Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിന്‍, വാരാന്ത്യങ്ങളിൽ നാട്ടിലെത്താം! സർവീസ് സമയം, തിയതി

വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിന്‍, വാരാന്ത്യങ്ങളിൽ നാട്ടിലെത്താം! സർവീസ് സമയം, തിയതി

തിരക്കേറിയ യാത്രകളുടെ സമയമാണ് ഇനി വരുന്നത്. ഡിസംബർ മാസം എത്തിയതോടെ ക്രിസ്മസ്, വർഷാവസാന യാത്രകള്‌ കൂടാതെ എടുക്കാൻ ബാക്കിയുള്ള ലീവും എടുത്ത് നാട് പിടിക്കുന്ന സമയം കൂടിയാണ് വന്നിരിക്കുന്നത്. അവധി കണക്കാക്കി ജോലിക്കാരും വിദ്യാർത്ഥികളും കൂടി നാട്ടിൽ പോകാൻ ഒരുങ്ങുന്നതോടെ ഡിസംബറിലെ യാത്രകൾ കൂടുതൽ തിരക്കിലാവും.

ഈ തിരക്കും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ച് ദക്ഷിണ റെയിൽവേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ-ബാംഗ്ലൂർ-മൈസൂരു റൂട്ടിൽ ആണ് ആഴ്ചാവസാനങ്ങളിലെ പ്രത്യേക സർവീസ്. സ്പെഷ്യൽ വന്ദേ ഭാരത് സമയക്രമവും യാത്രയും വിശദമായി നോക്കാം.

Chennai-Bangalore-Mysore Vande Bharat

നവംബർ, ഡിസംബർ മാസങ്ങളിലെ യാത്രക്കാരുടെ അമിത തിരക്ക് പരിഹരിക്കുന്നതിനും എളുപ്പത്തിൽ മികച്ച യാത്ര നല്കുന്നതിനുമായാണ് ദക്ഷിണ റെയിൽവേ ചെന്നൈ-ബാംഗ്ലൂർ-മൈസൂരു റൂട്ടിൽ പ്രത്യേക സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

06038 മൈസൂർ- ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത്

നവംബർ 29, ഡിസംബർ 06, 13, 20, 27 എന്നീ തിയതികളിൽ മൈസൂർ- ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. മൈസൂരിൽ നിന്ന് ഉച്ചയ്ക്ക് 1.05ന് പുറപ്പെടുന്ന ട്രെയിൻ ബാംഗ്ലൂരിൽ 2.40 നും കട്പടിയിൽ 5.33നും ചെന്നൈ സെൻട്രലിൽ 7.20നും ട്രെയിൻ എത്തിച്ചേരും. ആകെ അഞ്ച് സർവീസുകളാണുള്ള്

06037 ചെന്നൈ സെൻട്രൽ- ബാംഗ്ലൂർ-മൈസൂർ സ്പെഷ്യൽ വന്ദേ ഭാരത്

നവംബർ 29, ഡിസംബർ 06, 13, 20, 27 എന്നീ തിയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് രാവിലെ 5.50ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് മൈസൂർ ജംങ്ഷനിൽ എത്തും.
ചെന്നൈ സെൻട്രൽ- 5.50 am, കട്പടി 7.13, കെഎസ്ആര്‍ ബെംഗളുരു 10.10, മൈസൂരു 12.20 എന്നിങ്ങനെയാണ് സമയക്രമം.

ട്രെയിനിന്റെ മുൻകൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+