Search
  • Follow NativePlanet
Share
» »യൂറോപ്പിലേക്കാണോ യാത്ര? പറ്റിയ സമയം ഇതാ.. ഷെങ്കന്‍ വിസ ഡിജിറ്റൽ ആകുന്നു

യൂറോപ്പിലേക്കാണോ യാത്ര? പറ്റിയ സമയം ഇതാ.. ഷെങ്കന്‍ വിസ ഡിജിറ്റൽ ആകുന്നു

യൂറോപ്പിലേക്ക് ഒരു യാത്ര നിങ്ങളുടെ എക്കാലത്തെയും സ്വപ്നമാണോ? വെറും സ്വപ്നമല്ല, അതൊരു ജീവിതാഭിലാഷം ആണ് എന്നാവും കൂടുതൽ ആളുകളുടെയം മറുപടി. പാരീസും സ്വിറ്റ്സർലണ്ടും ലണ്ടൻ ടവറും സ്കോട്ലൻഡും ഒക്കെ കാണാൻ ആഗ്രഹിക്കാത്തവർ ആരാണല്ലേ ഉള്ളത്. അങ്ങനെയാണെങ്കിൽ ഇതാ യൂറോപ്പ് യാത്രയ്ക്ക് എന്തുകൊണ്ടും പറ്റിയ സമയമാണ് ഈ വന്നിരിക്കുന്നത്.

എന്താണെന്നല്ലേ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള ഏകീകൃത വിസയായ ഷെങ്കന്‍ വിസ ഡിജിറ്റൽ ഫോമിലേക്ക് മാറാനുള്ള അവസാനഘട്ടത്തിലാണ്. വിസ അപേക്ഷ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതോടെ നടപടി ക്രമങ്ങൾ കൂടുതൽ എളുപ്പമാകുമെന്ന് മാത്രമല്ല, വിസ അപേക്ഷകർക്ക് അവരുടെ പാസ്പോർട്ടിൽ ഷെങ്കൻ വിസയുടെ സ്റ്റിക്കറും പതിപ്പിക്കേണ്ടി വരില്ല.

Schengen Visa To Go Digital With Barcode

വിസ അപേക്ഷാ പ്ലാറ്റ്ഫോമിൽ ചില സാങ്കേതിക മാറ്റങ്ങൾ കൂടി വരുത്തി കുറച്ചു മാസത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ ഷെങ്കന്‍ വിസ ഡിജിറ്റൽ ഫോമിലേക്കുള്ള പ്രക്രിയ ആരംഭിക്കുമെന്നാണ് കരുതുന്നത്. പുതിയ പ്ലാറ്റ്ഫോം വഴി ഷെങ്കൻ വിസയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഒരൊറ്റ വെബ്സൈറ്റ് വരുന്നതോടെ അതുവഴിയാക്കും.

ഇത് കൂടാതെ,എല്ലാ രേഖകളും ഡാറ്റയും അവരുടെ യാത്രാ രേഖകളുടെ ഇലക്ട്രോണിക് പകർപ്പുകളും ബയോമെട്രിക് വിവരങ്ങളോടൊപ്പം അപ്‌ലോഡ് ചെയ്യാനുംഫീസ് അടയ്‌ക്കാനും ആളുകൾക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താം. പ്രത്യേക രജിസ്‌ട്രേഷനുകള്‍ ആവശ്യമായ രാജ്യങ്ങളുടെ വിസ സംവിധാനങ്ങളിലേക്കുള്ള ലിങ്കുകളും വിസ അപേക്ഷയുടെ നിലവിലെ പുരോഗതി എവിടെ വരെയായെന്നും തുടർനടപടികൾ എന്തൊക്കെ വേണമെന്നും വെബ്സൈറ്റിലൂടെ അറിയുവാനും സാധിക്കും.

നിങ്ങളുടെ ഷെങ്കൻ വിസ അംഗീകരിച്ച് അനുമതി ലഭിച്ചാൽ പ്രിന്റ് ചെയ്യാനോ സൂക്ഷിക്കാനോ ആയി ഈ അപേക്ഷകർക്ക് ക്രിപ്‌റ്റോഗ്രാഫിക്കായി ഒപ്പിട്ട ബാർകോഡ് ലഭിക്കും.

ഡിജിറ്റൽ ഷെങ്കൻ വിസ സംവിധാനം വരുന്നതോടെ കോൺസുലേറ്റുകളിലേക്കും വിസ ഓഫീസുകളിലേക്കും പോകുന്നത് കുറയ്ക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഷെങ്കൻ വിസയ്ക്ക് ആദ്യമായി അപേക്ഷിക്കുന്നവർക്കും ബയോ മെട്രിക് വിവരങ്ങൾ കൈമാറിയവർക്കും പഴയ രീതിയിൽ തന്നെ അപേക്ഷിക്കേണ്ടതായി വന്നേക്കും.

അതേസമയം ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, ന്യൂസിലാൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയുൾപ്പെടെ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഹ്രസ്വ സന്ദർശനങ്ങൾക്ക് സാധാരണയായി ഷെങ്കൻ വിസ ആവശ്യമില്ലെങ്കിലും, യൂറോപ്യൻ യാത്രാ വിവരങ്ങളിലൂടെയും പ്രീ-സ്ക്രീൻ ചെയ്ത പ്രവേശനത്തിനും അവർ ഓൺലൈനായി അപേക്ഷിക്കേണ്ടിവരും.

എന്താണ് ഷെങ്കൻ വിസ

യൂറോപ്പ് വിസ എന്നറിയപ്പെടുന്ന ഷെങ്കൻ വിസ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാനുള്ള യാത്രാ രേഖയാണ്. യൂറോപ്പിലെ 27 രാജ്യങ്ങളിലും യാതൊരു തടസ്സവുമില്ലാതെ പോയി വരാൻ സാധിക്കും. ഈ 27 രാജ്യങ്ങളിലേക്കുമുള്ള ഒറ്റ വിസയാണ് ഷെങ്കൻ വിസ.

ഷെങ്കൻ രാജ്യങ്ങൾ

ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്സ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ,ലാത്വിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളാണ് ഷെങ്കൻ രാജ്യങ്ങളെന്ന് അറിയപ്പെടുന്നത്. മൊണാകോ, സാന്മാറിനോ, വത്തിക്കാൻ എന്നീ സ്റ്റേറ്റുകൾ ഷെങ്കന്‍ ഏരിയ അംഗങ്ങൾ അല്ലെങ്കിലും ഏരിയയുമായി അതിർത്തി തുറന്ന് നല്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: europe travel plans visa world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+