വിദേശ യാത്രകൾ ഇഷ്ടമാണെങ്കിലും വിസ നടപടികളും കാത്തിരിപ്പും പലപ്പോഴും മടുപ്പിക്കുന്നതാണ്. എഴുത്തുകുത്തുകൾ മാത്രമല്ല, നിബന്ധനകളും നിയന്ത്രണങ്ങളും കൂടിയാകുമ്പോൾ ഇറങ്ങിപ്പുറപ്പെടേണ്ടിയിരുന്നില്ല എന്നു തോന്നിപ്പിക്കുന്ന പല രാജ്യങ്ങളുമുണ്ട്. എന്നാൽ കാനഡ വിസ കയ്യിലുണ്ടെങ്കിൽ ഇന്ത്യക്കാർക്ക് ബക്കറ്റ് ലിസ്റ്റിലെ കിടിലന്‍ രാജ്യങ്ങൾ പലതും സുഖമായി സന്ദര്‍ശിച്ചു വരാം.
നാലു ഭൂഖണ്ഡങ്ങളിലായി മുപ്പതിലധികം രാജ്യങ്ങളിലേക്കാണ് കാനഡ വിസ കയ്യിലുണ്ടെങ്കിൽ വിസ ഓൺ അറെവൽ വഴിയോ അല്ലെങ്കിൽ വിസ ഇല്ലാതെയോ ഇന്ത്യക്കാർക്ക് പോകാനാവുക. പഠനത്തിനും ജോലിക്കുമായി കാനഡ വിസ സ്വന്തമാക്കിയവർക്ക് ലോകം കറങ്ങാൻ പറ്റിയ അവസരം കൂടിയാണിത്. ഇതാ കാനഡ വിസയുള്ള ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. ബെലിസ്
ഇന്ത്യൻ സഞ്ചാരികൾ അധികമൊന്നും എക്സ്പ്ലോർ ചെയ്യാത്ത രാജ്യമാണ് മധ്യ അമേരിക്കയിലെ ബെലിസ്. അമേരിക്കയിലെ കരീബിയൻ രാജ്യം എന്നറിയപ്പെടുന്ന ബെലിസ്മെക്സിക്കോയോട് ചേർന്നു കിടക്കുന്നു. ഗ്രേറ്റ് ബ്ലൂ ഹോൾ പോലുള്ള പ്രകൃതിയിലെ അത്ഭുതങ്ങൾ, സ്കൂബാ ഡൈവിങ്, കാട്, ബീച്ച് തുടങ്ങിയവയാണ് ഇവിടുത്തെ ആർഷണങ്ങൾ. കനേഡിയൻ വിസയിൽ 30 ദിവസം ഇവിടെ ചെലവഴിക്കാം
2. ആൻഗ്വില്ല
ബ്രിട്ടന്‍റെ കീഴിലുള്ള വിദേശഭരണ പ്രദേശമായ ആൻഗ്വില്ലയിൽ ഇന്ത്യക്കാർക്ക് കനേഡിയൻ വിസ വഴി പ്രവേശിക്കാം. മറ്റേതു കരീബിയൻ രാജ്യം സന്ദര്‍ശിക്കുന്നതിലും കുറഞ്ഞ ചെലവിൽ ആൻഗ്വില്ലയില് വരാം.പവിഴപ്പുറ്റുകൾ, ബീച്ചുകൾ തുടങ്ങിയവയാണ് ഇവിടേക്ക് ആകർഷിക്കുന്നത്.
യുഎസ്, യുകെ, കാനഡ അല്ലെങ്കിൽ ഷെങ്കൻ രാജ്യങ്ങളിൽ നിന്നുള്ള വിസ സ്റ്റാമ്പ് ഉള്ള ഇന്ത്യക്കാർക്ക് 90 ദിവസം വരെ ഇവിടെ താമസിക്കാം.
3. മെക്സിക്കോ
വ്യത്യസ്തമായ ഭൂപ്രകൃതിയും ആചാരങ്ങളും രീതികളും ഒക്കെയായി അതിശയിപ്പിക്കുന്ന രാജ്യമായ മെക്സിക്കോയിലേക്കും കാനഡ വിസയുണ്ടെങ്കിൽ ഇന്ത്യക്കാർക്ക് സുഖമായി പോയി വരാം. പാസ്‌പോർട്ടിൽ സാധുവായ കാനഡ വിസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ പരമാവധി 180 ദിവസം വരെ മെക്സിക്കോയിൽ ചെലവഴിക്കാം.

4.മൊണ്ടിനെഗ്രോ
യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ മൊണ്ടിനെഗ്രോ ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നും കൂടിയാണ്. പർവ്വത നിരകൾ, ബീച്ചുകൾ, യുനസ്കോ പൈതൃക സ്ഥാനങ്ങൾ, ചരിത്രയിടങ്ങൾ എന്നിങ്ങനെ കാണാൻ ഒരുപാട് ഇവിടെയുണ്ട്. പുരാതന ആശ്രമങ്ങൾ, മധ്യകാല നഗരങ്ങൾ എന്നിവ ഇവിടെ കണ്ടിരിക്കണം. കാനഡ വിസയുണ്ടെങ്കിൽ ഇന്ത്യക്കാർക്ക് 30 ദിവസം മൊണ്ടിനെഗ്രോ.യിൽ ചിലവഴിക്കാം.
5. പനാമ
നോർത്ത് അമേരിക്കയെയും സൗത്ത് അമേരിക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പനാമയിലേക്കും ഇന്ത്യക്കാർക്ക് കാനഡ വിസയുണ്ടെങ്കിൽ പോകാം. ഇതുവഴി 30 ദിവസം വരെ രാജ്യത്ത് താമസിക്കാം. പനാമാ കനാൽ മുതൽ കൊളോണിയൽ കാലത്തെ കെട്ടിടങ്ങൾ, അത്ഭുതകമായ നിർമ്മിതികൾ കാണുകയും വൈറ്റ് വാട്ടർ റാഫ്ടിങ്, സ്നോർകലിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യാം.
Read Also: യൂറോപ്പ് വരെ പോകേണ്ട! കനത്ത ചൂടിലും ഐസായി കിടക്കുന്ന തടാകമിതാ ഇവിടെ, ഒപ്പം മഞ്ഞുപൊതിഞ്ഞ മലനിരകളും
6. പെറു
ചരിത്രവും സാഹസികയും ഇഷ്ടപ്പെടുന്നവരാണെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ പോകാൻ പറ്റിയ ലക്ഷ്യസ്ഥാനമാണ് പെറു. സൗത്ത് അമേരിക്കൻ രാജ്യമായ ഇവിടം അതിന്റെ സമ്പന്നമായ പാരമ്പര്യത്തിനും സംസ്കാരത്തിനും യോജിച്ച ഇടമാണ്. മാത്രമല്ല,എത്ര ചെറിയ ബജറ്റിൽ പോലും സന്ദർശിക്കാൻ സാധിക്കുന്ന ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഇടം മാച്ചു പിച്ചു ആണ്. യുഎസ്, യുകെ, കാനഡ , ഷെങ്കൻ രാജ്യങ്ങളിൽ നിന്നുള്ള വിസ സ്റ്റാമ്പ് ഉള്ള ഇന്ത്യക്കാർക്ക് 180 ദിവസം വരെ ഇവിടെ വിസയില്ലാതെ താമസിക്കാം
7. സൗത്ത് കൊറിയ
കാനഡയുടെ വിസ ഉപയോഗിച്ച് ഇന്ത്യക്കാർക്ക് പോകാന്‍ സാധിക്കുന്ന മറ്റൊരു രാജ്യമാണ് സൗത്ത് കൊറിയ.കാനഡ, യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്ന് ദക്ഷിണ കൊറിയ വഴി മൂന്നാമതൊരു രാജ്യത്തേക്ക് പോകാനോ അല്ലെങ്കിൽ അവിടെ നിന്ന് പുറപ്പെടുകയാണെങ്കിലോ വിസ വേണ്ട. ഇങ്ങനെ 30 ദിവസം ഇവിടെ ചിലവഴിക്കാം.
കാനഡ വിസയുപയോഗിച്ച് ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക
1.ആൻഗ്വില്ല
2.ബഹാമാസ്
3.ബെലീസ്
4.ബ്രിട്ടീഷ് വിർജിൻ ഐലൻഡ്
5.ബെർമുഡ
6.ഗ്വാട്ടെമാല
7. എൽ സാൽവഡോർ
8. ഹൊണ്ടൂറാസ്
9. നിക്കാരഗ്വേ
10.കേയ്മാൻ ഐലൻഡ്
11. ഡൊമിനിക്കൻ റിപ്പബ്ലിക്
12 .ജോർജിയ
13. മെക്സിക്കോ
14. മൊണ്ടിനെഗ്രോ
15. അറൂബ
16.ബോണെയർ
17. കുറക്കാവോ,
18. സബ
19. സിന്റ് യൂസ്റ്റേഷ്യസ്
20. സിന്റ് മാർട്ടൻ
21. നോർത്ത് മാസിഡോണിയ
22. പനാമ
23. പെറു
24. ഫിലിപ്പൈന്‍സ്
25. സൗത്ത് കൊറിയ
26. തായ്വാൻ
27. ടർക്സ് ആന്ഡഡ് കൈക്കോസ്

കനേഡിയൻ വിസയുള്ള ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ അനുവദിക്കുന്ന രാജ്യങ്ങൾ
1. ആന്റിഗ്വ ആന്‍ഡ് ബാർബുഡ
2. അർമേനിയ
3. ഈജിപ്സ്
4.ഒമാൻ
5.ഖത്തർ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











