ചെന്നൈയിലേക്ക് പല ആവശ്യങ്ങൾക്കായി യാത്ര പോകുന്നവരാണ് നമ്മൾ. അവിടെ പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ ഒക്കെയാണെങ്കിൽ ഉറപ്പായും ഒരിക്കലെങ്കിലും പോയ സ്ഥലമാവും പോണ്ടിച്ചേരി. എന്നാൽ എന്തെങ്കിലും കാര്യങ്ങള്‌ക്കായോ അല്ലെങ്കിൽ ചെറിയ സന്ദർശനത്തിനോ ഒക്കെ പോകുമ്പോൾ ഉറപ്പായും ഉൾപ്പെടുത്തേണ്ട സ്ഥലമാണ് പോണ്ടിച്ചേരി എന്ന കാര്യത്തില് ഒരു സംശയമില്ല.
പെട്ടന്ന് ചെന്നൈയിൽ എത്തി എവിടെ പോകണമെന്നറിയാതെ ഇരിക്കുകയാണെങ്കിൽ ഒരു ദിവസത്തിൽ പ്ലാൻ ചെയ്യാൻ പറ്റിയ സ്ഥലമാണ് പോണ്ടിച്ചേരി. അപ്പോൾ എങ്ങനെ പോകുമെന്നായിരിക്കും സംശയം. ഒറ്റദിവസത്തിൽ കണ്ടുതീർക്കാൻ ഏറ്റവും നല്ലത് പാക്കേജ് എടുത്തു പോുന്നത് തന്നെയാണ്. ഇങ്ങനെ കുറഞ്ഞ ചെലവിൽ ചെന്നൈ- പോണ്ടിച്ചേരി യാത്ര ഒരുക്കിയിരിക്കുന്നത് ഐആർസിടിസി ആണ്.
ചെറിയ ഗ്രൂപ്പായി പോകുന്നവർക്കും തനിച്ച് യാത്ര ചെയ്യുന്നവർക്കും പെട്ടന്ന് പോണ്ടിച്ചേരി കണ്ട് വരാൻ താല്പര്യമുള്ളവർക്കും പ്രയോജനപ്പെടുത്താവുന്ന പാക്കേജാണിത്. ചെന്നൈ - പോണ്ടിച്ചേരി ഏകദിന യാത്ര എന്നാണിതിന്‍റെ പേര്. CHENNAI-PONDICHERRY ONE DAY TRIP (SMH100)
1954 വരെ ഫ്രഞ്ച് കൊളോണിയൽ സെറ്റിൽമെന്‍റ് ആയിരുന്ന പുതുച്ചേരി എന്ന പോണ്ടിച്ചേരി ഓരോ സഞ്ചാരിയും തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ്. കടൽത്തീരവും അതിമനോഹരങ്ങളായ കെട്ടിടങ്ങളും മാത്രമല്ല, ഇവിടുത്തെ സംസ്കാരവും രീതികളും അത്ര പരിചിതമായ ഒന്നല്ല. ഭക്ഷണരീതി മുതൽ വീടുകളുടെ രൂപങ്ങള്‍ക്കും മരങ്ങളുടെ ഭംഗിക്കും വരെ ഒരു വ്യത്യസ്തത നേരിട്ട് അനുഭവിക്കാവുന്ന ഇടമാണ് പോണ്ടിച്ചേരി.
ഫ്രഞ്ച് ആധിപത്യത്തിന്‍റെ അടയാളങ്ങൾ ഇന്നും ഇവിടെ അതേപടി സൂക്ഷിക്കുന്നു. ഈ കാഴ്ചകളില്‍ കൗതുകം നിറഞ്ഞ സഞ്ചാരികളാണ് ഇവിടെയെത്തുന്നവരിൽ കൂടുതലും. അങ്ങനെ ഫ്രഞ്ച് കോളനിയുടെ കാഴ്ചകൾ ഇന്നുമുള്ള ഫ്രഞ്ച് ക്വാർട്ടറിലേക്ക് മരങ്ങൾ നിറഞ്ഞു നിൽക്കുന്ന തെരുവിലൂടെ, മഞ്ഞ പെയിന്റടിച്ച വീടുകൾ കണ്ട് നമുക്കും പോകാം പോണ്ടിച്ചേരി കാണാന്‍.
രാവിലെ 6.00 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന യാത്ര ഏകദേശം ഒൻപതരയോടെ പോണ്ടിച്ചേരിയിൽ എത്തും. പ്രഭാതഭക്ഷണം കഴിച്ച ശേഷമായിരിക്കും കാഴ്ചകളിലേക്ക് കടക്കുന്നത്. ശ്രീ അരബിന്ദോ ആശ്രമം ആണ് ആദ്യം സന്ദർശിക്കുന്നത്. അതിനു ശേഷം തിരുഹൃദയ ദേവാലയവും യാത്രയിൽ കാണും.
പോണ്ടിച്ചേരിയിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ മനകുല വിയാനയ ക്ഷേത്രം കണ്ട്, ഓറോവില്ലയിൽ പോയി മാത്രിമന്ദിർ കാണുന്നതും പ്ലാനിലുണ്ട്. തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിൽ കൂടാതെ, വൈകിട്ട് ഫ്രഞ്ച് കാഴ്ചകളിലേക്ക് സ്വാഗതം ചെയ്യുന്ന ഫ്രഞ്ച് കോളനിയും ബീച്ചും കണ്ടശേഷമായിരിക്കും ചെന്നൈയിലേക്കുള്ള മടക്കം.
എല്ലാ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും ചെന്നൈയിൽ നിന്ന് ഐആർസിടിസി പോണ്ടിച്ചേരി ഏകദിന യാത്ര സംഘടിപ്പിക്കുന്നു.
എസി വണ്ടിയിൽ റോഡ് മാർഗമായിരിക്കും യാത്ര. ഒന്നു മുതൽ മൂന്ന് പേര് വരെ ഉൾക്കൊള്ളുന്ന സ്റ്റാന്‍ഡേർഡ് ക്ലാസില്‍ ഒരാൾ മാത്രമാണെങ്കിൽ 7850 രൂപ, രണ്ട് പേരുണ്ടെങ്കിൽ
ഒരാൾക്ക് 3950/- രൂപ, മൂന്ന് പേരുണ്ടെങ്കിൽ ഒരാൾക്ക് 2650/- രൂപ എന്നിങ്ങനെയും 5-11 പ്രായത്തിനുള്ള കുട്ടികൾക്ക് 2000 രൂപയുമാണ് നിരക്ക്. ഇൻഡിക്ക കാറിലാണ് യാത്ര.
എസി വാഹനത്തിനുള്ള യാത്ര, ട്രാവൽ ഇൻഷുറൻസ്, ടോൾ എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും. എന്നാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക്, വെള്ളം, ഭക്ഷണം, ടൂർ ഗൈഡ് തുടങ്ങിയവയ്ക്ക് യാത്രക്കാർ സ്വയം പണം മുടക്കേണ്ടതാണ്.
യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9003140739 / 9363488231, 080-22960014/13 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം, കൊച്ചിയിൽ നിന്നാണ് നിങ്ങൾ പോകുന്നതെങ്കിൽ 0484-2382991/92 എന്ന നമ്പറിൽ ബന്ധപ്പെട്ട് യാത്ര, സീറ്റ് ലഭ്യത തുടങ്ങിയവ ഉറപ്പുവരുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














