ചേറിൽ നിന്ന്
പതിനാലാം നൂറ്റാണ്ടിൽ പെരിയാറിൽ ഉണ്ടായ വെള്ളപൊക്കത്തിലെ ചെളി അടിഞ്ഞ് കൂടി ഉണ്ടായ സ്ഥലമായതിനാലാണ് ചേറായിക്ക് ആ പേരുണ്ടായത്.
Photo Courtesy: Challiyan
ലോകപ്രശസ്തം
ലോക സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ് ഇപ്പോൾ ചേറായി ബീച്ച്. സ്വദേശികളെ പോലെ തന്നെ നിരവധി വിദേശികളും ചേറായി ബീച്ചിൽ എത്തിച്ചേരുന്നുണ്ട്.
Photo Courtesy: Princebpaul0484
ടൂറിസം
ടൂറിസവും മത്സ്യബന്ധനവുമാണ് ചേറായിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം. ബീച്ചിനോട് ചേർന്ന് നിരവധി റിസോർട്ടുകൾ ചേറായിൽ പ്രവർത്തിക്കുന്നുണ്ട്.
Photo Courtesy: Sabincp
കടൽത്തീരം
ചേറായി ബീച്ചിൽ നിന്നുള്ള സുന്ദരമായ ഒരു കാഴ്ച. ചെറായി ബീച്ചിൽ നിന്ന് 4-5 കിലോമീറ്റർ വടക്കോട്ട് യാത്ര ചെയ്താൽ മുനമ്പം ബീച്ച് എത്തും.
Photo Courtesy: Sabincp
പാറക്കൂട്ടങ്ങൾ
ചേറായി ബീച്ചിലെ റോക്ക് ഫോർമേഷന്റെ സുന്ദരമായ കാഴ്ച. എല്ലാവർഷവും ഡിസംബർ മാസത്തിൽ ചേറായിൽ ബീച്ച് ഫെസ്റ്റിവൽ നടക്കപ്പെടാറുണ്ട്. നിരവധി സഞ്ചാരികൾ ഈ സമയം ചേറായിൽ എത്തിച്ചേരാറുണ്ട്.
Photo Courtesy: Navaneeth Krishnan S
മത്സ്യബന്ധനം
ചേറായിൽ നിന്ന് മത്സ്യബന്ധന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മത്സ്യബന്ധന തൊഴിലാളി. മത്സ്യബന്ധനം ഇവിടുത്തെ പ്രധാന വരുമാന മാർഗമാണ്.
Photo Courtesy: Navaneeth Krishnan S
അസ്തമയ കാഴ്ച
ചേറായിൽ ബീച്ചിൽ നിന്നുള്ള ഒരു അസ്തമയ കാഴ്ച. അസ്തമയ സൂര്യൻ കടലിലൊളിക്കുന്ന സമയത്ത് തന്റെ കുഞ്ഞ് നൗകയിൽ തൊഴിൽ ചെയ്യുന്ന ഒരു മത്സ്യ ബന്ധന തൊഴിലാളി.
Photo Courtesy: Navaneeth Krishnan S
തിരമാല
ശാന്തമായ ഒരു ദിവസം ചേറായി ബീച്ചിനെ തഴുകി തലോടി തിരിച്ച് പോകുന്ന ഒരു തിരമാല. ഇവിടെ കടലിന് ആഴം കുറവായതിനാൽ ധൈര്യമായി കടലിൽ ഇറങ്ങാം.
Photo Courtesy: Navaneeth Krishnan S
കായൽ
ചേറായിയുടെ ഒരു വശം കടലും മറുവശം കായലുമാണ്. കായലിലൂടെ പെഡൽ ബോട്ടിൽ യാത്ര ചെയ്യാൻ സഞ്ചാരികൾക്ക് അവസരമുണ്ട്.
Photo Courtesy: Sreesreejith
തുരുത്ത്
ചേറായിലേ കായലിൽ ഇത്തരത്തിൽ നിരവധി തുരുത്തുകൾ കാണാൻ സാധിക്കും. ഈ തുരുത്തുകളും ചേറായിൽ എത്തുന്ന സഞ്ചാരികൾക്ക് കൗതുകം പകരാറുണ്ട്.
Photo Courtesy: Sabincp