ദീപാവലി അവധിക്ക് തൊട്ടുമുൻപുള്ള വാരാന്ത്യമാണ്. ഈ സമയം കാത്തിരുന്ന് അവധി എടുത്ത് നാട്ടിലേക്ക് പോകുന്നവർ നിരവധിയുണ്ട്. അതിപ്പോൾ ദീപാവലി ഏറ്റവും ആഘോഷത്തോടെ കൊണ്ടാടുന്ന, ചെന്നൈ ആണെങ്കിലും മംഗലാപുരമോ ബാംഗ്ലൂരോ ആയാലും നാട്ടിലെ ആഘോഷത്തിന്‍റെയും അവധിയുടെയും സുഖം വേറൊരിടത്തും കിട്ടില്ല. അതിനാൽ ഈ സമയത്തെ യാത്രാ തിരക്ക് പരിഗണിച്ച് വിവിധ റൂട്ടുകളിലേക്ക് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്നാണ് ചെന്നൈ- കോട്ടയം- ചെന്നൈ ദീപാവലി പ്രത്യേക ട്രെയിൻ.
ദീപാവലി അധിക്കു മുൻപേ നാട്ടിലേക്ക് വരാനും ഇനി കേരളത്തിൽ നിന്ന് ദീപാവലി ആഘോഷിക്കാൻ തമിഴ്നാട്ടിലേക്ക് പോകാനും ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് ഉപകാരപ്പെടും. ചെന്നൈ- കോട്ടയം റൂട്ടിൽ ഒന്നും കോട്ടയം- ചെന്നൈ റൂട്ടിൽ ഒന്നും സർവീസ് വീതം ആകെ രണ്ട് സ്പെഷ്യൽ സർവീസ് ആണ് ഈ തീവണ്ടിക്കുള്ളത്. ഇതാ ചെന്നൈ- കോട്ടയം ദീപാവലി സ്പെഷ്യൽ ട്രെയിൻ സർവീസിന്‍റെ വിശദാംശങ്ങൾ അറിയാം.
ചെന്നൈ- കോട്ടയം ദീപാവലി ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ
ട്രെയിന്‍ നമ്പർ 06091 ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ - കോട്ടയം ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 26 ശനിയാഴ്ച രാത്രി 11.20 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.55 ന് കോട്ടയത്ത് എത്തും. 14 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പറിന് 520 രൂപയും എസി ത്രീ ടയറിന് 1420 രൂപയുമാണ് നിരക്ക്. 1 എസി ത്രീ ടയർ കോച്ച്, 8 സ്ലീപ്പർ ക്ലാസ് കോച്ച്, 10 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്കായി 2 സെക്കൻഡ് ക്ലാസ് കോച്ച് എന്നിങ്ങനെ ആകെ 21 കോച്ചുകൾ ഇതിനുണ്ട്.
06091 ചെന്നൈ- കോട്ടയം ട്രെയിൻ സ്റ്റേഷൻ, സമയം
എം ജി ആർ ചെന്നൈ സെൻട്രൽ - 23:20
തിരുവള്ളൂർ - 00:03
അറക്കോണം ജങ്ഷൻ - 00:28
കട്പാടി ജങ്ഷൻ - 01:23
ജോളാർപേട്ട ജങ്ഷൻ - 02:38
സേലം ജങ്ഷൻ - 04:52
ഇറോഡ് ജങ്ഷൻ - 05:55
തിരുപ്പൂർ - 06:58
കോയമ്പത്തൂർ ജങ്ഷൻ - 07:57
പാലക്കാട് ജങ്ഷൻ - 09:25
തൃശൂർ - 10:57
ആലുവ - 11:53
എറണാകുളം ടൗൺ- 12:10
എറ്റുമാനൂർ - 13:13
കോട്ടയം - 13:55.
കോട്ടയം - ചെന്നൈ ദീപാവലി ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ
ട്രെയിന്‍ നമ്പർ 06092 കോട്ടയം - ചെന്നൈ ദീപാവലി ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ കോട്ടയത്ത് നിന്ന ഒക്ടോബർ 27 ഞായറാഴ്ച വൈകിട്ട് 4.45 ന് പുറപ്പെട്ട് പിറ്റേന്ന്, തിങ്കളാഴ്ച രാവിലെ 08:20 ന് ചെന്നൈയിൽ എത്തും. 15 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം.
06092 കോട്ടയം - ചെന്നൈ ട്രെയിൻ സ്റ്റേഷൻ, സമയം
കോട്ടയം - 16:45
എറ്റുമാനൂർ - 16:58
എറണാകുളം നോർത്ത് - 18:05
ആലുവ - 18:33
തൃശൂർ - 20:10
പാലക്കാട് ജങ്ഷൻ - 21:30
കോയമ്പത്തൂർ ജങ്ഷൻ - 23:07
തിരുപ്പൂർ - 23:55
ഇറോഡ് ജങ്ഷൻ - 00:45
സേലം ജങ്ഷൻ - 01:47
ജോളാർപേട്ട ജങ്ഷൻ - 04:43
കട്പാടി ജങ്ഷൻ - 05:48
അറക്കോണം ജങ്ഷൻ - 06:43
തിരുവള്ളൂർ - 07:08
പെരമ്പൂർ - 07:38
എം ജി ആർ ചെന്നൈ സെൻട്രൽ - 08:20
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















