കേരളത്തിൽ നിന്ന് സ്ഥിരം യാത്രക്കാരുളള ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മുംബൈ. ജോലി ചെയ്യാനും പഠിക്കാനും കുടുംബത്തിനൊപ്പവും നിരവധി മലയാളികൾ ഇവിടെ വസിക്കുന്നു. കുറഞ്ഞ ചെലവിൽ മുംബൈ യാത്രകൾക്ക് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാസ്ഥാനം കൂടിയാണ് മുംബൈ.
മുംബൈയിലേക്ക് കേരളത്തിൽ നിന്നും നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. സമ്പർക്ക് ക്രാന്തി എക്സ്പ്രസ്, രാജധാനി എക്സ്പ്രസ്, മംഗള-ലക്ഷദ്വീപ് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് , കന്യാകുമാരി എക്സ്പ്രസ് എന്നിവ അവയിൽ ചിലു മാത്രമാണ്. എന്നാൽ ഏറ്റവും മികച്ച യാത്ര ഉറപ്പു വരുത്തുന്നത് ഈ ട്രെയിനുകളൊന്നുമല്ല, കേരളത്തിൽ നിന്നും മുംബൈയിലേക്കുള്ള ഗരീബ് രഥ് എക്സ്പ്രസ് ആണിത്.

മുംബൈയിലേക്ക് ചെലവു കുറഞ്ഞ ട്രെയിൻ
മറ്റു ട്രെയിനുകളെയപേക്ഷിച്ച് മികച്ച സൗകര്യങ്ങളോടെ,
കുറഞ്ഞ തുകയിൽ എസിയിൽ പോകാൻ സാധിക്കുന്ന ട്രെയിനാണ് കൊച്ചുവേളി- മുംബൈ ഗരീബ് രഥ് എക്സ്പ്രസ്. കൊച്ചുവേളിയിൽ നിന്നാരംഭിച്ച് എറണാകുളം- കോഴിക്കോട് കാസര്‍കോഡ് വഴി ലോകമാന്യ തിലക് വരെ പോകുന്ന ട്രെയിൻ മുംബൈയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച തെരഞ്ഞെടുപ്പാണ്. എസി കംപാർട്മെന്‍റുകൾ മാത്രമാണ് ഇതിലുള്ളത്.
കൊച്ചുവേളി- മുംബൈ ഗരീബ് രഥ് എക്സ്പ്രസ് (12202)
കൊച്ചുവേളി- മുംബൈ ഗരീബ് രഥ് എക്സ്പ്രസ് (12202) എല്ലാ വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 7.45 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 30:55 മിനിറ്റ് യാത്ര ചെയ്ത് ഉച്ചകഴിഞ്ഞ് 2.40 ന് ലോകമാന്യ തിലക് റെയില്‍വേ സ്റ്റേഷനിൽ എത്തുന്നു. എസി ചെയർ കാറിന് 1125 രൂപയും എസി ത്രീ ടയറിന് 1290 രൂപയുമാണ് നിരക്ക്. കേരളത്തിൽ 12 സ്റ്റോപ്പുകളാണ് ആകെയുള്ളത്.
എറണാകുളം ടൗണിൽ നിന്ന് ലോകമാന്യ തിലക് വരെ 1015 രൂപ, കോഴിക്കോട് നിന്ന് 950 രൂപ, കണ്ണൂരിൽ നിന്ന് 910 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കൊച്ചുവേളി -07:45
കൊല്ലം ജങ്ഷൻ - 08:37
കായംകുളം ജങ്ഷൻ - 09:23
ചെങ്ങന്നൂർ 09:48
തിരുവല്ല 09:59
ചങ്ങനാശേരി 10:08
കോട്ടയം 10:27
എറണാകുളം ടൗൺ 11:40
തൃശൂർ 12:57
ശൊരണൂർ ജങ്ഷൻ 14:10
തിരൂർ 14:54
കോഴിക്കോട് 15:32
കണ്ണൂർ 16:37
കാസർകോട് 17:44
മംഗലാപുരം ജങ്ഷൻ 19:10
ഉദുപ്പി 21:08
മൂകാംബിക റോഡ് 22:14
അങ്കോള 23:50
കാർവാർ 00:22
മഡ്ഗാവ് 01:45
റത്നഗിരി 06:50
പന്വേൽ 13:00
താനെ 13:50
ലോകമാന്യ തിലക് 14:40.
മുംബൈ- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (12201)
മുംബൈ- കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201) തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4.45 ന് പുറപ്പെട്ട് 30 മണിക്കൂർ യാത്രയ്ക്കൊടുവിൽ 10.45 ന് കൊച്ചുവേളിയിൽ എത്തും. എസി ചെയർ കാറിന് 1125 രൂപയും എസി ത്രീ ടയറിന് 1290 രൂപയുമാണ് നിരക്ക്.
ലോകമാന്യ തിലക് - 16:45
താനെ - 17:07
പന്വേൽ - 17:50
റത്നഗിരി - 23:30
മഡ്ഗാവ് - 04:00
കാർവാർ - 05:02
അങ്കോള - 05:28
മൂകാംബിക റോഡ് - 07:38
ഉഡുപ്പി - 08:50
മംഗലാപുരം ജങ്ഷൻ - 10:25
കാസർകോട് - 11:09
കണ്ണൂർ - 12:17
കോഴിക്കോട് - 13:52
തിരൂർ - 14:29
ഷൊർണൂർ ജങ്ഷൻ - 15:30
തൃശൂർ - 16:25
എറണാകുളം ടൗൺ - 17:40
കോട്ടയം - 18:55
ചങ്ങനാശേരി - 19:17
തിരുവല്ല - 19:29
ചെങ്ങന്നൂർ - 19:39
കായംകുളം ജങ്ഷൻ - 20:05
കൊല്ലം ജങ്ഷൻ - 20:57
കൊച്ചുവേളി - 22:45
നിരക്ക് വ്യത്യാസം
കൊച്ചുവേളി- മുംബൈ ഗരീബ് രഥ് എക്സ്പ്രസിന്‍റെയും ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന മറ്റു ട്രെയിനുകളും തമ്മിലുള്ള നിരക്ക് വ്യത്യാസം നോക്കാം.
തിരുവനന്തപുരം സെൻട്രൽ- വസായ് റോഡ് രാജധാനി എക്സ്പ്രസ് (12431) എസി ത്രീ ടയറിന് 3675 രൂപയാണ് നിരക്ക്. കൊച്ചുവേളി- ലോകമാന്യ തിലക് സൂപ്പർ ഫാസ്റ്റ് ട്രെയിനിന് എസി ത്രീടയറിന് 1930 രൂപയും തിരുവനന്തപുരം സെൻട്രൽ- ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസിന് എസി ത്രീ എക്കോണമിയിൽ 1775 രൂപയും എസി ത്രി ടയറിന് 1880 രൂപയുമാണ് നിരക്ക്.
ആധുനിക എൽഎച്ച്ബി കോച്ചുകൾ
ആധുനിക എൽഎച്ച്ബി കോച്ചുകളോടെയാണ് ഇപ്പോൾ എൽ ടി ടി -കൊച്ചുവേളി ഗരീബ്രഥ് എക്സ്‌പ്രസ് (12201/12202) യാത്ര. 2008ൽ സർവീസ് ആരംഭിച്ച ഗരീബ്‌രഥ് ട്രെയിനിന്റെ ഐ സി എഫ് ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചിൽനിന്ന് എൽ.എച്ച്.ബി. (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറ്റി. ഇതോടൊപ്പം വണ്ടിയുടെ കോച്ചുകളുടെ എണ്ണവും വർധിച്ചു.കോച്ചുകളുടെ എണ്ണം 15ൽ നിന്ന് 21 ആയി വർധിപ്പിച്ചതോടെ ഓരോ യാത്രയിലും 600 ന് മുകളിൽ സീറ്റുകളും ലഭിച്ചു. 6 തേഡ് എസി ഇക്കണോമി കോച്ചുകളും 3 എസി ചെയർകാറുകളും രണ്ട് ജനറേറ്റർ കോച്ചുകളുമാണ് പുതിയ ട്രെയിനിലുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













