ക്രിസ്മസ് എന്നാൽ കേക്ക് കൂടിയാണ്. ക്രിസ്മസ് രുചിയിൽ കേക്ക്, പ്രത്യേകിച്ച് പ്ലം കേക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. പഴച്ചാറിൽ മുങ്ങിവീർത്ത മുന്തിരിയും അതിനു രുചികൂട്ടി മുകളിൽ വിതറിയിരിക്കുന്ന കശുവണ്ടിയും കൂട്ടി ഒരു ചെറിയ കഷ്ണം കഴിച്ചാൽ തന്നെ സ്വര്‍ഗ്ഗം കിട്ടിയ നിര്‍വൃതി ആയിരിക്കും. ക്രിസ്മസ് കാലത്തെ കേക്കുകൾക്ക് ഒരു പ്രത്യേക രുചിയാണ്.
ചെന്നൈ ക്രിസ്മസ് 2023: ഈ സീസണിൽ കേക്ക് തയ്യാറാക്കാത്ത ഒരിടവുമില്ല. മറ്റൊരു ആഘോഷമില്ലെങ്കിൽ പോലും കേക്ക് മുറിക്കാതെ ക്രിസ്മസ് ദിനം കടന്നു പോവുകയുമില്ല. ഇതാ ചെന്നൈയിൽ ക്രിസ്മസ് കേക്ക് ലഭിക്കുന്ന ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. കേക്ക് വാക്ക്, നുങ്കമ്പാക്കം
ചെന്നൈയിൽ രുചുകരമായ ക്രിസ്മസ് കേക്ക് ലഭിക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. നിറയെ ഡ്രൈ- ഫ്രൂട്സും കൃത്യമായ ബേക്കിങ്ങും ഓറഞ്ച് തൊലിയുടെ നേർത്ത കയ്പും ഒക്കെ ചേരുന്ന, ഒരിക്കൽ കഴിച്ചാൽ മറക്കാൻ കഴിയാത്ത രുചികളിലൊന്നായാണ് ണ് ഇതിനെ ഇവിടുത്തെ കസ്റ്റമേഴ്സ് വിശേഷിപ്പിക്കുന്നത്. അരകിലോ മുതൽ ഒരു കിലോ വരെ തൂക്കത്തിൽ ലഭിക്കുന്നതിനാൽ ആവശ്യക്കാർക്ക് സൗകര്യം പോലെ മേടിക്കാം. 300 ഗ്രാമിന് 350 രൂപയിലാണ് നിരക്ക് ആരംഭിക്കുന്നത്.
2. റൈറ്റേഴ്സ് കഫേ, ഗോപാലപുരം
രുചിയേറിയ പ്ലം കേക്ക് ലഭിക്കുന്ന ചെന്നൈയിലെ മറ്റൊരു സ്ഥലമാണ് ഗോപാലപുരത്തെ റൈറ്റേഴ്സ് കഫേ. ടിൻ ബോക്സുകളിൽ 300 ഗ്രാം മുതൽ ഇത് ലഭിക്കും. റൗണ്ട് ഷേപ്പിൽ ലഭിക്കണമെങ്കിൽ അര കിലോയുടെ കേക്ക് മേടിക്കാം. വ്യത്യസ്ത രുചികളിലുള്ള കേക്കുകൾ ഇവിടെയുണ്ടെങ്കിലും ആളുകൾക്ക് പ്രിയം ഇവിടുത്തെ പ്ലം കേക്ക് തന്നെയാണ്. 210 രൂപാ മുതൽ നിരക്ക് ആരംഭിക്കും.
3. മഗ് കേക്ക്സ്, കിൽപൗക്ക്
വായിൽ വെച്ചാൽ അലിയുന്ന, നിറഞ്ഞു നിൽക്കുന്ന രുചിയുള്ള പ്ലം കേക്കിന്‍റെ ആരാധകരാണ് നിങ്ങളെങ്കിൽ കിൽപൗക്കിലെ മഗ് കേക്ക്സിലേക്ക് വിട്ടോളൂ. ചെന്നൈയിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച റിച്ച് റം പ്ലം കേക്കുകളിൽ ഒന്നാണിത്. ഓറഞ്ച് തൊലിയുടെ കയ്പ്പും ഡ്രൈ ഫ്രൂട്സിന്‍റെ മധുരവും കശുവണ്ടിയുടെ കരുകരുപ്പും ചേരുന്ന, രുചിമുകുളങ്ങളെ ഉണർത്തുന്ന രുചിയാണ് ഇതിന്. 150 ഗ്രാം മുതൽ ഇവിടെ കേക്ക് ലഭിക്കും. 100 രൂപയിലാണ് വില ആരംഭിക്കുന്നത്. ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് എഗ്ലെസ് കേക്കും ലഭിക്കും.
4. ഓൾഡ് മദ്രാസ് ബേക്കിങ് കമ്പനി, അൽവാർപേട്ട്
വർഷങ്ങളായി ചെന്നൈക്കാർക്ക് വ്യത്യസ്ത തരത്തിൽ മധുരവും രുചികളും വിളമ്പുന്ന ഓൾഡ് മദ്രാസ് ബേക്കിങ് കമ്പനിയുടെ കേക്കുകളും പേരുകേട്ടതാണ്. റിച്ച് റം ഫ്ലേവറിലാണ് ഇവിടെ പ്ലം കേക്ക് തയ്യാറാക്കുന്നത്. പ്ലം കേക്ക് ലവേഴ്സിന് ഒന്നു വന്ന് രുചി പരീക്ഷിക്കാന‍് പറ്റിയ സ്ഥലം കൂടിയാണ് ആൽവാർപേട്ടിലെ ഈ ബേക്കറി.
5. നീലഗിരീസ് 1905, ബെസന്ത് നഗർ
പഴകുംതോറും രുചി കൂടുമെന്ന് പറയുന്നത് വെറുതേയല്ല എന്ന് നീലഗിരീസിൽ നിന്ന് കേക്ക് ഒരിക്കലെങ്കിലും കഴിച്ചവർക്ക് പറയുവാനുണ്ടാകും. ഏറ്റവും ഫ്രെഷും രുചികരവുമായ കേക്ക് ചെന്നൈയ്ക്ക് വർഷങ്ങളായി നല്കുന്ന ബേക്കറിയാണ് ഇത്. കപ്പ് കേക്കിന്‍റെ വലുപ്പത്തിലുള്ള പ്ലം കേക്ക് മുതൽ ഒരു കിലോഗ്രാമിന്‍റെ വലിയ കേക്ക് വെരെ ഇവിടെ ലഭിക്കും.
6. നിക്കീസ് കഫേ ആൻഡ് ഫൈൻ പേസ്ട്രീസ്, വെളാച്ചേരി
ഏറ്റവും എളുപ്പത്തിൽ പറഞ്ഞാൽ ഏറ്റവും രുചികരമായ പ്ലം കേക്ക്, നിക്കീസ് കഫേ ആൻഡ് ഫൈൻ പേസ്ട്രീസ് നല്കുന്ന രുചിയെ ഇതിലും കുറച്ച് വിശേഷിപ്പിക്കാനാവില്ല. നിങ്ങളുടെ ബജറ്റിനും ആവശ്യത്തിനും അനുസരിച്ചുള്ള വലുപ്പത്തിൽ ലഭിക്കും എന്നതാണ് ഇവിടുത്തെ ഒരു പ്രത്യേകത. ക്രിസ്മസ് ട്രീയുടെ ആകൃതിയിലുള്ള ഇവിടുത്തെ പ്ലം കേക്കിന് ആരാധകർ ഏറെയുണ്ട്.
ഈ പറഞ്ഞ ഷോപ്പുകൾ കൂടാതെ, രുചിയേറിയ കേക്കുകൾ ലഭിക്കുന്ന നൂറുകണക്കിന് ചെറുതും വലുതുമായ ഇടങ്ങൾ ചെന്നൈയിലുണ്ട്. ഹോം മേഡ് കേക്കുകളും സംഘടനകളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന കേക്കുകളും ഇവിടെ ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












