വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശ്രേണിയിലേക്ക് പുതിയ നിര കൂടി വരികയാണ്.
ചെന്നൈ - നാഗർകോവിൽ വന്ദേ ഭാരതും ബെംഗളുരു-മധുര വന്ദേ ഭാരതും. തമിഴ്നാടിന് ലഭിച്ചതാണെങ്കിലും കേരളത്തിനും കർണ്ണാടകയും ഒരുപോലെ ഉപകാരപ്പെടുത്തുവാൻ പറ്റിയ സർവീസുകളാണിത്. ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാ ദൈർഘ്യം കുറയ്ക്കുവാനും വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും ഉപകാരപ്പെടുത്തുവാനും പറ്റിയ സർവീസ് ആണിത്.
വരാന്ത്യ യാത്രകൾ, വിനോദ യാത്രകൾ തുടങ്ങിയവയ്ക്ക് പറ്റിയ ഈ സര്‍വീസ് ചെന്നൈയിൽനിന്ന് തിരുച്ചിറപ്പള്ളി, മധുരെ, തിരുനെൽവേലി, നാഗർകോവിൽ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രക്കാർക്ക് പ്രയോജനപ്രദമാണ്. ചെന്നൈ - നാഗർകോവിൽ വന്ദേ ഭാരത് സർവീസിനെക്കുറിച്ചും ചെന്നൈയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഇതെങ്ങനെ പ്രയോജനപ്പെടുത്താമെന്നും നോക്കാം.

ചെന്നൈ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത് (20627)
ട്രെയിൻ നമ്പർ 20627 ചെന്നൈ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത് എട്ട് മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യസ്ഥാനത് എത്തും. സാധാരണ ട്രെയിനുകൾക്ക് ചെന്നൈ എഗ്മോർ- നാഗർകോവിൽ റൂട്ടിലെ യാത്ര സമയം 11.30 മണിക്കൂറിന് മുകളിലാണ്. വന്ദേ ഭാരതിനാണ് യാത്രയെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ട് മണിക്കൂർ നിങ്ങൾക്ക് സമയം ലാഭിക്കാം. . രാവിലെ 5.00 മണിക്ക് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത്ഉച്ചയ്ക്ക് 1.50ന് നാഗർകോവിലിൽ എത്തും.
എസി ചെയർ കാറിന് 1760 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3240 രൂപയുമാണ് നിരക്ക്. ഭക്ഷണം, സൂപ്പർഫാസ്റ്റ് ചാർജ്, റിസർവേഷൻ ചാർജ്, ജിഎസ്ടി എന്നിവ ഉൾപ്പെടെയുള്ള നിരക്കാണിത്. അടിസ്ഥാന നിരക്ക് 1244 രൂപയാണ്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. സെപ്റ്റംബർ 2 തിങ്കളാഴ്ച മുതൽ പ്രതിദിന സർവീസുകൾ ആരംഭിക്കും, ഇതിനായുള്ള ബുക്കിങ് ഐആർസിടിസി ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത് സ്റ്റോപ്പ്, സമയം
ചെന്നൈ എഗ്മോർ - 05:00
താംബരം - 05:23
വില്ലപുരം - 06:52
തിരുച്ചിറപ്പള്ളി - 08:55
ഡിണ്ടിഗൽ ജംങ്ഷൻ - 09:53
മധുര ജംങ്ഷൻ - 10:38
കോവിൽപട്ടി - 11:35
തിരുനെൽവേലി - 12:30
നാഗർകോവിൽ - 13:50
നാഗർകോവിൽ -ചെന്നൈ എഗ്മോർ വന്ദേ ഭാരത് (20628)
ട്രെയിൻ നമ്പർ 20628 നാഗർകോവിൽ -ചെന്നൈ എഗ്മോർ വന്ദേ ഭാരത് നാഗർകോവിലിൽ നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് രാത്രി 11.00 മണിക്ക് ചെന്നൈ എഗ്മോറിൽ എത്തും.
എസി ചെയർ കാറിന് 1735 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3220 രൂപയുമാണ് നിരക്ക്. എസി ചെയർ കാറിന് 1245 ഉം എക്സിക്യൂട്ടീവ് ചെയർ കാറിന് 2551 ഉം ആണ് അടിസ്ഥാന നിരക്ക്.
നാഗർകോവിൽ -ചെന്നൈ എഗ്മോർ വന്ദേ ഭാരത് സ്റ്റോപ്പ്, സമയം
നാഗർകോവിൽ - 14:20
തിരുനെൽവേലി - 15:18
കോവിൽപട്ടി - 15:58
മധുര ജംങ്ഷൻ - 17:03
ഡിണ്ടിഗൽ ജംങ്ഷൻ - 17:48
തിരുച്ചിറപ്പള്ളി - 18:45
വില്ലപുരം - 20:53
താംബരം - 22:28
ചെന്നൈ എഗ്മോർ - 23:00
കേരളത്തിലേക്കുള്ള യാത്ര എളുപ്പം
നേരിട്ട് കേരളത്തിലേക്ക് എത്തിപ്പെടാനാവില്ലെങ്കിലും മലയാളികൾക്കും ഉപകരാപ്രദമായ സർവീസ് ആണിത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ഭാഗങ്ങളിലേക്ക് വരുന്ന യാത്രക്കാർക്ക് ചെന്നൈ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത് സർവീസ് പ്രയോജനപ്പെടുത്താം,
5.00 മണിക്ക് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് 1.50ന് നാഗർകോവിലിൽ എത്തും. നാഗർകോവിലിൽ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വൈകിട്ടോടെ എത്തിച്ചേരാനാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














