Search
  • Follow NativePlanet
Share
» »മഹാദേവൻ വാഴുന്ന ചിറക്കടവ് ക്ഷേത്രം, രോഗങ്ങളും ദുരിതങ്ങളുമകറ്റുന്ന മീനരി വഴിപാട്

മഹാദേവൻ വാഴുന്ന ചിറക്കടവ് ക്ഷേത്രം, രോഗങ്ങളും ദുരിതങ്ങളുമകറ്റുന്ന മീനരി വഴിപാട്

നസ്സറിഞ്ഞു വിളിച്ചാൽ വിളികേട്ട് അനുഗ്രഹിക്കുന്ന ചിറക്കടവ് മഹാദേവൻ വിശ്വാസികൾക്ക് ആശ്വാസമാണ്. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് ചിറക്കടവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രം ശൈവവിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. സങ്കടം പറയുവാനെത്തുന്നവർക്കും ആശ്വാസം തേടി വരുന്നവർക്കും നന്ദി പറഞ്ഞെത്തുന്നവര്ക്കുമെല്ലാം അനുഗ്രഹം നല്കുന്ന ചിറക്കടവ് മഹാദേവൻ ഈ ദേശത്തിന്‍റെ അധിപൻ കൂടിയാണ്.

വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഒരുപാടുണ്ട് ഈ ക്ഷേത്രത്തിന്. ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തിന് പറയുവാനുള്ളത് അനുഗ്രഹം തേടിപ്പോയ തലമുറകളുടെ കഥയാണ്. ഒരു നാടിന് മുഴുവൻ അനുഗ്രഹം വർഷിച്ച് കാവലാളായി നിൽക്കുന്ന മഹാദേവനെ ഇവിടെ
ശങ്കര നാരായണമൂർത്തീ ഭാവത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയൻ

ശബരിമല വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന ക്ഷേത്രമാണ് ചിറക്കടവ്. അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയനായാണ് ചിറക്കടവ് മഹാദേവനെ കണക്കാക്കുന്നത്. മാത്രമല്ല, ചെറുപ്പകാലത്ത് അയ്യപ്പന്‍ ഇവിടെ ചിറക്കടവിലെത്തി ആയോധനകല പഠിച്ചുവെന്നാണ് ഇവിടെ പറയപ്പെടുന്നത്. അയ്യപ്പന്‍റെ കളരി എന്നും വിശ്വാസികൾ ചിറക്കടവ് ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു.

ചിറക്കടവ് മഹാദേവ ക്ഷേത്രം പൂജകൾ

സാധാരണ ദിവസങ്ങളിൽ രാവിലെ 5.00 മണിക്ക് നട തുറക്കുന്ന ക്ഷേത്രത്തിൽ അഞ്ച് പൂജകളാണ് ഉള്ളത്. നടതുറന്നു കഴിഞ്ഞാൽ നിർമ്മാല്യ ദർശനം. തുടർന്ന് ദണപതി ഹോമം, അഭിഷേകം, അവൽ, മലർ, ത്രിമധുരം നേദിക്കൽ എന്നിവയ്ക്ക് ശേഷം ആറരയോടെ ഉഷഃപൂജ ചെയ്യും.

തുടർന്ന് ഏഴുമണിക്ക്‌ എതൃത്തപൂജ, ഏഴേകാലിന് എതൃത്തശീവേലി, എട്ടുമണിക്ക്‌ പന്തീരടിപൂജ, ഒമ്പതരമണിക്ക്‌ നവകപൂജ, പത്തുമണിയോടെ നവകാഭിഷേകം, പത്തരമണിക്ക്‌ ഉച്ചപൂജ. ശേഷം ഉച്ചശീവേലി എന്നിവ കഴിഞ്ഞ് പതിനൊന്നുമണിക്ക്‌ ക്ഷേത്രനട അടയ്‌ക്കും. തുടർന്ന് വൈകിട്ടത്തെ പൂജകൾക്കായി അഞ്ചുമണിക്ക്‌ നട തുറക്കും. പിന്നീട് ദീപാരാധന, ഏഴേമുക്കാലിന്‌ അത്താഴപൂജ, അത്താഴശീവേലി എന്നിവ കഴിഞ്ഞ് എട്ടുമണിക്ക്‌ നട അടയ്‌ക്കും.

മീനരി വഴിപാട്

ചിറക്കടവ് ക്ഷേത്രത്തിലെ ഏറ്റവും പേരുകേട്ട വഴിപാടാണ് മീനരി വഴിപാട്. ക്ഷേത്രക്കുളത്തിലെ മീനുകൾക്ക് മീനൂട്ട് നല്കുന്ന വഴിപാടാണിത്. ക്ഷേത്രത്തിൽ നിന്നും പൂജിച്ച് നല്കുന്ന ധാന്യങ്ങൾ കിഴക്കേ നടയിടെ ചിറയില്‌ കൊണ്ടുപോയി അവിടെ മീനുകൾക്ക് നല്കുന്നതാണിത്. വിശ്വാസികൾ വഴിപാടിന്‍റെ ഭാഗമായി ക്ഷേത്രക്കുളത്തിന് ചുറ്റുംനടന്ന് മത്സ്യങ്ങൾക്ക് ധാന്യം നല്കും. എന്നും വഴിപാട് ഉണ്ടെങ്കിലും കർക്കിടകത്തിലെ കറുത്ത വാവിൽ ഇത് നടത്തുവാനായി ധാരാളം വിശ്വാസികൾ എത്തുന്നു. രോഗങ്ങൾ പ്രത്യേകിച്ച്, ആസ്മയുമായി ബന്ധപ്പെട്ട രോഗങ്ങൾ മീനരി വഴിപാട് നടത്തിയാൽ മാറുമെന്നാണ് വിശ്വാസം. എന്നും രാവിലെ ആറു മുതൽ ക്ഷേത്രം അടയ്ക്കുന്ന 11.30 വരെ മീനരി വഴിപാട് നടത്താം.

ഇത് കൂടാതെ, രോഗങ്ങൾ മാറാനും ജീവിതത്തിലെ ദുരിതങ്ങൾ അകലുവാനും മൃത്യുഞ്ജ‍യ ഹോമം, രോഗശാന്തിക്ക് മൃത്യുഞ്ജ‍യ പുഷ്പാജ്ഞലി, വിവാഹതടസ്സങ്ങള് അകലുന്നതിന് സ്വയംവര പുഷ്പാഞ്ജലി, ആഗ്രഹ സാധ്യത്തിന് ചതുശ്ശതം, വിദ്യാഭ്യാസത്തിലെ തടസ്സങ്ങൾ മാറുന്നതിനും ഓർമ്മശക്തിക്കും ഒക്കെയായി വിദ്യാസൂക്ത പുഷ്പാഞ്ജല തുടങ്ങിയ വഴിപാടുകളും ചിറക്കടവ് ക്ഷേത്രത്തിലുണ്ട്.

പ്രധാന ദിവസങ്ങൾ

മകര മാസത്തിൽ പുണർതം നക്ഷത്രത്തിൽ ഇവിടുത്തെ ഉത്സവത്തിന് കൊടിയേറും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഇവിടുത്തെ ഏറ്റവും വലിയ ആഘോഷമാണ്. കൂടാതെ, വൃശ്ചിക മാസത്തിലെ അഷ്ടമി, കുംഭമാസത്തിലെ ശിവരാത്രി, ധനു മാസത്തിലെ തിരുവാതിര തുടങ്ങിയവ പ്രധാന ആഘോഷങ്ങളാണ്.

എത്തിച്ചേരാൻ

പൊൻകുന്നത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന റോഡിലായതിനാൽ വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple shiva temples kottayam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+