Search
  • Follow NativePlanet
Share
» »വെറും 1500 രൂപയ്ക്ക് തിരുവനന്തപുരത്തു നിന്നു ഊട്ടിയിലെത്താം,കെഎസ്ആർടിസി സ്വിഫ്റ്റിൽ, ഇതൊക്കെയല്ലേ പാക്കേജ്

വെറും 1500 രൂപയ്ക്ക് തിരുവനന്തപുരത്തു നിന്നു ഊട്ടിയിലെത്താം,കെഎസ്ആർടിസി സ്വിഫ്റ്റിൽ, ഇതൊക്കെയല്ലേ പാക്കേജ്

ഈ കനത്ത ചൂടിൽ ഒന്നു രക്ഷപെട്ടു ഒരു യാത്ര പോകുവാന് ആഗ്രഹമില്ലേ? വലിയ പണച്ചിലവില്ലാതെ ഒരു കിടിലൻ യാത്രയാണ് ആഗ്രഹമെങ്കിൽ തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്ക് പോകാം. ഒട്ടും പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഇടമാണല്ലോ മലയാളികൾക്ക് ഊട്ടി. സ്കൂൾ കാലത്തു തുടങ്ങി കോളേജ് ടൂറിനും ഹണിമൂണിനും വരെ ഊട്ടി വിട്ടൊരു കളി മലയാളികൾക്കില്ല. അതും കെഎസ്ആർടിസിസിയിലാണെങ്കിൽ പറയുകയും വേണ്ട. അങ്ങനെയാണെങ്കിൽ ഒരു യാത്ര പ്ലാൻ ചെയ്താലോ? കെഎസ്ആർടിസിയുടെ ദീർഘദൂര സര്‍വീസുകൾക്കായി സജ്ജമാക്കിയ സ്വിഫ്റ്റ് ബസിൽ ഒരു ഊട്ടി യാത്ര

തിരുവനന്തപുരം-ഊട്ടി യാത്ര

തിരുവനന്തപുരം-ഊട്ടി യാത്ര

ഒരു ചെറിയ വാരാന്ത്യ യാത്രയ്ക്ക് രണ്ടു രാത്രിയും ഒരു പകലും മാറ്റിവയ്ക്കുവാൻ ഉണ്ടെങ്കിൽ ഊട്ടിയിലേക്ക് പോകാം. രാത്രി തിരുവനന്തപുരത്തു നിന്നു കയറി പുലർച്ചെ ഊട്ടിയിലെത്തി ഒരു പകലില്‍ പ്രധാന ഇടങ്ങളെല്ലാം കണ്ടു തീർത്ത് വേണമെങ്കിൽ അന്നു വൈകിട്ടുതന്നെ ബസ് കയറി പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് എന്നാം. രണ്ടു പകൽ ഊട്ടിയിൽ ചിലവഴിക്കുവാൻ സാധിക്കുന്ന തരത്തിലാണ് യാത്രയെങ്കിൽ അതൊരു മികച്ച തീരുമാനമായിരിക്കും. ഊട്ടിയിലെ പ്രധാന സ്ഥലങ്ങളെക്കാം കണ്ട് വൈകുന്നേരവും രാത്രിയും ആസ്വദിച്ച് പുലർച്ചെ സൂര്യോദയവും കണ്ട് ബാക്കിയുള്ള സ്ഥലങ്ങൾ കൂടി സന്ദർശിച്ച് വൈകിട്ടത്തെ ബസിന് മടങ്ങാം

1500 രൂപയ്ക്ക് പോയി വരാം

1500 രൂപയ്ക്ക് പോയി വരാം

ബസ് യാത്രയ്ക്ക് വലിയ നിരക്കാകുമോ എന്ന പേടി വേണ്ട. തിരുവനന്തപുരത്തു നിന്ന് ഊട്ടിയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 1500 രൂപയ്ക്കടുത്ത് മാത്രമേ ടിക്കറ്റ് നിരക്ക് ആവുകയുള്ളൂ.

സ്വിഫ്ററ് ബസിൽ പോകാം

സ്വിഫ്ററ് ബസിൽ പോകാം

തിരുവനന്തപുരത്തു നിന്നും രണ്ട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളാണ് ഊട്ടിയിലേക്ക് സർവീസ് ന‍ടത്തുന്നത്. നിങ്ങളുടെ സമയും ഊട്ടിയിൽ എത്തിച്ചേരേണ്ട സമയവും റൂട്ടും പരിഗണിച്ച് വേണം ഏത് ബസിലാണ് യാത്ര ചെയ്യേണ്ടതെന്നു തീരുമാനിക്കുവാൻ

തിരുവനന്തപുരം-കൊട്ടാരക്കര-തൃശൂർ-ഊട്ടി

തിരുവനന്തപുരം-കൊട്ടാരക്കര-തൃശൂർ-ഊട്ടി

തിരുവനന്തപുരത്തു നിന്നും വൈകിട്ട് 6.30ന് പുറപ്പെടുന്ന ആദ്യ ബസ് കൊട്ടാരക്കര, കോട്ടയം, തൃശൂർ, നിലമ്പൂർ വഴിയാണ് ഊട്ടിയിലെത്തുന്നത്. രാത്രി 12.45ന് തൃശൂരെത്തുന്ന ബസ് ഷൊര്‍ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വഴിക്കടവ്, നിലമ്പൂര്‍, നാടുകാണിച്ചുരം, ഗൂഡല്ലൂര്‍ വഴി പോയി രാവിലെ 5.30ന് ഊട്ടിയിൽ എത്തിച്ചേരും. 11:05 hrs ആണ് യാത്രാ സമയം.
മടങ്ങി വരുമ്പോൾ ഊട്ടിയിൽ നിന്നും വൈകുന്നേരം 7 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.05ന് തിരുവനന്തപുരത്ത് എത്തും. ആകെ 41 സീറ്റാണ് ബസിലുള്ളത്. ടിക്കറ്റ് നിരക്ക് 691 രൂപയാണ് ഒരാൾക്ക്.

തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂർ-ഊട്ടി

തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂർ-ഊട്ടി

തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്കുള്ള രണ്ടാമത്തെ സ്വിഫ്റ്റ് ബസ് രാത്രി 8.00 മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടും. കൊല്ലം-ആലപ്പുഴ-എറണാകുളം,തൃശൂര്‍, പെരിന്തല്‍മണ്ണ, വഴിക്കടവ്, നിലമ്പൂര്‍, നാടുകാണിച്ചുരം, ഗൂഡല്ലൂര്‍ വഴി ബസ് രാവിലെ 7.20ന് ഊട്ടിയിൽ എത്തും. 11:20 hrs ആണ് യാത്രാ സമയം. മടങ്ങി വരുമ്പോൾ ഊട്ടിയിൽ നിന്നും വൈകുന്നേരം 8 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20 ന് തിരുവനന്തപുരത്ത് എത്തും. ആകെ 41 സീറ്റാണ് ബസിലുള്ളത്. ടിക്കറ്റ് നിരക്ക് 711 രൂപയാണ് ഒരാൾക്ക്.
ടിക്കറ്റ് ബുക്കിങ്ങിന് www.online.keralartc.com അല്ലെങ്കിൽ https://ksrtcswift.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ നടത്താം.

കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323979

ഊട്ടിയിൽ കാണാം

ഊട്ടിയിൽ കാണാം

ഒന്നോ രണ്ടോ ദിവസമെടുത്താവും കണ്ടു തീർക്കുവാൻ കഴിയാത്തത്രയും കാഴ്ചകൾ ഊട്ടിയിലുണ്ട്. എന്നാല്‍ പ്രധാന കാഴ്ചകൾ മാത്രമേ കാണുന്നുള്ളൂ എന്നു വിചാരിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിൽ യാത്ര തീർക്കാം.
ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡന്‍, ഊട്ടി ലേക്ക്, പൈക്കര ലേക്ക്,ഡൊഡ്ഡബെട്ടാ പീക്ക്,ഷൂട്ടിങ് പോയിന്‍റ്, സെന്റ് സ്റ്റീഫൻസ് ചർച്ച്,ടീ മ്യൂസിയം,വാക്സ് വേൾഡ് മ്യൂസിയം, ഓ വാലി, അവലാഞ്ചെ, മേട്ടുപ്പാളയം-ഊട്ടി ടോയ് ട്രെയിൻ, ടൈഗർ ഹിൽ, നീഡിൽ റോക്ക് വ്യൂ പോയിന്‍റ്, ബോട്ട് ഹൗസ്, തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണുവാനുള്ളത്.

കുറഞ്ഞ ചിലവിൽ

കുറഞ്ഞ ചിലവിൽ

500 രൂപ മുതൽ ഊട്ടിയിലെ താമസസൗകര്യങ്ങൾ ആരംഭിക്കും. ബജറ്റിനനുസരിച്ച് ഒരിടം ഇതിനായി തിരഞ്ഞെടുക്കാം. എളുപ്പത്തിൽ പോകുവാൻ പറ്റുന്ന സ്ഥലങ്ങൾ നടന്നു കാണാം. ദൂരെയുള്ള ഇടങ്ങളിലേക്ക് ഓട്ടോയോ ഷെയർ വാഹനങ്ങളോ അല്ലെങ്കിൽ ടൂ വീലർ വാടകയ്ക്ക് എടുക്കുകയോ ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+