Search
  • Follow NativePlanet
Share
» »ഐശ്വര്യം നല്കുന്ന ചക്കുളത്തുകാവ് പൊങ്കാല 27ന്, ചടങ്ങുകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം

ഐശ്വര്യം നല്കുന്ന ചക്കുളത്തുകാവ് പൊങ്കാല 27ന്, ചടങ്ങുകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം

സ്ത്രീകളുടെ ശബരിമലയായ ചക്കുളത്തുകാവ് ഈ വർഷത്തെ പൊങ്കാല ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വൃശ്ചിക മാസത്തിലെ തൃക്കാർത്തികയിൽ നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം തിങ്കളാഴ്ച നവംബര്‍ 27ന് നടക്കും. നേരത്തെ പൊങ്കാലയുടെ പ്രധാന ചടങ്ങളുകളിലൊന്നായ കാര്‍ത്തിക സ്‌തംഭം ഉയര്‍ത്തല്‍ കഴിഞ്ഞ ഞായറാഴ്‌ച നടന്നിരുന്നു,

ചക്കുളത്തമ്മ എന്ന പേരിൽ ആദിപരാശക്തിയായ വനദുർഗ്ഗയെ ആരാധിക്കുന്ന ആലപ്പുഴയിലെ ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഹൈന്ദവ തീർത്ഥാടന സ്ഥാനങ്ങളിൽ ഒന്നാണ്. ലക്ഷക്കണക്കിന് വിശ്വാസികളാണ് പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സമീപ ജില്ലകളിൽ നിന്നും ക്ഷേത്രത്തിലെത്തുന്നത്. പൊങ്കാല നിവേദിക്കാൻ 650 ൽ പരം വൈദിക ശ്രേഷ്ഠരുടെ നേതൃത്വത്തിൽ 51 ജീവതകളിൽ പൊങ്കാല നേദ്യം നടക്കും.

Chakkulathukavu Pongala 2023 On November 27

ചക്കുളത്ത്കാവ് പൊങ്കാല ചടങ്ങുകൾ

27 തിങ്കളാഴ്ച പുലർച്ചെ 4ന് നിർമ്മാല്യ ദർശനത്തോടെ ചക്കുളത്ത്കാവ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും 9.00 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും നടക്കും. ശേഷം, ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ട്രസ്റ്റ് പ്രസിഡന്‍റ് മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്‌ണൻ നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി ജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

11.00 ന് അഞ്ഞൂറിൽ കൂടുതൽ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് അഞ്ച് മണിക്ക് സാംസ്കാരിക പരിപാടി ആരംഭിക്കും.

കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്

തീർത്ഥാടകർക്ക് ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്നതിനായി പൊങ്കാല ദിവസങ്ങളിൽ കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും. തിരുവല്ല ഡിപ്പോയിൽനിന്ന് നവംബർ 26, 27 തീയതികളിൽ സ്‌പെഷ്യൽ ചെയിൻ സർവീസുകൾ നടത്തണം. എടത്വ ഡിപ്പോയിൽനിന്ന് ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാർ വഴി ചങ്ങനാശേരി, എടത്വ - നെടുമുടി എന്നീ സ്‌പെഷ്യൽ സർവീസുകൾ നടത്തണം എന്നും ആലപ്പുഴയിൽ നിന്ന് കിടങ്ങറ - മുട്ടാർ വഴിയും ചമ്പക്കുളം വഴിയും പ്രത്യേകം ചക്കുളത്തുകാവിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തണം എന്നാണ് നിര്‍ദ്ദേശം.

ചക്കുളത്ത്കാവ് ക്ഷേത്രം

സ്ത്രീകളുടെ ശബരിമല എന്നു വിളിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ വനശൈലാദ്രിവാസിനിയായ ശ്രീ ദുർഗ്ഗാസങ്കൽപ്പത്തിൽ ആണ് ദേവിയുള്ളത്. സഹായം തേടിയെത്തുന്ന വിശ്വാസികളെ കൈവിടാത്ത ദേവിയുടെ അടുത്ത് വിശ്വാസികളെത്തി പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടി മടങ്ങും. ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ക്ഷേത്രമുള്ളത്. പമ്പാനദിയും മണിമലയാറും ക്ഷേത്രത്തിന്റെ തെക്കും വടക്കം ദിശകളിലായി ഒഴുകുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple festival alappuzha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+