ചാലിയാറിന്‍റെ ഒഴുക്കിലൂടെ തുഴഞ്ഞ് നാടുകള്‍ കണ്ടും സംസ്കാരവും ഭൂപ്രകൃതിയും അടുത്തറിഞ്ഞും ഇടവേളകളില്‍ നാടന്‍ ഭക്ഷണത്തിന്‍റെ രുചിയറിഞ്ഞും ഒരു യാത്ര പോയാലോ...യാത്രകളില്‍ ആനന്ദം മാത്രമല്ല, അല്പം സാമൂഹിക പ്രതിബന്ധതയും പ്രകൃതിയോടുള്ള സ്നേഹവും കൂടിയുള്ളവര്‍ക്ക് മനസ്സറിഞ്ഞു പോകുവാന്‍ കഴിയുന്ന ഒരു യാത്രയാണ് ചാലിയാര്‍ റിവര്‍ പാഡില്‍ 2021. ഇന്ത്യയിലെ നദികളിലെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരായി അവബോധം വളര്‍ത്തുവാന്‍ നടത്തുന്ന ചാലിയാര്‍ റിവര്‍ പാഡിലിനെക്കുറിച്ചും അതിന്റെ വിശേഷങ്ങളെക്കുറിച്ചും വായിക്കാം...
ചാലിയാര്‍ റിവര്‍ പാഡില്‍ 2021
'ഗോ പ്ലാസ്റ്റിക് നെഗറ്റീവ്'
നിലമ്പൂരില്‍ തുടങ്ങി
പങ്കെടുക്കാം ധൈര്യമായി
തുഴഞ്ഞു പോകുവാന്‍ താല്പര്യമുള്ള ആര്‍ക്കും ധൈര്യപൂര്‍വ്വം പരിപാടിയില്‍ പങ്കെടുക്കാം. തുടക്കക്കാര്‍ക്കും നീന്തല്‍ അറിയില്ലാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. വിവിധ തലങ്ങളിലുള്ള തുഴച്ചിൽക്കാരെയും ജല കായിക പ്രേമികളെയും സാഹസിക മനോഭാവമുള്ളവരെയും ഈ പരിപാടി സ്വാഗതം ചെയ്യുന്നു. 10 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇവന്റിൽ പങ്കെടുക്കാൻ അർഹതയുണ്ടാവും. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കണമെങ്കില്‍ മാതാപിതാക്കളോ രക്ഷിതാവോ ഒപ്പമുണ്ടായിരിക്കണം. പങ്കെടുക്കുന്നവർക്ക് മുൻകൂർ തുഴയൽ പരിചയം ഇല്ലെങ്കിൽ അവരെ തയ്യാറാക്കാൻ പരിശീലകർ സ്ഥലത്തുണ്ടാകും.
സുരക്ഷ പ്രധാനം
റിവർ വിദഗ്ധർ, ലൈഫ് ഗാർഡുകൾ, സപ്പോർട്ട് സ്റ്റാഫ്, ജലപാതയിൽ ഹൈഡ്രേഷൻ പോയിന്റുകൾ, സാക്ഷ്യപ്പെടുത്തിയ വാട്ടർ ജാക്കറ്റുകൾ, ലോകോത്തര ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും സംഘാടകർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ശക്തമായ മെഡിക്കൽ എമർജൻസി റെസ്‌പോൺസ് ടീമിനെയും രക്ഷാപ്രവർത്തനത്തെയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.



Click it and Unblock the Notifications













