
മജൂലിയേക്കുറിച്ച്
ലോകത്തെ ഏറ്റവും വലിയ റിവര്‍ ഐലന്‍ഡ് എന്ന വിളിപ്പേരുണ്ട് മജുലിക്ക്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. അസാമിലെ ജോര്‍ഹാതില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മജുലി.
മജുലി എന്ന വാക്കിന് തന്ന ആഘോഷം എന്നര്‍ത്ഥം വരുന്ന പോലെയാണ് ഇവിടത്തെ ജീവിതം. സഞ്ചാരികള്‍ക്ക് തങ്ങാനായി ഏകദേശം ഇരുപത്തഞ്ചോളം സത്രങ്ങളുണ്ട് ഇവിടെ. നിയോ വൈഷ്ണവ സംസകാരത്തിന്റെ ഹബ്ബുകളാണ് ഈ സത്രങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. വൈഷ്ണവിസത്തിനൊപ്പം ക്ലാസിക്കല്‍ ഡാന്‍സായ സത്രിയ ഡാന്‍സും ഇവിടെ പഠിപ്പിക്കുന്നു.

Photo Courtesy: rajkumar1220
സാമൂഹിക മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ് സത്രങ്ങള്‍. മജുലിയിലെ ടൂറിസം ഈ സത്രങ്ങള്‍ കാണാതെ പൂര്‍ണമാകില്ല എന്ന് വേണമെങ്കില്‍ പറയാം. കലമ്പാരി സത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ബെഗനാതി, ഷാമുഗാരി തുടങ്ങിയ സത്രങ്ങളും ഇവിടെ പ്രസിദ്ധമാണ്. മജൂലിയേക്കുറിച്ച് കൂടുതല്‍ വായിക്കാം
ജോര്‍ഹട്ടിലെ തേയില തോട്ടങ്ങള്‍
തേയില തോട്ടങ്ങളാല്‍ പ്രശസ്തമാണ് ജോര്‍ഹട്ട്. ജോര്‍ഹട്ടിലും ചുറ്റുമായി 135 തേയില തോട്ടങ്ങളാണുള്ളത്. തേയില ഉത്പാദനത്തില്‍ നഗരത്തെ മുന്‍ നിരയിലെത്തിക്കാന്‍ ഇത് കാരണമാകുന്നുണ്ട്. ജോര്‍ഹട്ടിന്റെ ചരിത്രത്തിന്ഡന്റെ ഭാഗം കൂടിയാണ്ഈ തേയില തോട്ടങ്ങള്‍. സിന്നമോറ ടീ എസ്റ്റേറ്റ് പോലുള്ള ചില തേയില തോട്ടങ്ങള്‍ സന്ദര്‍ശിക്കാതെ ജോര്‍ഹട്ടിലേക്കുള്ള വിനോദ സഞ്ചാരം പൂര്‍ത്തിയാകില്ല. ലോകത്തിലെ ഏറ്റവും പഴയ തേയില ഗവേഷണ കേന്ദ്രമായ ടോക്ലൈ തേയില ഗവേഷണ കേന്ദ്രവും ജോര്‍ഹട്ടിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്. കൂടുതല്‍ വായിക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











