ഏപ്രിൽ, മേയ് മാസങ്ങളിലെ വേനലവധി തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന സമയങ്ങളിലൊന്നാണ്. അവധിക്കാലത്ത് കേരളത്തിൽ നാട്ടിലേക്ക് വരാൻ തമിഴ്നനാട്, കർണ്ണാട തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ തിരഞ്ഞെടുക്കുന്ന സമയവും ഇത് തന്നെ. എന്നാൽ യാത്രാതിരക്കിന് ആവശ്യമായ ട്രെയിനുകള് ഇല്ലാത്തത് യാത്രക്കാരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.
ഇപ്പോഴിതാ സതേൺ റെയിൽവേ യാത്രക്കാർക്കായി സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഒരുക്കുകയാണ്. ചെന്നൈ, കോയമ്പത്തൂർ, പാലക്കാട്, കോഴിക്കോട്, മംഗലാപുരം തുടങ്ങിയ റൂട്ടുകളിലെ യാത്രകൾ ക്ലേശരഹിതമാക്കുവാൻ സഹായിക്കുന്ന ചെന്നൈ-മംഗളുരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ അവധിക്കാലം മുഴുവൻ സുഗമമായ യാക്ര ഉറപ്പുവരുത്തും.

ചെന്നൈ-മംഗളുരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ
ചെന്നൈ താംബരത്തു നിന്നും ആരംഭിക്കുന്ന ട്രെയിൻ ചെന്നൈ എഗ്മോർ, സേലം, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട് , ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി,കാസര്‍കോഡ് വഴി മംഗലപുരത്തെത്തും. 19 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും. രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിനുള്ളത്. സ്ലീപ്പർ ക്ലാസിൽ 595 രൂപയാണ് നിരക്ക്.
ചെന്നൈ-മംഗളുരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ 06049
താംബരം - മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06049) ഏപ്രിൽ 19, 26, മേയ് 03, 10, 17, 24, 31 എന്നീ വെള്ളിയാഴ്ചകളിലാണ് സർവീസ് നടത്തുന്നത്. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30ന് താംബരത്തു നിന്ന് പുറപ്പെട്ട് 18 മണിക്കൂർ യാത്രയ്ക്കൊടുവിൽ ശനിയാഴ്ച രാവിലെ 7.30 ന് മംഗലാപുരം സെന്‍ട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും.
താംബരം - 1.30 pm
ചെന്നൈ എഗ്മോര്‍ - 2.00
പേരമ്പുർ - 02:48 ,
അരക്കോണം - 03:38 ,
കാട്പാടി - 04:50
ജോളാർപേട്ടൈ - 06:18 ,
സേലം - 07:47 ,
ഈറോഡ് - 08:45
തിരുപ്പുർ - 09:38
കോയമ്പത്തൂർ - 10:37
പാലക്കാട് - 12:02
ഒറ്റപ്പാലം - 12:36
ഷൊർണ്ണൂർ - 01:00
തിരൂർ - 01:45
കോഴിക്കോട് - 02:27
വടകര - 03:02
തലശേരി - 03:22
കണ്ണൂർ - 03:50
പയ്യന്നൂർ- 04:26
കാസർകോട് - 05:30
മംഗളൂരു സെൻട്രൽ- 07:30
ട്രെയിൻ 06049 ടിക്കറ്റ് ലഭ്യത
ഏപ്രിൽ 15 തിങ്കളാഴ്ച ഐആർസിടിസി വെബ്സൈറ്റിലെ അപ്ഡേറ്റ് അനുസരിച്ച് ഏപ്രിൽ 19 ന് 0469, ഏപ്രിൽ 26 ന് 0868, മേയ് 3 ന് 0893, മേയ് 10 ന് 0965, മേയ് 17 ന് 0946 എന്നിങ്ങനെയാണ് ലഭ്യമായ ടിക്കറ്റുകളുടെ എണ്ണം.
മംഗളുരു - ചെന്നൈ പ്രതിവാര സ്പെഷ്യൽ ട്രെയിൻ 06050
തിരികെ മംഗലാപുരത്തു നിന്നും ഏപ്രിൽ 21, 28, മേയ് 05, 12, 19, 26, ജൂൺ 02 എന്നീ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 12:00 മണിക്ക് പുറപ്പെട്ട് 17 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 05:30ന് താംബരത്ത് എത്തും.
മംഗളൂരു സെൻട്രൽ -12:00 PM
കാസർകോട് -12:48
പയ്യന്നൂർ -13:24
കണ്ണൂർ -13:58
തലശേരി -14:24
വടകര -14:42
കോഴിക്കോട് -15:17
തിരൂർ -16:02
ഷൊർണ്ണൂർ - 16:45
ഒറ്റപ്പാലം -17:07
പാലക്കാട് -17:50
കോയമ്പത്തൂർ -19:32
തിരുപ്പുർ -20:18
ഈറോഡ് -21:05
സേലം - 22:12
ജോളാർപേട്ടൈ - 00:18
കാട്പാടി - 01:28
അരക്കോണം - 02:18
പേരമ്പുർ - 03:15
ചെന്നൈ എഗ്മോര്‍ -04:05
താംബരം - 5.20
ട്രെയിൻ 06050 ടിക്കറ്റ് ലഭ്യത
ഏപ്രിൽ 15 തിങ്കളാഴ്ച ഐആർസിടിസി വെബ്സൈറ്റിലെ അപ്ഡേറ്റ് അനുസരിച്ച് ഏപ്രിൽ 21 ന് വെയിറ്റിങ് ലിസ്റ്റ് 105 ആണ്. ഏപ്രിൽ 28 ന് 0662, മേയ് 5 ന് 0656, മേയ് 12 ന് 0806, മേയ് 19 ന് 0698 എന്നിങ്ങനെയാണ് ലഭ്യമായ ടിക്കറ്റുകളുടെ എണ്ണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













