ചാർധാം യാത്രയുടെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് വിശ്വാസികൾ. മോക്ഷഭാഗ്യം വരെ തരുന്ന ചർധാം ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കുകയെന്നത് തന്നെ ഭാഗ്യമാണ്. ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാം, കേദാർനാഥ് ധാം, ഗംഗോത്രി ധാം, യമുനാ ധാം എന്നീ ക്ഷേത്രങ്ങളാണ് ചാർധാം ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത്. എല്ലാ ചാർധാം ക്ഷേത്രങ്ങളും ഒന്നിനൊന്ന് വിശുദ്ധമാണെങ്കിലും ഇന്ന് നമ്മൾ പരിചയപ്പെടുന്ന യമുനോത്രി ധാം ക്ഷേത്രമാണ്.
ഉത്തരാഖണ്ഡിലെ പുണ്യക്ഷേത്രങ്ങളിലൊന്നായ യമുനോത്രിക്ക് സമീപത് നിന്നാണ് യമുനാനദി ഉത്ഭവിക്കുന്നത്. ഓരോ വർഷവും തീർത്ഥാടന കാലത്ത് പതിനായിരക്കണക്കിന് വിശ്വാസികളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും യമുനോത്രിയിലേക്ക് എത്തുന്നത്. ഇതാ ഈ വർഷത്തെ യമുനോത്രി തീർത്ഥാടനത്തെക്കുറിച്ചും പ്രധാന തിയതികൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

PC: Atarax42
യമുനോത്രി ധാം 2024 പ്രധാന തിയതികൾ
യമുനോത്രി ക്ഷേത്രത്തിന്‍റെ വാതിലുകൾ തീർത്ഥാടനത്തിനായി മാർച്ച് 10 മുതൽ വിശ്വാസികള്‍ക്കായി തുറക്കും. അക്ഷയ തൃതീയ ദിവസത്തിലാണ് ക്ഷേത്രം തുറക്കുന്നത്. ഒരുപാട് പ്രത്യേകതകളുള്ള ദിവസം കൂടിയാണിത്. അതേസമയം, ഈ വർഷത്തെ തീർത്ഥാടനം ഒക്ടോബർ 31 ന് സമാപിക്കും. അന്നാണ് ആറു മാസക്കാലത്തേയ്ക്കായി ക്ഷേത്രം വീണ്ടും പൂട്ടുന്നത്. ചാർധാം ക്ഷേത്രകമ്മിറ്റിയാണ് ഈ തിയതി നിശ്ചയിക്കുന്നത്.
യമുനോത്രി ധാം പൂജാ സമയം
യമുനോത്രി ധാമിലേക്ക് തീർത്ഥാടനം നടത്തുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രത്തിലെ ആരി സമയം, പൊതുപൂജാ സമയങ്ങൾ തുടങ്ങിയവ നേരത്തെ തന്നെ അറിഞ്ഞിരിക്കണം. യമുനോത്രിയിലെ രാവിലെയും വൈകുന്നേരവും ആരതി സമയം യഥാക്രമം 6:30 മുതൽ 07:30 AM വരെയും 06:30 PM മുതൽ 07:30 PM വരെയും ആണ്. ക്ഷേത്രം പൊതുദർശനത്തിനായി രാവിലെ 7:30 മുതൽ 12:00 വരെയും ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയും തുറന്നിരിക്കും. ദിവസവും ഉച്ചയ്ക്ക് 12 മുതൽ ഉച്ചയ്ക്ക് 2 വരെ ദർശനം അനുവദിക്കില്ല.
യമുനോത്രി ക്ഷേത്രം സന്ദർശിക്കാൻ പറ്റിയ സമയം
മേയ് 10 മുതൽ ഒക്ടോബർ 31 വരെയാണ് ഈ വർഷം യമുനോത്രി ക്ഷേത്രം സന്ദർശിക്കാൻ പറ്റിയ സമയം. ഇതിൽ തന്നെ തിരക്കും മറ്റു ബുദ്ധിമുട്ടുകളും കുറവ് അനുഭവപ്പെടുന്ന സമയം നോക്കി യാത്ര പോകാം. എന്തായാലും മഴക്കാലത്ത്, ജൂൺ അവസാനം മുതൽ ഓഗസ്റ്റ് ആദ്യം വരെയുള്ള സമയത്ത് യാത്ര വേണ്ട. മഴയും ഉരുൾപ്പൊട്ടലും ഒക്കെയുള്ള അപകടങ്ങൾ ഏറ്റവും കൂടുതൽ ഇവിടെ സംഭവിക്കുന്നത് മഴക്കാലത്താണ്.
യമുനോത്രിയിൽ എത്തിച്ചേരാൻ
ഡെറാഡൂണ്‍ അല്ലെങ്കിൽ ഹരിദ്വാർ എത്തി അവിടുന്ന് യാത്ര ആരംഭിക്കുന്നതാണ് നല്ലത്. ജാന്‍കി ചട്ടി എന്ന സ്ഥലത്തു നിന്നുമാണ് യമുനോത്രിയിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത്. ആറു കിലോമീറ്റർ യാത്രയാണിത്. ഇതിനായി ഏകദേശം 3 മുതൽ 6 മണിക്കൂർ വരെ സമയം എടുക്കും.
ഡെറാഡൂണിലെ ജോളി ഗ്രാൻഡ് എയർപോർട്ടാണ് യമുനോത്രിക്ക് ഏറ്റവും അടുത്തുള്ളത്. യമുനോത്രിയിൽ നിന്ന് 210 കിലോമീറ്റർ അകലെയാണിത്. ഇവിടുന്ന് ഹനുമാൻ ചട്ടിയിലേക്കാണ് പോകേണ്ടത്. ട്രെയിൻ മാര്‍ഗം പോകുമ്പോൾ ഡെറാഡൂൺ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. ഇവിടുന്നും ഹനുമാൻ ചട്ടിയിൽ എത്തിച്ചേരണം. റോഡ് മാർഗമാണ് യാത്രയെങ്കിൽ മുസ്സൂറി, ബാർകോട്ട് തുടങ്ങിയ മനോഹരമായ പ്രദേശങ്ങളിലൂടെയുള്ള റോഡ് യാത്ര ആസ്വദിക്കാം.
യമുനോത്രി ട്രെക്കിങ്
ഹനുമാൻ ചട്ടിയിൽ നിന്നാണ് യമുനോത്രിയിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത്. ഹിമാലയ കാഴ്ചകൾ കണ്ട് ആറു കിലോമീറ്റർ ദൂരമാണ് പിന്നിടുവാനുള്ളത്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കുതിരപ്പുറത് പോകാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












