വിദേശത്തേക്കിപ്പോൾ മലയാളികളുടെ കുത്തൊഴുക്കാണ്. ഉപരിപഠനത്തിനായി പോയി അവിടെ ജോലി കണ്ടെത്തി സെറ്റിൽ ആവുക എന്ന ലക്ഷ്യത്തിൽ കുട്ടികളും മികച്ച ജോലി സാധ്യതയും ജീവിതവും മുന്നിൽക്ക്ണ്ട് പ്രൊഫഷണൽ ആയ ആളുകളും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. ചെയ്യുന്ന ജോലിക്ക് മികച്ച ശമ്പളം മാത്രമല്ല, നല്ല ജീവിത സാഹചര്യങ്ങൾ, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും ആരോഗ്യ സംരക്ഷത്തിലായാലും നാട്ടിൽ ലഭിക്കുന്നതിനേക്കാൾ മികച്ചത് എന്നിങ്ങനെ നിരവധി കാരണങ്ങൾ കുടിയേറ്റത്തിനു പിന്നിലുണ്ട്.
ലോകത്തിന്‍റെ ഏതു കോണിലും മലയാളികളെ കാണാമെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി കുടിയേറ്റത്തിനും ജോലിക്കും ശ്രമിക്കുന്ന രാജ്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. ഒരുകാലത്ത് ഗൾഫ് ആയിരുന്നു മലയാളികളുടെ സ്വപ്നഭൂമിയെങ്കിൽ പിന്നീടത് അമേരിക്കയും തുടർന്ന് യുകെയും കാനഡയും അയർലൻഡും ജര്‍മനിയും ഒക്കെയായി മാറിയെങ്കിലും കാനഡ തന്നെയാണ് പല കാരണങ്ങൾ കൊണ്ടും മുന്നിൽ നിൽക്കുന്നത്. Why People Choose To Migrate And Live In Canada
Read More: യൂറോപ്പിലേക്കാണോ യാത്ര? പറ്റിയ സമയം ഇതാ.. ഷെങ്കന്‍ വിസ ഡിജിറ്റൽ ആകുന്നു

നിരവധി കാരണങ്ങളുണ്ട് ആളുകൾ തങ്ങളുടെ ജീവിതം കാനഡയിലേക്ക് പറിച്ചുനടുന്നതിനു പിന്നിൽ. രാഷ്ട്രീയ സ്ഥിരത മുതൽ സാമ്പത്തികാവസരങ്ങൾ, തങ്ങളെ സ്വീകരിക്കുന്നത, അനുമതികളും വിസയും കിട്ടുന്നതിലെ എളുപ്പം, പൗരത്വം ലഭിക്കുന്നതിനുള്ള സൗകര്യം, യാത്രാ സൗകര്യങ്ങൾ തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്. ഇത് കൂടാതെ ജീവിതനിലവരാം, ജീവിതച്ചിലവുകൾ, തൊഴിലവസരങ്ങൾ, വിസ ആവശ്യകതകൾ, ആരോഗ്യ സംവിധാനം, സുരക്ഷ എന്നിവ ഒട്ടും മാറ്റിനിർത്തുവാനാവില്ല.
പെൻസിൽവാനിയ സർവ്വകലാശാലയിലെ വാർട്ടൺ സ്കൂളും ബിഎവി ഗ്രൂപ്പും ചേർന്ന് ജീവിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോൾ നാല് പ്രദേശങ്ങളിൽ നിന്നായി 17,000 ആളുകളെയാണ് സർവേ നടത്തിയത്. 77 വ്യത്യസ്ത മെട്രിക്സ് ഉപയോഗിച്ച സർവേയിൽ ഏറ്റവും കുറഞ്ഞത് 78 രാജ്യങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. ഈ സർവേയിൽ കാനഡയാണ് ഒന്നാം സ്ഥാനം നേടിയത്.

എന്തുകൊണ്ട് കാനഡ?
ഇന്ന് ഏറ്റവും കൂടുതല്‍ ആളുകൾ മൈഗ്രേറ്റ് ചെയ്യുവാനും ഉപരിപഠനത്തിനുമായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ ഒന്നാമത്തേതാണ് കാനഡ. യുവതലമുറ ജീവിക്കുന്ന കാനഡ സാങ്കേതികപരമായി ഏറ്റവും മികച്ച രീതിയില്‍ ചിന്തിക്കുന്നവരാണ്. ശക്തമായ ഡിജിറ്റൽ സേവനങ്ങളും സാങ്കേതിക രംഗവും കാനഡയുടെ പ്രത്യേകതയാണ്. ഉയർന്ന ജീവിത നിലവാരം സൂക്ഷിക്കുന്ന ഒരു വ്യാവസായിക സമൂഹമാണ് കാനഡയുടേത് എന്നതാണ് യുവാക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്. എണ്ണ ശേഖരത്തിന്റെ കാര്യത്തിൽ ഇവിടം ലോകത്ത് മൂന്നാം സ്ഥാനത്തും എണ്ണ ഉൽപാദനത്തിൽ നാലാം സ്ഥാനത്തുമാണുള്ളത്.
മികച്ച ജീവിതം
ഇവിടെ ജീവിക്കുന്നവര്‌ക്കും പുതിയതായി വരുന്നവർക്കും ഏറ്റവും മികച്ച ജീവിതവും സൗകര്യങ്ങളുമാണ് കാനഡ വാഗ്ജാനം ചെയ്യുന്നത്. ഇത് ഇവിടേക്ക് വരുവാനും സ്ഥിരതാമസമാക്കുവാനും ധാരാളം യുവാക്കളെ പ്രേരിപ്പിക്കുന്നു. സൗജന്യ പബ്ലിക് സെക്കൻഡറി വിദ്യാഭ്യാസം, സ്ഥിര താമസക്കാർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, എന്നിവ അതിൽ ചിലത് മാത്രമാണ്. കുറഞ്ഞ വായു മലിനീകരണം, ഉയർന്ന പൊതു സുരക്ഷ, കാനഡ സ്റ്റാർട്ട് അപ്പ് വിസ, തുടങ്ങിയവയും കൂടുതൽ ആളുകളെ ആകർഷിക്കുന്നു.

ആരോഗ്യ പരിരക്ഷ
ആരോഗ്യ പരിരക്ഷ മാത്രമെടുത്താൽ പോലും കാനഡ ജീവിക്കുവാൻ ഏറ്റവും മികച്ച രാജ്യമാണ്. സാർവത്രിക ആരോഗ്യ പരിരക്ഷയാണ് ഇവിടെ ജനങ്ങൾക്ക് നല്കുന്നത്. മാത്രമല്ല, ഇവിടുത്തെ ചില പ്രവിശ്യകളിൽ സ്വകാര്യ ആരോഗ്യ സംരക്ഷണം പൂർണ്ണമായും നിരോധിച്ചിട്ടുമുണ്ട്.
ജീവിതച്ചിലവ്
നിങ്ങള് ജീവിക്കുന്ന ഇടം അനുസരിച്ച് കാനഡയിലെ ജീവിതച്ചിലവിൽ വ്യത്യാസമുണ്ടാകും. ടൊറന്റോ, വാൻകൂവർ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ജീവിതച്ചിലവുള്ളത്. വാടക ഒഴികെ $925 ഡോളർ ആണ് പൊതുവെ ഒരു വ്യക്തിക്ക് കാനഡയിൽ ജീവിക്കുവാൻ വേണ്ടി വന്നേക്കാവുന്ന തുക. ഗതാഗതം, ഭക്ഷണം, വിനോദ ചെലവുകൾ എന്നിവയും ജീവിതച്ചിലവിനെ ബാധിക്കുന്നു. എന്നാൽ കാനഡയിലെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ എന്നിവ മറ്റുപല രാജ്യങ്ങളെയപേക്ഷിച്ചു ഉയർന്ന നിലവാരമുള്ളതും ചിലവ് കുറഞ്ഞതുമാണ്.

കാനഡയിലെ വിദ്യഭ്യാസം
ഏറ്റവും മികച്ച വിദ്യഭ്യാസം നല്കുന്നതിൽ കാനഡ വളരെ ശ്രദ്ധിക്കുന്നു. സയൻസ്, ഗണിതം, റീഡിങ് കോഴ്‌സുകളിൽ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നും കൂടിയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












