ചിങ്ങം രാശി
മലയാളമാസമനുസരിച്ച് പുതുവർഷ രാശിയാണ് ചിങ്ങം. രാശി ചക്രത്തിൽ അഞ്ചാമതാണ് ചിങ്ങമുള്ളത്. ചിങ്ങം രാശിയുടെ അധിപതി സൂര്യനാണെന്നാണ് വിശ്വാസം. ലിയോ എന്നും ചിങ്ങരാശി അറിയപ്പെടുന്നു. ജൂലൈ 23- ഓഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവരാണ് ഈ രാശിയിൽപ്പെടുന്നത്.
തിരുവണ്ണാമലെ അരുണാചലേശ്വര ക്ഷേത്രം
പഞ്ചഭൂത ക്ഷേത്രങ്ങളിൽ അഗ്നിക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ് തിരുവണ്ണാമലെ അരുണാചലേശ്വര ക്ഷേത്രം. അണ്ണാമലയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ അഗ്നി രൂപത്തിൽ ശിവൻ വാഴുന്നു. ഉണ്ണാമലെ അമ്മനായി പാർവ്വതിയും അരുണാചലേശ്വരനായി ശിവനെയും ആരാധിക്കുന്നു. ഭൂമിയിൽ വെളിച്ചമെത്തിച്ച ക്ഷേത്രം എന്നാണ് പുരാണങ്ങളിൽ ഈ ക്ഷേത്രത്തെ വിശദീകരിക്കുന്നത്,
ഈ ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലത്താണ് ക്ഷേത്രമിരിക്കുന്നതെന്നാണ് വിശ്വാസം. ക്ഷേത്രവും കവാടങ്ങളുമെല്ലാം കൂടി പത്ത് ഹെക്ടർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.
PC:Adarsh Pidugu
ചിങ്ങം രാശിയും തിരുവണ്ണാമലെയും
ചിങ്ങം രാശിക്കാർ പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് അരുണാചലേശ്വര ക്ഷേത്രം എന്നാണ് വിശ്വാസങ്ങൾ പറയുന്നത്. ഇവിടെ അഗ്നി ലിംഗത്തിന് സമർപ്പിക്കുന്ന പ്രത്യേക അർച്ചനയിൽ പങ്കെടുന്ന ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ ഉയർച്ച ഉണ്ടാകുമത്രെ. ഒപ്പം, സാമ്പത്തിക പ്രതിസന്ധികൾ മാറുകയും ആരോഗ്യവും ഐശ്വര്യവും ലഭിക്കുകയും ചെയ്യും. അഗ്നി ലിംഗത്തിലെ ആരാധിക്കുന്നത് ഇവിടുത്തെ ഏറ്റവും പ്രത്യേകതയുള്ള പ്രാർത്ഥനയാണ്. കാർത്തികോത്സവമാണ് പ്രധാന ആഘോഷം.
PC:Vyacheslav Argenberg
മനസ്സാഗ്രഹിച്ചാൽ വരാം
ഈ ക്ഷേത്രത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ആഗ്രഹിക്കുന്ന നിമിഷം നിങ്ങൾക്ക് മനസ്സാ എത്താമത്രെ! ക്ഷേത്രത്തെക്കുറിച്ച് ഇങ്ങനെയൊരു കാര്യം പറഞ്ഞത് ശേഷാദ്രി സ്വാമികളും രമണ മഹർഷിയുമാണ് എന്നാണ് വിശ്വാസം.
PC:Vyacheslav Argenberg
വഞ്ചിനാഥ സ്വാമി ക്ഷേത്രം
തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ ശ്രീവാഞ്ചിയത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വഞ്ചിനാഥ സ്വാമി ക്ഷേത്രം. ശിവനെ വഞ്ചിനാഥനായി ശിവലിംഗ രൂപത്തിൽ ഇവിടെ ആരാധിക്കുന്നു.മംഗളാംബിഗൈ അമ്മൻ ആയി പാർവ്വതിയും ശിവനൊപ്പമുണ്ട്. ശിവന്‍റെ പാടൽപെട്ര സ്ഥലങ്ങളിലൊന്നും കൂടിയാണ് ഈ ക്ഷേത്രം. നിരവധി ഉപദേവതാ പ്രതിഷ്ഠകളിൽ പ്രധാനപ്പെട്ടത് യമനും പാർവ്വതി ദേവിയുടെ മംഗള നായകി അമ്മനും തന്നെയാണ്. ദിവസേന ആറു പൂജകൾ ക്ഷേത്രത്തിൽ നടക്കുന്നു.
വിഷ്ണുവിനെയും ലക്ഷ്മിയെയും ഒന്നിപ്പിച്ചയിടം
പുരാണങ്ങളിൽ അധികം പരാമർശിച്ചു കാണാത്ത ഈ ക്ഷേത്രത്തിന് ചില ഐതിഹ്യങ്ങളുണ്ട്. ഒരിക്കൽ ലക്ഷ്മി ദേവി വിഷ്ണുവുമായി വഴക്കിട്ട് വൈകുണ്ഠം വിട്ടു ഭൂമിയിലേക്ക് പോയി. ദേവിയുടെ പിന്നാലെ വിഷ്ണുനും പുറപ്പെട്ടു, വഴിയിൽ വെച്ച് വിഷ്ണു ഒരു ചന്ദനക്കാട് കാണുകയും ഒരു ലിംഗം കണ്ട് അതി ആരാധിക്കുവാൻ തുടങ്ങി. അങ്ങനെ ആ ഭക്തിയിൽ സംപ്രീതനായ ശിവൻ പ്രതിഫലമായി വിഷ്ണുവിനെയും ലക്ഷ്മിയെയും ഒന്നിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്.
ശിവൻ യമനെ തടഞ്ഞയിടം
മറ്റൊരു വിശ്വാസമനുസരിച്ച് സരയൂ നദിയുടെ തീരത്ത് തപസ്സനുഷ്ഠിക്കുകയായിരുന്ന സർവ മുനി കലിയുഗത്തിൽ ധർമ്മം നശിക്കുമെന്ന് ഒരശീരി കേൾക്കുകയുണ്ടായത്രെ. ഇതുകേട്ട മുനി "ശിവായ നമഹ, തിരുവഞ്ചിയം അഭയം" എന്ന് വിളിച്ച് മുനി ക്ഷേത്രത്തിലേക്ക് ഓടി. എന്നാൽ യമന്റെ രൂപമായ കാള മുനിയുടെ പുറകെ ഓടുകയും ഗ്രാമത്തിനു വെളിയിൽ വെച്ച് ശിവൻ കാളയെ തടയുകയും ചെയ്തുവത്രെ. അങ്ങനെ യമന്റെ ഭീഷണി ഒഴിവാക്കാൻ ശിവൻ വഞ്ചിനാഥനായി അവതരിച്ചുവെന്നാണ് വിശ്വാസം.